സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, April 30, 2013

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ -ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ ശുപാര്‍ശ

തിരുവനന്തപുരം
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രൂപവല്‍ക്കരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിക്കുന്ന പദ്ധതികളുടെ നിര്‍വ്വഹണം പരിശോധിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നതിനും അധികാരമുള്ളതാണ്  ന്യൂനപക്ഷ കമ്മീഷന്‍ .
 ന്യൂനപക്ഷത്തിന് ഭരണഘടനാപരമായി നല്‍കിയിട്ടുള്ള സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസ-ഭാഷാപരവുമായ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക, സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ വികസനത്തിലുണ്ടായ പുരോഗതി വിലയിരുത്തുക, ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിവേചനം പഠന വിധേയമാക്കി ശുപാര്‍ശ നല്‍കുക, ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് നല്‍കുക തുടങ്ങിയവയാണ് കമ്മീഷന്‍റെ ചുമതലകള്‍ . സംസ്ഥാനത്തെ ആരെയും വിളിച്ചുവരുത്തി വിസ്തരിക്കാനുള്ള സിവില്‍ കോടതിയുടെ അധികാരങ്ങള്‍ കമ്മീഷനുണ്ടായിരിക്കും. കോടതിയില്‍നിന്നോ ഓഫീസുകളില്‍നിന്നോ പൊതുരേഖ പിടിച്ചെടുക്കാനും സാക്ഷികളെ വിസ്തരിക്കാനും ബന്ധപ്പെട്ട രേഖകള്‍ ആവശ്യപ്പെടാനും കമ്മീഷന് അധികാരമുണ്ടായിരിക്കും.
 ചെയര്‍മാനും മൂന്ന് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് കമ്മീഷന്‍റെ ഘടന. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട, ന്യൂനപക്ഷ വിഷയങ്ങളിലും നിയമത്തിലും പരിജ്ഞാനമുള്ള അംഗത്തെ ചെയര്‍മാനായി നിയമിക്കും. ഒരംഗം വനിതയായിരിക്കും. സര്‍ക്കാര്‍ അഡീഷണല്‍ സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സിഇഒ അല്ലെങ്കില്‍ മെമ്പര്‍ സെക്രട്ടറിയാവും. മൂന്നുവര്‍ഷമാണ് അംഗങ്ങളുടെ കാലാവധി.
 രാജ്യത്ത് 16 സംസ്ഥാനങ്ങളില്‍ ഇതിനകം സംസ്ഥാന ന്യൂനപക്ഷ കമ്മീഷണനുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. 10 വര്‍ഷം മുമ്പ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെയും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പഴ്സണ്‍മാരുടെയും സമ്മേളനത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ദേശീയ കമ്മീഷന്റെ മാതൃകയില്‍ സ്റ്റാറ്റ്യൂട്ടറി പദവി നല്‍കിക്കൊണ്ടുള്ള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകള്‍ രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. കമ്മീഷന്‍ പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ വികസനത്തിനും സാമൂഹ്യപുരോഗതിക്കും ക്രമാതീതമായ വേഗമുണ്ടാവും.

