സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, April 29, 2013

പ്രവാസികളുടെ പ്രശ്നം കണ്ടില്ലെന്ന് നടിച്ചാല്‍ പ്രക്ഷോഭം-മഞ്ഞളാംകുഴി അലി

പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും പ്രവാസി ലീഗ്


പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ പ്രക്ഷോഭമല്ലാതെ വഴിയില്ലെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി. മൂന്ന്, നാല്, അഞ്ച് തിയതികളില്‍ കോഴിക്കോട്ട് നടക്കുന്ന പ്രവാസി ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ പാളയം മസ്ജിദ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 നിതാഖാത് പ്രശ്നം സാധാരണക്കാരെയാണ് പ്രധാനമായി ബാധിക്കുന്നത്. സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സില്‍ വലിയ പങ്ക് ഇവരുടെതാണ്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പാക്കേണ്ടി വരും. കൂട്ടത്തോടെയുള്ള തിരിച്ചുവരവ് സാമൂഹ്യ വ്യവസ്ഥിതിയെ പോലും ബാധിക്കും. പ്രശ്നത്തില്‍ കേന്ദ്രത്തിന്റെ ഇടപെടലില്‍ തൃപ്തിയുണ്ട്. കേന്ദ്രം പരമാവധി പരിശ്രമിക്കുന്നുണ്ട്. ഉടന്‍ തിരിച്ചുവരേണ്ടി വരുമെന്ന ഭീതി കുറച്ചുകാലത്തേക്കെങ്കിലും മാറി. നിയമപരമായ രേഖകള്‍ ഉള്ളവര്‍ക്ക് പ്രയാസമുണ്ടാവാത്ത വിധം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
 പ്രവാസികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിന് മാതൃകാപരമായ നേതൃത്വമാണ് പ്രവാസി ലീഗ് നടത്തുന്നത്. രണ്ടുലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ സംഘടനയില്‍ അംഗമാണ്. ദിനംപ്രതി കൂടുതല്‍ പേര്‍ കടന്നുവരുന്നു. സംസ്ഥാന സമ്മേളനം പ്രവാസികളുടെ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും നടപടികളുണ്ടാവും. പ്രവാസികളുടെ പ്രശ്നങ്ങളിലേക്ക് ജനങ്ങളുടെയും സര്‍ക്കാരുകളുടെയും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് സംസ്ഥാന സമ്മേളനം നടത്തുന്നത്. ഇത് ചരിത്രമാവും. പ്രവാസികളുടെ ശബ്ധം പ്രവാസി ലീഗിലൂടെ അറിയേണ്ടവരിലെത്തുമെന്നും മന്ത്രി പറഞ്ഞു.


http://www.mathrubhumi.com/thiruvananthapuram/news/2254794-local_news-Thiruvananthapuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82.html

കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ജൂണ്‍ മുതല്‍ ഓണ്‍ലൈനിലൂടെ

തിരുവനന്തപുരം
നഗരങ്ങളില്‍ കെട്ടിടനിര്‍മ്മാണ അനുമതിക്കുള്ള അപേക്ഷകളും ടെന്‍ഡറുകളും ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ എന്‍ജിനീയര്‍മാരുടെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ വര്‍ഷങ്ങളോളം കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അകാരണമായിപ്പോലും ഇങ്ങനെ വൈകിപ്പിക്കുന്നത് നഗരസഭകളെക്കുറിച്ച് മോശം അഭിപ്രായം രൂപപ്പെടാന്‍ കാരണമാവുന്നു. ഇതൊഴിവാക്കാനും സുതാര്യമാക്കാനുമാണ് ജൂണില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നഗരസഭകളുടെ പ്രവൃത്തികള്‍ക്ക് ജൂണ്‍ മുതല്‍ ഇ ടെന്‍ഡര്‍ സംവിധാനം ഒരുക്കും. െെഎകെഎം, എന്‍െഎസി, െെഎടി മിഷന്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയുള്ള ഇ ഫയലിങ്ങ് അവസാന ഘട്ടത്തിലാണ്. നഗരങ്ങളിലെ ചേരികളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നഗരസഭകള്‍ക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ചേരി നിര്‍മ്മാര്‍ജ്ജന പദ്ധതി വിജയിപ്പിക്കാന്‍ നടപടി വേണം. കേന്ദ്രസര്‍ക്കാരിന്റെ രണ്ടായിരം കോടി രൂപ ഈ പദ്ധതിയില്‍ നടപ്പുവര്‍ഷം വിനിയോഗിക്കാനാവും. സംസ്ഥാന സര്‍ക്കാരും 2800 കോടി രൂപ ഈ പദ്ധതിക്കായി നല്‍കും. 5600 കോടി രൂപയുടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായാല്‍ ചേരികളിലെ കുടിലുകള്‍ ഇല്ലാതാക്കാനും ഇവിടുത്തെ താമസക്കാരെ പുനരധിവസിപ്പിക്കാനും ഏറെക്കുറെ സാധിക്കും.
 അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കിയതായി മന്ത്രി അറിയിച്ചു. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. എറണാകുളത്തുമാത്രം 12,000 അനധികൃത കെട്ടിടങ്ങളുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇത്തരം കെട്ടിടങ്ങള്‍ സുരക്ഷക്ക് ഭീഷണിയല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക പിഴ ഈടാക്കി ക്രമവല്‍ക്കരിക്കാന്‍ നടപടി സ്വീകരിച്ചു. ചെറിയ വീടുകള്‍‌ക്ക് പലപ്പോഴും കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമായി വരും. അനുമതിയില്ലാതെ നിര്‍മ്മാണം നടത്തിയതിന്റെ പേരില്‍ ഇവരെ നിത്യവും വേട്ടയാടരുതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സെക്രട്ടറി രാജന്‍ കൊബ്രഗഡെ, ചീഫ് ടൌണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗീസ്, നഗര കാര്യ ജോയിന്റ് ഡയറക്ടര്‍ ബാലകൃഷ്ണകുറുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി.ആര്‍. സജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
http://www.chandrikadaily.com/contentspage.aspx?id=16587

Tuesday, April 23, 2013

വികസന അതോറിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം

തിരുവനന്തപുരം
നഗരസഭകള്‍ക്ക് കൈമാറിയ ആസ്തികള്‍ വികസന അതോറിറ്റികള്‍ക്ക് തിരിച്ചുനല്‍കാന്‍ നിര്‍ദേശം. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ കൊല്ലം, തൃശൂര്‍, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, വികസന അതോറിറ്റികള്‍, തദ്ദേശ വകുപ്പ് മേധാവികള്‍ തുടങ്ങിയവരുടെ യോഗത്തിലാണ് ഈ തീരുമാനം.
 തൃശൂര്‍, കോഴിക്കോട് നഗരങ്ങള്‍ക്ക് നേരത്തെ വികസന അതോറിറ്റികള്‍ ഉണ്ടായിരുന്നു. മുന്‍സര്‍ക്കാര്‍ പിരിച്ചുവിട്ടപ്പോള്‍ ഇവയുടെ ആസ്തി അതാത് നഗരസഭകള്‍ക്ക് കൈമാറി. നഗരങ്ങളുടെ സമഗ്ര വികസനത്തിനായി വികസന അതോറിറ്റികള്‍ പുന സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് മുമ്പ് ഏറ്റെടുത്ത ഇവയുടെ ആസ്തികളും രേഖകളും മറ്റും തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. വികസന പ്രവൃത്തികള്‍ നടത്തിയിട്ടില്ലാത്ത ഭൂമി, കെട്ടിടം, വാഹനം തുടങ്ങിയവ അതോറിറ്റികള്‍ക്ക് തിരിച്ചുനല്‍കും. ഇതിനുള്ള കണക്കെടുപ്പ് ഉടന്‍ നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു.
 അതോറിറ്റികളുടെ പ്രവര്‍ത്തനത്തിനായി ഓഫീസുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. സെക്രട്ടറി ഉള്‍പ്പടെ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന അത്യാവശ്യ ജീവനക്കാരെ അതോറിറ്റികള്‍ക്ക് ഉടന്‍ നല്‍കും. നഗരവികസനത്തിന് കേന്ദ്രഫണ്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. നഗരങ്ങള്‍ക്ക് യോജിച്ച പുതിയ പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ ആവശ്യമായ തുക അനുവദിക്കാന്‍ താമസമുണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ അവസാനത്തോടെ അതോറിറ്റികള്‍ക്ക് പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ കഴിയും. തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ െെഎ.പി. പോള്‍, തൃശൂര്‍ വികസന അതോറിറ്റി ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍, കോഴിക്കോട് വികസന അതോറിറ്റി ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, കൊല്ലം വികസന അതോറിറ്റി ചെയര്‍മാന്‍ എ.കെ. ഹാഫിസ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി രാജന്‍ കൊബ്രഗഡെ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.