ഏപ്രില്‍ 13
ഞാനും നിങ്ങളും ഉള്‍പെട്ട കേരള ജനതക്ക് സ്വന്തം ഭാവിയെ പറ്റി തീരുമാനം എടുക്കാന്‍ നമ്മുടെ ജനാധിപത്യം നമുക്ക് തന്ന അവകാശം ഉപയോഗിക്കാനുള്ള ദിവസം ആണ് അന്ന്.
മലയാളിയായ ഒരാളോട് വോട്ട് ചെയ്യണം എന്ന് സാധാരണ പറയേണ്ടി വരാറില്ല. 70 % പോളിംഗ് സാധാരണ നടക്കുന്ന ഒരു സംസ്ഥാനം ആണ് നമ്മുടെത്. എന്നാലും, ഒരു പോതുപ്രവര്തകന് എന്നാ നിലയില്‍ എനിക്ക് ആദ്യമായും അവസാനമായും പറയാനുള്ളത് നിങ്ങള്‍ എന്ത് കാരണവശാലും വോട്ട് ചെയ്യണം എന്ന് തന്നെയാണ്. ഈയിടെ എനിക്കൊരു ഇമെയില്‍ വന്നു. നമ്മുടെ ജനാധിപത്യത്തില്‍ "none of these " എന്ന് വോട്ട് ചെയ്യാന്‍ ചാന്‍സ് വേണം എന്ന്. എനികത്തു ഒരു തമാശ ആയി ആണ് തോന്നിയത്. അത് കൂടാതെ, ആ ഇമെയില്‍ രചിച്ചവന്റെ അരാഷ്ട്രീയതയിലും, സ്വത്വബോധത്തിലും തികഞ്ഞ അത്ഭുതവും ആശങ്കയും ഉണ്ട് താനും.
ഓരോ പൌരനും നമ്മുടെ നാടിന്റെ നേതാവിനെ തെരഞ്ഞെടുക്കാന്‍ അവകാശം ഉള്ളത് പോലെ തന്നെ അതവന്റെ ഉത്തരവാദിത്തം ആണ്, സ്വന്തം നേതാവിനെ കണ്ടെത്തുക എന്നുള്ളത്. അതിനു "none of these " എന്ന് വോട്ട് ചെയ്യുകയല്ല വേണ്ടത്, അത്ര രാഷ്ട്രസ്നേഹം ഉണ്ടെങ്കില്‍, ഉള്ള സ്ഥനാര്തികളില് വിശ്വാസമില്ല എന്നാണെങ്കില്‍ ഒരു സ്വതന്ത്രനായി മത്സരിക്കുക ആണ് വേണ്ടത്.
ഈ ഉത്തരവാദിത്തം മനസ്സില്‍ വെച്ച് കൊണ്ടായിരിക്കണം നിങ്ങള്‍ ഓരോരുത്തരും 13 ഏപ്രിലിനു എന്ത് പരിപാടി ചിന്തികേണ്ടതും. നിങ്ങളുടെ ആദര്‍ശം എന്തുമായികൊള്ളട്ടെ, നിങ്ങള്‍ വോട്ട് ചെയ്യണം. കേരളത്തിന്റെ ഭാവിയെ പറ്റി ആശങ്ക ഉണ്ടെങ്കില്‍, ഇരട്ടതാപ്പുകളില് നിങ്ങള്‍ വഴി തെറ്റി പോയിട്ടില്ലെങ്കില്‍, ആ വോട്ട് യുഡിഎഫി നായിരിക്കും, തീര്‍ച്ച.