Monday, April 29, 2013

പ്രവാസികളുടെ പ്രശ്നം കണ്ടില്ലെന്ന് നടിച്ചാല്‍ പ്രക്ഷോഭം-മഞ്ഞളാംകുഴി അലി

പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും പ്രവാസി ലീഗ്


പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ പ്രക്ഷോഭമല്ലാതെ വഴിയില്ലെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി. മൂന്ന്, നാല്, അഞ്ച് തിയതികളില്‍ കോഴിക്കോട്ട് നടക്കുന്ന പ്രവാസി ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ പാളയം മസ്ജിദ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 നിതാഖാത് പ്രശ്നം സാധാരണക്കാരെയാണ് പ്രധാനമായി ബാധിക്കുന്നത്. സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സില്‍ വലിയ പങ്ക് ഇവരുടെതാണ്. അത് കണ്ടില്ലെന്ന് നടിക്കാനാവില്ല. തിരിച്ചുവരുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പാക്കേണ്ടി വരും. കൂട്ടത്തോടെയുള്ള തിരിച്ചുവരവ് സാമൂഹ്യ വ്യവസ്ഥിതിയെ പോലും ബാധിക്കും. പ്രശ്നത്തില്‍ കേന്ദ്രത്തിന്റെ ഇടപെടലില്‍ തൃപ്തിയുണ്ട്. കേന്ദ്രം പരമാവധി പരിശ്രമിക്കുന്നുണ്ട്. ഉടന്‍ തിരിച്ചുവരേണ്ടി വരുമെന്ന ഭീതി കുറച്ചുകാലത്തേക്കെങ്കിലും മാറി. നിയമപരമായ രേഖകള്‍ ഉള്ളവര്‍ക്ക് പ്രയാസമുണ്ടാവാത്ത വിധം കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
 പ്രവാസികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിന് മാതൃകാപരമായ നേതൃത്വമാണ് പ്രവാസി ലീഗ് നടത്തുന്നത്. രണ്ടുലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ സംഘടനയില്‍ അംഗമാണ്. ദിനംപ്രതി കൂടുതല്‍ പേര്‍ കടന്നുവരുന്നു. സംസ്ഥാന സമ്മേളനം പ്രവാസികളുടെ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും നടപടികളുണ്ടാവും. പ്രവാസികളുടെ പ്രശ്നങ്ങളിലേക്ക് ജനങ്ങളുടെയും സര്‍ക്കാരുകളുടെയും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് സംസ്ഥാന സമ്മേളനം നടത്തുന്നത്. ഇത് ചരിത്രമാവും. പ്രവാസികളുടെ ശബ്ധം പ്രവാസി ലീഗിലൂടെ അറിയേണ്ടവരിലെത്തുമെന്നും മന്ത്രി പറഞ്ഞു.


http://www.mathrubhumi.com/thiruvananthapuram/news/2254794-local_news-Thiruvananthapuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82.html

കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ജൂണ്‍ മുതല്‍ ഓണ്‍ലൈനിലൂടെ

തിരുവനന്തപുരം
നഗരങ്ങളില്‍ കെട്ടിടനിര്‍മ്മാണ അനുമതിക്കുള്ള അപേക്ഷകളും ടെന്‍ഡറുകളും ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ എന്‍ജിനീയര്‍മാരുടെ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷകള്‍ വര്‍ഷങ്ങളോളം കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അകാരണമായിപ്പോലും ഇങ്ങനെ വൈകിപ്പിക്കുന്നത് നഗരസഭകളെക്കുറിച്ച് മോശം അഭിപ്രായം രൂപപ്പെടാന്‍ കാരണമാവുന്നു. ഇതൊഴിവാക്കാനും സുതാര്യമാക്കാനുമാണ് ജൂണില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. നഗരസഭകളുടെ പ്രവൃത്തികള്‍ക്ക് ജൂണ്‍ മുതല്‍ ഇ ടെന്‍ഡര്‍ സംവിധാനം ഒരുക്കും. െെഎകെഎം, എന്‍െഎസി, െെഎടി മിഷന്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയുള്ള ഇ ഫയലിങ്ങ് അവസാന ഘട്ടത്തിലാണ്. നഗരങ്ങളിലെ ചേരികളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം നഗരസഭകള്‍ക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. ചേരി നിര്‍മ്മാര്‍ജ്ജന പദ്ധതി വിജയിപ്പിക്കാന്‍ നടപടി വേണം. കേന്ദ്രസര്‍ക്കാരിന്റെ രണ്ടായിരം കോടി രൂപ ഈ പദ്ധതിയില്‍ നടപ്പുവര്‍ഷം വിനിയോഗിക്കാനാവും. സംസ്ഥാന സര്‍ക്കാരും 2800 കോടി രൂപ ഈ പദ്ധതിക്കായി നല്‍കും. 5600 കോടി രൂപയുടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായാല്‍ ചേരികളിലെ കുടിലുകള്‍ ഇല്ലാതാക്കാനും ഇവിടുത്തെ താമസക്കാരെ പുനരധിവസിപ്പിക്കാനും ഏറെക്കുറെ സാധിക്കും.
 അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കിയതായി മന്ത്രി അറിയിച്ചു. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. എറണാകുളത്തുമാത്രം 12,000 അനധികൃത കെട്ടിടങ്ങളുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇത്തരം കെട്ടിടങ്ങള്‍ സുരക്ഷക്ക് ഭീഷണിയല്ലെങ്കില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക പിഴ ഈടാക്കി ക്രമവല്‍ക്കരിക്കാന്‍ നടപടി സ്വീകരിച്ചു. ചെറിയ വീടുകള്‍‌ക്ക് പലപ്പോഴും കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമായി വരും. അനുമതിയില്ലാതെ നിര്‍മ്മാണം നടത്തിയതിന്റെ പേരില്‍ ഇവരെ നിത്യവും വേട്ടയാടരുതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സെക്രട്ടറി രാജന്‍ കൊബ്രഗഡെ, ചീഫ് ടൌണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗീസ്, നഗര കാര്യ ജോയിന്റ് ഡയറക്ടര്‍ ബാലകൃഷ്ണകുറുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി.ആര്‍. സജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
http://www.chandrikadaily.com/contentspage.aspx?id=16587

