സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, September 24, 2012

Emerging Kerala


മനുഷ്യ വിഭവ ശേഷിയുടെ കാര്യത്തില്‍ നാം കേരളിയര്‍ ലോകത്ത് തന്നെ ഏറെ മുന്നിലാണ്. എന്നാല്‍ വികസനത്തിന്‍റെ  കാര്യത്തില്‍ ഇന്ത്യയിലെ  മറ്റ് സംസ്ഥാനങ്ങളെ  അപേക്ഷിച്ചുപോലും  ഏറെ  പിന്നിലും. ഈ വിരോധഭാസത്തിന്‌ പരിഹാരം കാണുക എന്ന ശ്രമകരമായ ദൌത്യത്തിന്റെ  ആദ്യ  ചവിട്ടു പടിയായിരുന്നു  കഴിഞ്ഞ 12,13,14 തിയതികളില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമം. ഇത്തരം ഒരു മേള സന്ക്ക്ടിപികുന്നത്തിന് മുന്നോട്ട് വന്ന കേരള സര്‍കാരും വിശിഷ്യാ മുഖ്യമന്ത്രി  ശ്രീ. ഉമ്മന്‍ചാണ്ടിയും , വ്യവസായ വകുപ്പ് മന്ത്രി ശ്രീ . കുഞ്ഞലി കുട്ടിയും എന്തുകൊണ്ടും അഭിനന്ദനങ്ങള്‍   അര്‍ഹികുന്നവര്‍ തന്നെ.

അവസരങ്ങള്‍ കണ്ടെത്തി അതിന്‍റെ മുന്‍നിരക്കാരായി തിരുന്നവരാണ് ലോകത്തെവിടെയും  മലയാളികള്‍.   എന്നാല്‍ സ്വന്തം സംസ്ഥാനത്ത് അവര്‍ക്ക് ഇത്തരം  അവസരങ്ങള്‍ ഏറെയില്ല . സംസ്ഥാനത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്‍റെ  (ജി. ഡി. പി ) 22 ശതമാനത്തിലേറെ  നല്‍കുന്നത് നമ്മുടെ പ്രവസികളുടെ നിക്ഷേപങ്ങള്‍ക്ക്; പക്ഷെ വളരാനുള്ള   അനുകൂല  സാഹചര്യമൊരുക്കാന്‍ നമുക്ക് കഴിയുന്നില്ല .

പറയത്തക്ക പുതിയ പദ്ധതികള്‍ ഒന്നും തന്നെ സംസ്ഥാനത്തേക്ക് കടന്നു വരുന്നില്ല. എവിടെ  എല്ലാം വിവദമാന്നെന്നണ്ണ്‍ പോതുധാരണ. വിവാദം ഭയന്ന്  ആരും ഒന്നിനും തയ്യാറാകാത്ത സാഹചര്യം ." എന്നെ തല്ലണ്ടച്ചാ ഞാന്‍ നന്നാവില്ല" എന്നാ വികൃതി  കുട്ടിയുടെ മനോഭാവം ആണ് സംസ്ഥാനതിനകതുള്ളത് എന്നാ ധാരണ ഉണ്ടെന്നു അവരില്‍ ചിലരുടെ അഭിപ്രായത്തില്‍ പ്രകടവുമായിരുന്നു..


