സിനിമാ തിയറ്ററുകളില്‍ ഇലക്ട്രോണിക് ടിക്കറ്റിങ്ങ് സംവിധാനം ഉടന്‍ നടപ്പാവും. വിനോദനികുതി കാര്യക്ഷമമായി പിരിച്ചെടുക്കുന്നതിനായി ഇ ടിക്കറ്റിങ്ങ് സംവിധാനം ഏര്‍പ്പെടുത്തുകയാണെന്ന് കേരള തദ്ദേശാധികാരസ്ഥാന വിനോദ നികുതി ബില്‍ അവതരിപ്പിച്ച് മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയില്‍ പറഞ്ഞു.
സിനിമാ തിയറ്ററുകളില്‍നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടേണ്ടുന്ന വിനോദ നികുതിയില്‍ വന്‍തോതില്‍ വെട്ടിപ്പ് നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ബില്‍ കൊണ്ടുവന്നത്. നിലവില്‍ മിക്ക തിയറ്ററുകളും മുദ്ര പതിച്ചതും ഒട്ടിച്ചതുമായ ടിക്കറ്റുകളാണ് നല്‍കുന്നത്. നികുതി വെട്ടിപ്പ് തടയാന്‍ ഇത് പര്യാപ്തമല്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു. യഥാസമയം വിനോദ നികുതി അടക്കാത്ത തിയറ്ററുകളുടെ ലൈസന്‍സ് തദ്ദേശ സ്ഥാപനങ്ങള്‍ പുതുക്കി നല്‍കേണ്ടതില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. 2010ലെ കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ആക്ടിന് കീഴില്‍ രൂപവല്‍ക്കരിച്ച കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയിലേക്ക് വരവുവെക്കുന്നതിനായി 25 രൂപയില്‍ അധികമുള്ള ഓരോ സിനിമാ ടിക്കറ്റിന്മേലും സെസ്സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
http://www.mathrubhumi.com/online/malayalam/news/story/2223699/2013-04-12/kerala

No comments:
Post a Comment
.