Tuesday, April 23, 2013

വികസന അതോറിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം

തിരുവനന്തപുരം
നഗരസഭകള്‍ക്ക് കൈമാറിയ ആസ്തികള്‍ വികസന അതോറിറ്റികള്‍ക്ക് തിരിച്ചുനല്‍കാന്‍ നിര്‍ദേശം. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയില്‍ കൊല്ലം, തൃശൂര്‍, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, വികസന അതോറിറ്റികള്‍, തദ്ദേശ വകുപ്പ് മേധാവികള്‍ തുടങ്ങിയവരുടെ യോഗത്തിലാണ് ഈ തീരുമാനം.
 തൃശൂര്‍, കോഴിക്കോട് നഗരങ്ങള്‍ക്ക് നേരത്തെ വികസന അതോറിറ്റികള്‍ ഉണ്ടായിരുന്നു. മുന്‍സര്‍ക്കാര്‍ പിരിച്ചുവിട്ടപ്പോള്‍ ഇവയുടെ ആസ്തി അതാത് നഗരസഭകള്‍ക്ക് കൈമാറി. നഗരങ്ങളുടെ സമഗ്ര വികസനത്തിനായി വികസന അതോറിറ്റികള്‍ പുന സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് മുമ്പ് ഏറ്റെടുത്ത ഇവയുടെ ആസ്തികളും രേഖകളും മറ്റും തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. വികസന പ്രവൃത്തികള്‍ നടത്തിയിട്ടില്ലാത്ത ഭൂമി, കെട്ടിടം, വാഹനം തുടങ്ങിയവ അതോറിറ്റികള്‍ക്ക് തിരിച്ചുനല്‍കും. ഇതിനുള്ള കണക്കെടുപ്പ് ഉടന്‍ നടത്താന്‍ മന്ത്രി നിര്‍ദേശിച്ചു.
 അതോറിറ്റികളുടെ പ്രവര്‍ത്തനത്തിനായി ഓഫീസുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. സെക്രട്ടറി ഉള്‍പ്പടെ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന അത്യാവശ്യ ജീവനക്കാരെ അതോറിറ്റികള്‍ക്ക് ഉടന്‍ നല്‍കും. നഗരവികസനത്തിന് കേന്ദ്രഫണ്ടുകള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. നഗരങ്ങള്‍ക്ക് യോജിച്ച പുതിയ പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ ആവശ്യമായ തുക അനുവദിക്കാന്‍ താമസമുണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ അവസാനത്തോടെ അതോറിറ്റികള്‍ക്ക് പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ കഴിയും. തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ െെഎ.പി. പോള്‍, തൃശൂര്‍ വികസന അതോറിറ്റി ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍, കോഴിക്കോട് വികസന അതോറിറ്റി ചെയര്‍മാന്‍ എന്‍.സി. അബൂബക്കര്‍, കൊല്ലം വികസന അതോറിറ്റി ചെയര്‍മാന്‍ എ.കെ. ഹാഫിസ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി രാജന്‍ കൊബ്രഗഡെ, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Monday, April 22, 2013