സുതാര്യതയിലോ, ഭൂനയത്തിലോ പാരിറ്സ്തിതിക നിയമങ്ങളിലോ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല എന്ന് സര്‍കാര്‍ ആദ്യമെ  ആവര്‍ത്തിച്ച്  വ്യക്തമാകിയിട്ടും, എമെര്‍ജിംഗ് കേരളയുടെ പേരിലും ചില പതിവ് വിവാദങ്ങളും അപഹാസ്യമായ ചില പ്രതിഷേധങ്ങളും അരങ്ങേറി. സര്‍കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം  പ്രതിപക്ഷം ബഹിഷ്ക്കരിച്ചു. അങ്ങിങ്ങായി ചില അപ്രസക്തമായ പ്രതിഷേധ നാടകങ്ങള്‍ക്ക് കളമൊരുങ്ങിയെങ്കിലും വികസനനയത്തില്‍, ഇത്തരം വര്‍ക്ക്‌ഷോപ്പുകളുടെ പ്രസക്തിയുടെ തിരിച്ചറിവ്  അത്തരം പ്രതിലോമ ശക്തികളുടെ സ്വയംപിന്മാറ്റം അനിവാര്യമാക്കി. ഇതിനെല്ലാം മുന്നില്‍ നിന്ന്‍ അടിയും ഇടിയും ഒരുകാലത്ത് ഏറ്റുവാങ്ങിയിരുന്ന ഇവരുടെയൊക്കെ യുവജന വിഭാഗം പോലും മനസുകൊണ്ട് ഈ സുംരംഭത്തെ എതിരെറ്റു  എന്നുവേണം കരുതാന്‍.

2003 ല്‍ ആഗോള നിക്ഷേപ സംഗമം ( ജിം) സംഘടിപ്പിച്ചി ട്ട്  കേരളം എന്ത്  എന്ന് ചോദിക്കുന്നവരുണ്ട് . 2005 അടിസ്ഥാന  വര്‍ഷമായി 2009 ല്‍  ലോക ബാങ്ക് പ്രസ്ധികരിച്ച് റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയിലെ നിക്ഷേപ സൌഹൃദസംസ്ഥാനങ്ങളില്‍ കേരളം അന്ന് രണ്ടാം സ്ഥാനത്തായിരുന്നു. കര്‍ണാടക ആയിരുന്നു ഒന്നാം സ്ഥാനത്ത്. കേരളത്തിന്‍റെ  മാതൃക പിന്തുടര്‍ന്ന് ഗുജറാത്തും  കര്‍ണാടകയും ഒക്കെ നിക്ഷേപക സംഗമങ്ങള്‍ സംഘടിപ്പിച്ചു വലിയ നേട്ടം കൈവരിച്ചു. യഥാര്‍ത്ഥത്തില്‍ സ്മാര്‍ട്ട്‌ സിറ്റി പോലും അന്നത്തെ ജിമ്മിന്‍റെ സംഭാവനയാണ്‌ .  പിന്നീട് ഇത്തരം അനുകൂല സഹാചര്യങ്ങളെ വേണ്ടവിധം മുതലാക്കാന്‍ സംസ്ഥാനത്ത് മാറി   വന്ന രാഷ്ര്ടീയ സാഹചര്യത്തിന് അന്ന് കഴിഞ്ഞില്ല

ജിമ്മിന്‍റെ തുടര്‍ച്ചയാണ് എമെര്‍ജിംഗ് കേരള എന്ന് വേണമെങ്കില്‍ പറയാം.  ചില മാറ്റങ്ങളുണ്ട്. പങ്കെടുത്ത 2500 പ്രതിനിധികളില്‍ 776 പേര്‍ വിദേശികളാണ്. മുന്നോട്ടു വെച്ച സാധ്യതകളും ഒന്ന് കൂടി കാലികപ്രസക്തമാക്കാന്‍ സാധിച്ചിട്ടുണ്ട്.
അമേരിക്കയാണ് 116 പേരുമായി ഏറ്റവും വലിയ പ്രതിനിധിസംഘത്തെ  നയിചെത്തിയത്. കാനഡ 43 പേരുമായി രണ്ടാം  സ്ഥാനത്താണ്.  മലേഷ്യ, ഓസ്ട്രിയ, ജര്‍മനി, യു.എ.ഇ.,സൗദി അറേബ്യ തുടങ്ങിയ  ഒട്ടേറെ പ്രതിനിധികളുമായി മേളക്ക് എത്തി . കേരളത്തിന്‍റെ   പുറം സംസ്ഥാനങ്ങളില്‍ നിന്നും 422 പേരും കേരളത്തില്‍ നിന്ന 1270 പേരും പ്രതിനിധികളായി മേളയില്‍ പങ്കെടുത്തതായിട്ടാണ് അന്തിമ കണക്ക്. മൊത്തം  40 000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവും മേളയിലുണ്ടായി എന്നത് ഏതൊരു കേരളിയനും പോലെ;  പ്രത്യേകിച്ച് മൂന്നു ദിവസവും പരിപാടിയില്‍ പങ്കെടുത്ത എനിക്ക് വളരെ ഹൃദ്യമയിട്ടാണ് അനുഭവപെട്ടത്. മാറുന്ന കേരളത്തിന്‍റെ പ്രതീക്ഷയുടെ ഒരുമുഖം ബിസിനസ്‌ പാരമ്പര്യം ഉള്ള എനിക്കവിടെ അനുഭവിക്കാനായി.

