ഒരു പാട് നന്ദി യുണ്ട്. വരും നാളുകളില്‍ നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും
ജനാധിപത്യ സ്ഥാപനങ്ങളും പദവികളും വര്‍ഗ്ഗീയ , സങ്കുചിത താല്പര്യങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കേണ്ടവയാണ്. ആ മഹത്വവും പരിശുദ്ധിയും കാത്തു സൂക്ഷിക്കും എന്ന് മതേതര കേരളത്തിന് ഞാന്‍ ഉറപ്പു നല്‍കുന്നു.
മണ്മറഞ്ഞു പോയ മഹാരഥന്മാരുടെ പാത പിന്തുടര്‍ന്ന് കൊണ്ട് നാടിന്റെയും സമൂഹത്തിന്റെയും പാര്‍ട്ടിയുടെയും യശസ്സുയര്‍ത്തിപ്പിടിക്കാനും സുതാര്യമായി കാര്യങ്ങള്‍ നടത്താനും ഞാന്‍ ആത്മാര്‍ഥമായി ശ്രദ്ധിക്കും.