വരള്‍ച്ചയെ പ്രതിരോധിക്കുന്നതില്‍ മലപ്പുറം ജില്ല മാതൃകയെന്ന് മുഖ്യമന്ത്രി

വരള്‍ച്ച നേരിടുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതില്‍ മലപ്പുറം ജില്ല ഇതര ജില്ലകള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറത്ത് ജില്ലാ തല വരള്‍ച്ചാ ദുരിതാശ്വാസ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
 2012 HmKÌv \men-\v Ie-Ivä-tdän tNÀ¶ tbmK-¯n PnÃbnse  Pet{kmXkpIfnse shffw XSªv \nÀ¯n Pe-\n-c¸v XmgmsX kq£n-¡m³ IÀa ]²Xn X¿m-dm-¡bncp¶p. CtX XpSÀ¶v Pn-Ã-bnse 15 t»m¡p-I-fn-em-bn 2935 Pe-kw-c-£W {]hr-¯n-I-fmWv 2012-þ13  sXmgn-ep-d¸v ]²-XnbnepÄs¸-Sp¯n Gsä-Sp-¯-Xv. CXn 535 F®w XmXv¡m-enI XS-b-W-I-fm-bn-cp-¶p. sk]vXw-_-dn \nÀamWw XpS-§nb XS-b-W-I-fn 507 F®w ]qÀ¯n-യാ¡n. hcĨ-bpsS ImTn-\yw Hcp ]cn-[n-hsc Ipd-¨-Xn-\mWv apJ-y-a-{´n-bpsS A`n-\-µ-\w. hcĨ ap³Iqട്ടി കണ്ട് പദ്ധതികള്‍ തയ്യാറാക്കിയത് ജില്ലയുടെ ജലക്ഷാമത്തിന്റെ കാഠിന്യം കുറച്ചു എന്നാല്‍ ഇതുകൊണ്ടുമാത്രം കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു  വരള്‍ച്ചയുടെ ചുമതലയുള്ള നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി, കലക്ടര്‍ എംസി മോഹന്‍ദാസ്, ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ എന്നിവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു 
 Ignª A©v hÀj-§-fn Gähpw Ipdª Af-hn ag- e-`n-¨Xv 2012  emWv. AXn-\m Xs¶ ]pg-I-fn-seÃmw \oscm-gp¡pw Ipd-hmbn-cp-¶p. `qPe hIp-¸nsâ Iogn 28 Xpd¶ InW-dp-Ifpw 30 Ipg InW-dp-I-fpamWv PnÃ-bn-ep-f-f-Xv.- Ignª 10 hÀjs¯ IW-s¡-Sp-¯m CXn 17 F®-¯nepw Cu hÀjw `qPehnXm\w Xmgv¶Xmbn Is­-ണ്ട¯n. th§-c-bn-emWv hnXm\w Gähpw IqSp-X Xmgv¶n«pff-Xv. Ipg InW-dp-I-fn 23 F®-¯nepw Pe-hn-Xm\w Ipd-ªp. കുഴല്‍‍ കിണറുകളില്‍ s]cn-´Âa-®-bn-emWv Pe-hn-Xm\w Gähpw Xmgv¶-Xv. th\ cq£-am-b-tXmsS Xm]-\n-ebnepw hÀ[\-bp-­m-bn. Ignª aq¶v hÀjs¯ Xm]-\ne Xmc-X-ayw sN¿p-t¼mÄ Gähpw IqSp-X NqSv tcJ-s¸-Sp-¯n-bXv 2013 s^{_p-h-cn-bn-em-Wv- 39.5wc
 -hcĨ cq]-£-am-b-tXmsS Irjn-bv¡pw h³\m-i-ap-­m-bn. 125 slIväÀ s\ÂIr-jnbpw 15 slIvä-dn hmgbpw c­ണ്ടv slIvä-dn ]¨-¡-dnbpw ]qÀWambpw \in-¨p. ØnXn IqSp-X cq£-am-Im-Xn-cp-¶-Xv hnhn[ Øe-§-fn \nÀan¨ XS-b-W-Ifpw sdKp-te-ä-dp-Ifpw hn.-kn.-_n.-I-ളുംസ്ഥാപിച്ചു
 IpSn-sh-ff hnX-cW¯n\v ap³K-W\ \ÂIn-bm-hWw hcĨm Zpcn-Xm-izmk {]hÀ¯-\-§Ä \S-¸m-t¡-­-sX¶v അദ്ദേഹം പറഞ്ഞു. IpSn-sh-ffw hml-\-§-fn-se-¯n-¡p-¶-Xn\v ]©m-b-¯p-Ifpw PnÃm `c-W-Iq-Shpw ap³K-W\ \ÂI-W-sa¶v ap-J-y-a{´n \nÀtZ-in-¨p. CXn-\mbn ]©m-b-¯p-IÄ¡v X\Xv ^ണ്ട­n \n¶pw sNe-h-gn-¡m\pw PnÃm Ie-IväÀamÀ¡pw hm«À AtXm-dnänþP-e-tk-N\ hIp¸v FIvkn.-F-©n-\o-bÀamÀ¡pw ]c-am-h[n 20 e£w hsc sNe-h-gn-¡m\pw A\p-hmZw \ÂIn-bn-«pണ്ട-­v. hml\ hmSI kw_-Ôn¨ Imc-y-§-fnepw enan-äUv sS³UÀ \S-]-Sn-IÄ kzo-I-cn-¡mw. \S-]Sn{Ia-§-fn Cfhv hcp¯n kÀ¡mÀ \ÂInb kzmX-{´yw DtZ-ym-K-ØÀ Imc-y-£-a-ambn hn\n-tbm-Kn-¡-W-sa¶v apJ-y-a{´n Bh-i-y-s¸-«p.
hyh-kmb a{´n ]n.sI Ipªm-en-¡p-«n, hnZym-`ymk a{´n ]n.sI A_vZp-d-ºv, Sqdnkw a{´n F.]n A\nÂIp-amÀ, Irjn a{´n sI.]n taml-\³, dh\yq a{´n ASqÀ {]Im-iv, PnÃ-bnse Fw.-FÂ.F amÀ, PnÃm  പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, കലക്ടര്‍ എംസി മോഹന്‍ദാസ്, എസ് പി കെ സേതുരാമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

http://www.mathrubhumi.com/malappuram/news/2243101-local_news-malappuram-%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82.html