എടുത്ത് പറയേണ്ട മറ്റൊരു കാര്യം മേളയില്‍ പങ്കെടുത്ത സംരംഭകരില്‍ കണ്ട മനോഭാവമാണ്.2003 ലെ ജിമ്മില്‍ പങ്കെടുത്തവരേ അപേക്ഷിച്ച് ഇപ്പോള്‍ എമെര്‍ജിംഗ് കേരളയില്‍ നിക്ഷേപകരെല്ലാം തന്നെ അക്കാര്യത്തില്‍ തികഞ്ഞ ശുഭാപ്തി വിശ്വസതിലയിരുന്നു . ഒരു സെല്‍ഫ് കൊണ്ഫിടന്‍സ് അവരില്‍ ദ്രിശ്യമായി. കേരളത്തിലെ നിക്ഷേപ അന്തരിക്ഷത്തെ കുറിച്ചുള്ള സംരംഭകരുടെ ഈ മനം മാറ്റം ഗിമ്മില്‍ നിന്നും ഉണ്ടായതും എമെര്‍ജിംഗ് കേരളയിലൂടെ സ്ഥിരീകൃതമാതായി ഞാന്‍ കാണുന്നു .

മഹത്തായ  സാംസ്കാരിക പാരമ്പര്യവും സമ്പന്നമായ പ്രകൃതി വിഭവങ്ങളും മനുഷ്യ വിഭവശേഷിയും ഒക്കെ കേരളത്തിന്‍റെ വരദാനങ്ങളാണെങ്കില്‍ മാറ്റത്തിനെതിരെ ഇതേ പോലെ വിവാദം ഉണ്ടാക്കുക എന്നത് നമ്മുടെ കൂടപ്പിരപ്പുമാണ്ണ്‍ . എന്തിനധികം നെല്‍വയലുകളിലെ ഇലക്ട്രിക്‌ ട്രന്സ്ഫോര്മാറിന്റെ സ്റ്റേ വയര്‍ പാടശേഖരങ്ങളിലെ വെള്ളം വലിച്ച്  എടുക്കുമെന്ന് പറഞ്ഞ് പാവപെട്ട കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും ഇതിനെതിരെ സംഘടിപ്പിച്ച വരുത്തന്‍മാര്‍ പോലും നമുക്കിടയിലുണ്ട്.

മനുഷ്യ വിഭവശേഷിയില്‍ മുന്നില്‍, വികസനതില്‍  പിന്നില്‍ എന്നാ കേരളത്തിന്റെ പേരുദോഷം മാറണമെങ്കില്‍ മാട്ടതിനോടുള്ള രാഷ്ട്രിയ കക്ഷികളുടെയും ജനങ്ങളുടെയും സമീപനത്തില്‍, ഈ അപ്രസക്തവും അവാസ്തവുമായ  വ്യാകുലതകളില്‍, ഇനിയെങ്കിലും മാറ്റം വരുക തന്നെ വേണം.വാര്‍ത്തകള്‍ക്ക്  എരിവും പുളിപ്പും നല്‍കാനാണെങ്കിലും ഇത്തരം വിവാദങ്ങളില്‍ പലപ്പോഴും നമ്മുടെ ചില വാര്‍ത്ത‍ മാധ്യമങ്ങളും അതുപോലെതന്നെ ചില സാമുദായിക സംഘടനകളും ഭാഗമാകുന്നു എന്നത് തികച്ചും ഖേദകരമാണ്.

നഗരവികസനവകുപ്പിന്റെ താല്‍പര്യപ്രകാരം മുന്നോട്ടു വെച്ച ചില പദ്ധതികളിലെങ്കിലും അടുത്ത എമെര്‍ഗിംഗ് കേരളക്ക് മുന്പായി പണി പൂര്‍ത്തിയാക്കി തുടങ്ങനാകണം എന്നാ ആഗ്രഹമുണ്ട്. അതിനു തയ്യാറായി വരുന്നവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ ഞാന്‍ ഒരുക്കമാണ്

ആദരാഞ്ജലികള്‍


മലയാള സിനിമയില്‍ മറക്കാന്‍ കഴിയാത്ത വേഷങ്ങള്‍ അവതരിപ്പിച്ചു വിട വാങ്ങിയ തിലകന് ആദരാഞ്ജലികള്‍. എന്റെ പല സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ 2 വേഷങ്ങള്‍ എനിക്ക് ഏറെ ഹൃദ്യം ആണ്. ധ്വനിയിലെ വെട്ടുകുഴിയും, മഹാനഗരത്തിലെ കേളു റൈറ്ററും.

Saturday, September 8, 2012

August 31: A black day



അനുദിനം പെരുകുന്ന റോഡപകടങ്ങള്‍ ബാക്കിയാക്കുന്നതു ഭയവും നഷ്ടങ്ങളും മാത്രമാണ് . ഈ കഴിഞ്ഞ ഓഗസ്റ്റ്‌ 31ഇന് എനിക്കും ഒരു ദുരന്തത്തില്‍ ഭാഗമാകേണ്ടി വന്നു. ആലപ്പുഴയിലെ കലവൂര്‍ ബര്‍ണര്ദ് ജങ്ക്ഷനില്‍  അങ്ങനെ സൈഡ് റോഡില്‍ നിന്നും വന്ന ഓട്ടോറിക്ഷ ഞാന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ വന്നിടിച്ചയിരുന്നു ആ ദരുനസംഭവം നടന്നത്. പരിക്കേറ്റ റിക്ഷ ഡ്രൈവര്‍ രാമചന്ദ്രകുറുപ്പിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ സഹോദരന്‍ മരണപെടുകയായിരുന്നു. കാലില്‍ അസഹ്യമായ വേദന അനുഭവപെട്ട എനിക്ക് ഡോക്ടര്‍ സര്‍ജറി നിര്‍ദേശിക്കുകയും ചെയ്തു.

മരണപ്പെട്ട അദ്ദേഹത്തിന്റെ കുടുംബത്തിനു എന്റെ കൂടി അപേക്ഷ മാനിച്ചു സര്‍ക്കാര്‍ 5 ലക്ഷം ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇതൊന്നും പക്ഷെ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് പകരമാവില്ല എന്നാ തിരിച്ചറിവ് എനിക്കുണ്ട്, അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ  മനോവേദനയിലും പ്രയാസത്തിലും ഞാനും എന്റെ കുടുംബവും സവിനയം പങ്കുചേരുന്നു.  