Saturday, April 20, 2013

എംഎസ് ഡിപി പദ്ധതി എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കും

കേന്ദ്രാവിഷ്കൃത പദ്ധതിയായ ബഹുമുഖ വികസന പദ്ധതി(എംഎസ് ഡിപി) സംസ്ഥാനത്ത് ന്യൂനപക്ഷ കേന്ദ്രീകൃത ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ന്യൂനപക്ഷ വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കുള്ള ധനസഹായത്തിെന്റ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
 ഇ േപ്പാള്‍ വയനാട് ജില്ലയില്‍ മാത്രമാണ് പദ്ധതി നടപ്പാക്കിയത്. ന്യൂനപക്ഷ കേന്ദ്രീകൃത ഗ്രാമങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുന്നതോടെ സംസ്ഥാനത്ത് കൂടുതല്‍ വികസന പദ്ധതികള്‍ നടപ്പാക്കാനാവും. കഴിഞ്ഞവര്‍ഷം ന്യൂനപക്ഷ വകുപ്പില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ഫണ്ട് ലഭിക്കുകയും പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യും. ന്യൂനപക്ഷ വകുപ്പ് നടപ്പാക്കിയ ക്ഷേമപദ്ധതികളുടെ ഫലം കണ്ടുതുടങ്ങിയതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും തുടങ്ങിയ ന്യൂനപക്ഷ കോച്ചിങ്ങ് സെന്ററുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ വിവിധ മല്‍സര പരീക്ഷകളില്‍ മികച്ച വിജയം നേടി. വരുംവര്‍ഷങ്ങളില്‍ ഈ രംഗത്ത് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്.
 70 ശതമാനം ന്യൂനപക്ഷങ്ങളുള്ള വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്. സംഘങ്ങള്‍ സമര്‍പ്പിക്കുന്ന പദ്ധതികളുടെ പകുതി തുകയാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് നല്‍കുന്നത്. പരമാവധി രണ്ടര ലക്ഷം രൂപവരെ നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍പഴ്സണ്‍ ഖമറുന്നീസ അന്‍വര്‍ ആധ്യക്ഷ്യം വഹിച്ചു. കോഴിക്കോട് മേയര്‍ പ്രഫ. എ.കെ. പ്രേമജം, ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ ഡോ. പി. നസീര്‍ , ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ എംഡി ഹനീഫ പെരിഞ്ചീരി തുടങ്ങിയവര്‍ സംബന്ധിച്ചു. 

Friday, April 19, 2013

മേയര്‍മാരോട് ബഹുമാനം മതി, ആരാധന വേണ്ട

കോര്‍പ്പറേഷനുകള്‍ ഇനി മുതല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകള്‍ ഇനിമുതല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന് അറിയപ്പെടും. മേയര്‍മാരെ അഭിസംബോധന ചെയ്യുന്ന ആരാധ്യനായ, ആരാധ്യയായ എന്ന പതിവുപ്രയോഗം ഒഴിവാക്കി ബഹുമാനപ്പെട്ട എന്ന പദം ഉപയോഗിക്കാനും ഏപ്രില്‍ 17ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ശുപാര്‍ശ പ്രകാരം ഈ തീരുമാനം കൈക്കൊണ്ടത്.
 1835ലെ ഇന്ത്യന്‍ പഞ്ചായത്ത് രാജ് ആക്ട്പ്രകാരം ഇന്ത്യയിലെ വന്‍നഗരങ്ങള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നാണ് അറിയപ്പെടുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ വന്‍നഗരങ്ങളും ഈ പേരിലാണ് അറിയപ്പെടുന്നത്. വിദേശരാജ്യങ്ങളിലെ നഗരങ്ങളും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന പേര് പൊതുവായി സ്വീകരിച്ചിട്ടുണ്ട്. മുനിസിപ്പല്‍ ആക്ടിലും ഒട്ടുമിക്ക രേഖകളിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന് രേഖപ്പെടുത്തുമ്പോള്‍തന്നെ കേരളത്തില്‍ മുനിസിപ്പല്‍ എന്ന പദം ഒഴിവാക്കി കോര്‍പ്പറേഷന്‍ െഎന്നുമാത്രമാണ് ഉപയോഗിക്കുന്നത്. പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ പലപ്പോഴും പേരിനൊപ്പം കോര്‍പ്പറേഷന്‍ എന്ന് രേഖപ്പെടുത്താറുണ്ട്. ഇത് പലപ്പോഴും തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കുന്നു. വിദേശത്തും അന്യസംസ്ഥാനത്തും പല ആവശ്യങ്ങള്‍ക്കായി എത്തുന്ന നമ്മുടെ കോര്‍പ്പറേഷന്‍ രേഖകള്‍ ഇതുമൂലം തെറ്റിദ്ധരിക്കപ്പെടാനും പരിഗണന ലഭിക്കാതെ പോവാനും ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന പേര് പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
 കോര്‍പ്പറേഷന്‍ മേയര്‍മാരെ ഇനിമുതല്‍ ആരാധ്യനായ, ആരാധ്യയായ എന്ന രീതിയില്‍ അഭിസംബോധന ചെയ്യേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു. രാഷ്ട്രപതി മുതല്‍ പ്രാദേശിക ഘടകം വരെ തെരഞ്ഞെടുക്കപ്പെടുന്നവരെ ബഹുമാനപ്പെട്ട എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. ജനാധിപത്യ ക്രമത്തില്‍ ഈ രീതിയാണ് അഭികാമ്യമെന്ന് കരുതുന്നതിനാണ് ഈ മാറ്റം.

http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?district=Thrissur&contentId=13881779&programId=1079897613&tabId=16&BV

http://www.chandrikadaily.com/contentspage.aspx?id=14413

തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അപ്രതീക്ഷിത സന്ദര്‍ശനം

തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ മന്ത്രി മഞ്ഞളാംകുഴി അലിയെത്തി. രാവിലെ 10.10ന് ഓഫീസിലെത്തി ഒരു മണിക്കൂര്‍ അവിടെ ചെലവഴിച്ചു.
 വിവിധ ആവശ്യങ്ങള്‍ക്കായി കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തിയവര്‍ മന്ത്രിയോട് പരാതികളും ആവശ്യങ്ങളും ഉന്നയിച്ചു. വിവിധ അപേക്ഷകളില്‍ നടപടികള്‍ വൈകിക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. ഒരേ ആവശ്യത്തിന് പലതവണ ഓഫീസ് കയറിയിറങ്ങിയവരും മന്ത്രിയുടെ മുന്നിലെത്തി. മുട്ടുന്യായങ്ങള്‍ പറഞ്ഞ് അപേക്ഷകള്‍ നിരസിക്കുകയോ വൈകിക്കുകയോ ചെയ്യുന്നതായി പരാതിപ്പെട്ടു. ജനങ്ങള്‍ക്ക് െമെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ കഴിയുമ്പോള്‍ മാത്രമേ നഗരസഭയും സര്‍ക്കാരും ജീവനക്കാരും അംഗീകരിക്കപ്പെടുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
 17,000 വാട്ടര്‍ കണക്ഷനും 35,000 വൈദ്യുതി കണക്ഷനും കോര്‍പ്പറേഷന്‍ നേരിട്ടാണ് നടത്തുന്നത്. ഇത്രയും ഭീമമായ കണക്ഷനുകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളില്ല. കാളവണ്ടി യൂഗത്തിലാണ് നാം സഞ്ചരിക്കുന്നതെന്ന് ഒരു ജീവനക്കാരന്‍തന്നെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത് പരിഹരിക്കണം. ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ മെച്ചപ്പെട്ടതും സുതാര്യവുമായ സേവനം ജനങ്ങള്‍ക്ക് ലഭിക്കണം. അതിന് സര്‍ക്കാരിന്റെ സഹായമുണ്ടാവും.
 കേരളത്തിലെ മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൃശൂരിന്റെ വളര്‍ച്ചാസ്വഭാവം കുറവാണ്. ഓഫീസ് സൌകര്യങ്ങള്‍ പോലും കുറവാണ്. നേരില്‍ കണ്ടപ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലായത്. ഇത്തരം പരാതികള്‍ക്കെല്ലാം പരിഹാരമുണ്ടാവും. അതേസയമം തൃശൂരിന്റെ അനന്തമായ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. തൃശൂരിന്റെ സമഗ്രമാസ്റ്റര്‍ പ്ളാന്‍ രൂപപ്പെടുത്തി വരുകയാണ്. ഇനിയുള്ള വികസനങ്ങളെല്ലാം ഈ രൂപരേഖയുടെ അടിസ്ഥാനത്തിലാവും. അടുത്ത 30 വര്‍ഷംകൊണ്ട് കേരളം ആസൂത്രിത നഗരങ്ങളിലേക്ക് മാറും.
 തൃശൂരിലെ കെഎസ് യുഡിപി ഓഫീസ്, ജില്ലാ ടൌണ്‍ പ്ളാനിങ്ങ് ഓഫീസ് എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. വിവിധ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജീവനക്കാരോട് ചോദിച്ചറിഞ്ഞു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി.