കൂട്ടത്തില്‍ എന്റെ സുഖവിവരം അറിയാനും മാനസികപിന്തുണ നല്‍കാനും നേരിട്ടും അല്ലാതെയും ഈ ദിവസങ്ങളില്‍ കുറെ പ്രമുഖരും സുഹുര്തുക്കളും വന്നിരുന്നു. അവരോടൊക്കെ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തട്ടെ. ഒരാഴ്ചയോടെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച വിശ്രമം പൂര്‍ത്തിയാക്കി പൂര്‍ണസമയം ഓഫീസിലെത്തി പ്രവര്‍ത്തിക്കാനാകും എന്നാണ് പ്രതീക്ഷ    

Friday, June 15, 2012

Congratulations Selvaraj

ശെല്‍ വരാ ജിന്റെ വിജയം യു ഡി എഫിന്റെ ഭരണത്തിനുള്ള അംഗീകാരം ആയി ഞാന്‍ കാണുന്നു. അത് നല്‍കുന്ന ഉത്തരവാദിത്തം ഞാന്‍ മനസ്സിലാക്കുന്നു.
ഇനിയെങ്കിലും ജനങ്ങളെ സങ്കുചിത വര്‍ഗ്ഗീയ  ചിന്ത ഉള്ളവരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കുക-
വികസനത്തിനും രാഷ്ട്രീയനിലപാടുകള്‍ക്കും മാത്രമേ  ജനമനസ്സുകളെ സ്വാധീനിക്കാന്‍ കഴിയൂ
അതായിരിക്കും  ഇനിയും എന്റെ രാഷ്ട്രീയജീവിതവും  

Monday, June 11, 2012

യു ഡി എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവും,  നഗരവികസന മന്ത്രി എന്ന നിലയില്‍ ഞാന്‍ 2 മാസവും പൂര്‍ത്തിയാക്കുമ്പോള്‍ , ഈ ബ്ലോഗില്‍ എന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു സംഗ്രഹം എഴുതണം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയയിലെ പൊടിക്കൈ പ്രയോഗങ്ങളെക്കാള്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വിശ്വസിക്കുന്ന എനിക്ക്, അത്തരം ഒന്ന് തയ്യാറാക്കാന്‍ സമയം തികഞ്ഞിട്ടില്ല. നിങ്ങളുടെ സ്നേഹം നിറഞ്ഞ സ്വീകരണങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനും മറ്റൊരു കാരണവും എനിക്ക് പറയാനില്ല. താമസിയാതെ തന്നെ, എന്റെ ഒരു പ്രവര്‍ത്തന റിപ്പോര്‍ട്ട് ഞാന്‍ ഇതില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ദയവു ചെയ്തു എന്റെ facebook പേജ് വീക്ഷിക്കുക.   

Wednesday, April 11, 2012

Al Hamdulillah


എന്റെ സഹപ്രവര്‍ത്തകരെ, എന്റെ നന്മ ആഗ്രഹിച്ചവരെ, നിങ്ങളുടെ  പ്രാര്‍ത്ഥനകള്‍ അങ്ങനെ സത്യമായി.
 ഒരു പാട് നന്ദി യുണ്ട്.  വരും  നാളുകളില്‍ നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും 

ജനാധിപത്യ സ്ഥാപനങ്ങളും പദവികളും വര്‍ഗ്ഗീയ , സങ്കുചിത താല്പര്യങ്ങള്‍ക്കപ്പുറം പ്രവര്‍ത്തിക്കേണ്ടവയാണ്. ആ മഹത്വവും പരിശുദ്ധിയും കാത്തു സൂക്ഷിക്കും എന്ന് മതേതര കേരളത്തിന്‌ ഞാന്‍ ഉറപ്പു നല്‍കുന്നു. 



മണ്മറഞ്ഞു പോയ മഹാരഥന്മാരുടെ പാത പിന്തുടര്‍ന്ന് കൊണ്ട് നാടിന്റെയും സമൂഹത്തിന്റെയും പാര്‍ട്ടിയുടെയും യശസ്സുയര്‍ത്തിപ്പിടിക്കാനും സുതാര്യമായി കാര്യങ്ങള്‍ നടത്താനും ഞാന്‍ ആത്മാര്‍ഥമായി ശ്രദ്ധിക്കും.