വാര്‍ത്തകള്‍
http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.

Thursday, April 11, 2013

ആശാ വളണ്ടിയര്‍മാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാം

അംഗന്‍വാടി, ബാലവാടി ജീവനക്കാരെ പോലെ ആശാ വളണ്ടിയര്‍മാര്‍ക്കും ഇനി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാം.
 അംഗന്‍വാടി, ബാലവാടി ജീവനക്കാര്‍ ഒഴികെയുള്ള പാര്‍ട്ട് ടൈം ജീവനക്കാരെയും ഓണറേറിയം കൈപ്പറ്റുന്നവരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് അയോഗ്യത കല്‍പ്പിക്കുന്ന കേരള മുനിസിപ്പാലിറ്റി(രണ്ടാം ഭേദഗതി)ബില്‍ നിയമസഭ അംഗീകരിച്ചു. അംഗന്‍വാടി, ബാലവാടി ജീവനക്കാരുടെ ഗണത്തിലേക്ക് ആശാ വളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തിയതോടെ ഇവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം ലഭിച്ചു. എയിഡഡ് സ്കൂള്‍ അധ്യാപകരെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള മല്‍സരിക്കുന്നതില്‍നിന്ന് വിലക്കണമെന്ന ആവശ്യം സഭയില്‍ ഉയര്‍ന്നെങ്കിലും പൊതുഅഭിപ്രായം ആരാഞ്ഞശേഷം തീരുമാനമെടുക്കാമെന്ന ധാരണയായി. അധ്യാപകര്‍ മല്‍സരംഗത്തേക്ക് വരുന്നതുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുവെന്നത് വസ്തുതയാണ്. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും അഭിപ്രായസമന്വയമുണ്ടാക്കണമെന്ന് ആവശ്യമുയര്‍ന്നു. അശാസ്ത്രീയമായ വാര്‍ഡ് വിഭജനം സംബന്ധിച്ച് പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംവരണ വാര്‍ഡുകളുമായി ബന്ധപ്പെട്ടും ചില ആക്ഷേപങ്ങളുണ്ടെന്ന് നിയമസഭയില്‍ അഭിപ്രായമുയര്‍ന്നു. അഞ്ചുവര്‍ഷത്തെ കാലാവധി മാത്രമുള്ളതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ ചില പോരായ്മകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംവരണ വാര്‍ഡുകളുടെ കാലാവധി 10 വര്‍ഷമെങ്കിലുമാക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി മാറ്റി.

സിനിമക്ക് ഇനി ഇ ടിക്കറ്റ്

സിനിമാ തിയറ്ററുകളില്‍ ഇലക്ട്രോണിക് ടിക്കറ്റിങ്ങ് സംവിധാനം ഉടന്‍ നടപ്പാവും. വിനോദനികുതി കാര്യക്ഷമമായി പിരിച്ചെടുക്കുന്നതിനായി ഇ ടിക്കറ്റിങ്ങ് സംവിധാനം ഏര്‍പ്പെടുത്തുകയാണെന്ന് കേരള തദ്ദേശാധികാരസ്ഥാന വിനോദ നികുതി ബില്‍ അവതരിപ്പിച്ച് മന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയില്‍ പറഞ്ഞു.
 സിനിമാ തിയറ്ററുകളില്‍നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കിട്ടേണ്ടുന്ന വിനോദ നികുതിയില്‍ വന്‍തോതില്‍ വെട്ടിപ്പ് നടക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ ബില്‍ കൊണ്ടുവന്നത്. നിലവില്‍ മിക്ക തിയറ്ററുകളും മുദ്ര പതിച്ചതും ഒട്ടിച്ചതുമായ ടിക്കറ്റുകളാണ് നല്‍കുന്നത്. നികുതി വെട്ടിപ്പ് തടയാന്‍ ഇത് പര്യാപ്തമല്ലെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു. യഥാസമയം വിനോദ നികുതി അടക്കാത്ത തിയറ്ററുകളുടെ ലൈസന്‍സ് തദ്ദേശ സ്ഥാപനങ്ങള്‍ പുതുക്കി നല്‍കേണ്ടതില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. 2010ലെ കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ആക്ടിന് കീഴില്‍ രൂപവല്‍ക്കരിച്ച കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധിയിലേക്ക് വരവുവെക്കുന്നതിനായി 25 രൂപയില്‍ അധികമുള്ള ഓരോ സിനിമാ ടിക്കറ്റിന്മേലും സെസ്സ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
http://www.mathrubhumi.com/online/malayalam/news/story/2223699/2013-04-12/kerala

Wednesday, April 3, 2013

നഗരവികസനത്തിന് നിക്ഷേപസംഗമങ്ങള്‍ നടത്തും

നഗരവികസനത്തിനായി എമര്‍ജിങ്ങ് കേരള മാതൃകയില്‍ നിക്ഷേപ സംഗമങ്ങള്‍ നടത്തുമെന്ന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി നിയമസഭയില്‍ പറഞ്ഞു. ജോസഫ് വാഴക്കന്‍, ബെന്നി ബഹനാന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, വി.ഡി. സതീശന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
 തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ കേന്ദ്രീകരിച്ച് മേഖലാതലങ്ങളില്‍ നിക്ഷേപ സംഗമങ്ങള്‍ നടത്തും. ആദ്യസംഗമം ആഗസ്റ്റ് 17ന് നടത്തുമെന്നും സ്ഥലം പിന്നീട് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. മേഖലാതലങ്ങളില്‍ നടത്തുന്ന സംഗമങ്ങളില്‍ അതാത് മേഖലകളിലെ പദ്ധതികള്‍ അവതരിപ്പിക്കും. പ്രവാസി മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ സംഗമങ്ങളില്‍ പങ്കെടുപ്പിക്കുകയും വികസന പ്രക്രിയയുടെ ഭാഗമാക്കുകയും ചെയ്യും. സ്വകാര്യ മേഖലയിലെ നിക്ഷേപവും സാങ്കേതിക വിദ്യകളും പൊതു ആവശ്യങ്ങള്‍ക്കും വികസനത്തിനുമായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. കണ്ണൂര്‍, മഞ്ചേരി നഗരസഭകളില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കിയ സംരംഭങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് ഇത്തരം പദ്ധതികള്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.
 നഗരസഭയുടെ തനത് വരുമാനവും സര്‍ക്കാര്‍ നല്‍കുന്ന വികസന ഫണ്ടും നഗരവികസനത്തിന് അപര്യാപ്തമാണ്. വികസനങ്ങള്‍ക്കായി വന്‍തോതില്‍ പണം കണ്ടെത്തേണ്ടതായിട്ടുണ്ട്. സ്ഥലവും മറ്റ് അടിസ്ഥാന സൌകര്യങ്ങളുമുള്ള നഗരസഭകള്‍ക്ക് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് നിക്ഷേപസംഗമങ്ങള്‍ അവസരം നല്‍കും.  സംഗമത്തിലൂടെ തീരുമാനിക്കപ്പെടുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ വിവിധ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ഏജന്‍സികളുടെയും നിക്ഷേപകരുടെയും സഹകരണം ഉറപ്പാക്കും.
 സംഗമത്തിന്റെ ഭാഗമായി നഗരസഭാ അധ്യക്ഷര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് ഏകദിന ശില്‍പ്പശാല നടത്തും. നഗരസഭകളില്‍ ലഭ്യമാവുന്ന സ്ഥലവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും കണക്കിലെടുത്ത് പദ്ധതികള്‍ ആവിഷ്കരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരസഭകളുടെ അധീനതയിലുള്ള സൌകര്യങ്ങള്‍ ഉപയോഗിച്ച് പരിസ്ഥിതി സൌഹൃദ ഷോപ്പിങ്ങ് മാളുകള്‍, ബസ് ടെര്‍മിനലുകള്‍, ഖരമാലിന്യ പ്ലാന്റുകള്‍ തുടങ്ങിയവ സ്ഥാപിക്കും. നിക്ഷേപ സംഗമത്തിനും പദ്ധതി നിര്‍വ്വഹണത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി തദ്ദേശ സ്വയം ഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും നഗരകാര്യ ഡയറക്ടര്‍ കണ്‍വീനറുമായി കമ്മിറ്റിയും നഗരകാര്യ ഡയറക്ടറേറ്റില്‍ പിപിപി സെല്ലും രൂപവല്‍ക്കിരിച്ചിട്ടുണ്ട്.

Monday, April 1, 2013

സൌദിയിലെ പ്രവാസികളുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയുടെ പ്രസക്തഭാഗങ്ങള്‍
http://www.youtube.com/watch?v=vEn2mplctBI