സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, January 31, 2013

മാലിന്യ പ്ലാന്റുകള്‍ക്ക് യോജിച്ച സ്ഥലം കണ്ടെത്താന്‍ തീരുമാനം


തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ആധുനിക മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിന് യോജിച്ച സ്ഥലം കണ്ടെത്താന്‍ ജനപ്രതിനിധികളുടെയും കക്ഷിനേതാക്കളുടെയും യോഗത്തില്‍ ധാരണയായി. നേമം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം നിയോജക മണ്ഡലങ്ങളില്‍ യോജിച്ച കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കും. നേമം മണ്ഡലത്തിന്റെ ഭാഗമായ പൂജപ്പുുര ജയില്‍ പരിസരം, പാപ്പനംകോട് കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പിന് എതിര്‍വശം, കാര്‍ഷിക സര്‍വ്വകലാശാലാ ക്യാമ്പസ് എന്നിവിടങ്ങളില്‍ യോജിച്ച സ്ഥലം വിദഗ്ധ സമിതി കണ്ടെത്തും. വട്ടിയൂര്‍കാവില്‍ കുടപ്പനക്കുന്ന്,പിടിപി നഗര്‍(), മലമുകള്‍ എന്നിവിടങ്ങളിലും കഴക്കൂട്ടത്ത് ശ്രീകാര്യം സിടിസിആര്‍എ, കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്, ഉള്ളൂര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളും പരിശോധനക്ക് നിര്‍ദേശമുണ്ടായി. ചാലയില്‍ നിര്‍ദ്ദിഷ്ട പ്ളാന്റിന്റെ വിവരങ്ങള്‍ ജനത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രദര്‍ശനങ്ങള്‍ക്ക് സംസ്ഥാന ശുചിത്വമിഷന്‍ തിങ്കളാഴ്ച തുടക്കം കുറിക്കും.

Saturday, January 19, 2013

ലൈസന്‍സ് ഫീസ്-പുതിയ വിജ്ഞാപനം ആറുമാസത്തിനകം


നഗരസഭകളിലെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് പുതുക്കിക്കൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നത് ആറുമാസത്തേക്ക് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ ഉത്തരവ് സര്‍ക്കാരിന്‍റെ പരിഗണനയിലുള്ള സാഹചര്യത്തിലാണിത്.
നഗരസഭകളില്‍ കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഫീസ് പുതുക്കിക്കൊണ്ട് 2011 ജനുവരി 25ന് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ചട്ടങ്ങളില്‍ വ്യാപകമായ പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഈ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നത് രണ്ടുവര്‍ഷത്തേക്ക് നിര്‍ത്തിവെച്ചു. പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പരാതിക്കിടയാക്കിയ വിഷയങ്ങള്‍ പുന പരിശോധിക്കുന്നതിനായി വികേന്ദ്രീകൃത ആസൂത്രണ കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ലൈസന്‍സ് ഫീസ് സമ്പ്രദായം ശാസ്ത്രീയമായി പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പഴയ ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

Tuesday, January 8, 2013

പങ്കാളിത്ത പെന്‍ഷന്‍ -ചുറ്റുവട്ടത്തെയും കാണുക


ആകെ വരുമാനത്തിന്‍റെ മുക്കാല്‍ പങ്കും ശന്വളത്തിനും പെന്‍ഷനുമായി നല്‍കുകയാണ് നമ്മള്‍ . ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. അവിടങ്ങളിലൊക്കെ പങ്കാളിത്ത പെന്‍ഷനും മറ്റ് നടപടികളുമായി. എന്നാല്‍ 85 ശതമാനം ഈ ഇനത്തിലേക്ക് മാത്രം ചെലവഴിക്കുന്ന കേരളത്തില്‍ ജീവനക്കാരും അധ്യാപകരും സമരപാതയിലാണ്.
ജീവനക്കാരുടെ ആവശ്യങ്ങളോട് അതാത് സര്‍ക്കാരുകള്‍ എന്നും അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങളില്‍ മിക്കതും പരിഹരിക്കേണ്ടതുതന്നെയാണ്. എന്നാല്‍ വരുമാനമില്ലാത്തവരും നിത്യപട്ടിണിക്കാരുമായവര്‍ , അഭ്യസ്ഥവിദ്യരായ തൊഴില്‍രഹിതര്‍ , രോഗികള്‍ , അവഗണിക്കപ്പെടുന്ന മറ്റു വിഭാഗങ്ങള്‍ തുടങ്ങി എല്ലാവരെയും സര്‍ക്കാരുകള്‍ക്ക് ഒരുപോലെ പരിഗണിക്കേണ്ടതുണ്ട്. അവരുടെ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ജീവനക്കാര്‍ക്ക് മാത്രംവേണ്ടിയുള്ള സര്‍ക്കാരായി മാറും. സഹജീവികളുടെ ജീവിതത്തെക്കുറിച്ച് കൃത്യമായി അറിവുള്ളവരാണ് ജീവനക്കാര്‍ . റേഷനരിക്കും കുടിവെള്ളത്തിനും റോഡിനുമൊക്കയായി കാത്തിരിക്കുന്നവര്‍ . ആശുപത്രി വരാന്തകളിലേക്ക് നമ്മുടെ കണ്ണുകളെത്തണം. ആവശ്യങ്ങളുടെ വലുപ്പച്ചെറുപ്പമറിയാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രം മതി.
ലോകത്തെല്ലായിടത്തും പുതിയ സാങ്കേതിക വിദ്യകളും ഭാവിയെ മുന്നില്‍കണ്ടുള്ള നടപടികളും നടപ്പാക്കുന്നുണ്ട്. കാലം അങ്ങനെയാണ് നമ്മെ നയിക്കുന്നത്. പഴഞ്ചന്‍ ആശയങ്ങളുടെ ഭാണ്ഡങ്ങളില്‍നിന്ന് വര്‍ത്തമാനത്തിലേക്ക് നടക്കാന്‍ കഴിയാത്ത വിഭാഗത്തെ കമ്മ്യൂണിസ്റ്റുകാര്‍ എന്നാണ് വിളിച്ചിരുന്നത്. അതിനിപ്പോഴും മാറ്റമില്ല. ജീവനക്കാര്‍ക്ക് ഭാവിയിലും പെന്‍ഷന്‍ വാങ്ങിക്കണമെങ്കില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പെന്‍ഷന്‍ സംപ്രദായം തുടരുന്നതിനാണ് പങ്കാളിത്തം ഉറപ്പാക്കുന്നത്. ജീവനക്കാരന്‍റെ സുരക്ഷ തന്നെയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിന് എല്ലാവരും സഹകരിക്കണം.
മലപ്പുറത്ത് സംസ്ഥാന സ്കൂള്‍ കലോല്‍സവം തുടങ്ങാനിരിക്കുകയാണ്. പതിനായിരത്തില്‍പ്പരം പ്രതിഭകള്‍ അവിടെ മാറ്റുരക്കാനെത്തും. കൌമാരവസന്തം വിരിയിക്കാന്‍ നാടും നഗരവും ഒരുങ്ങിയിരിക്കുന്നു. അതിനിടയില്‍ ഒരുവിഭാഗം നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. വാര്‍ഷിക പരീക്ഷകള്‍ അടുത്തെത്തിയിരിക്കുന്നു. കുട്ടികളുടെ ഭാവിക്ക് ദോഷമായി ഒന്നും ചെയ്യാതിരിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്.

Saturday, January 5, 2013

കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലഘൂകരിച്ചു....

കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2009ല്‍ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി.അനാവശ്യമായ നിര്‍ദേശങ്ങള്‍ ഒഴിവാക്കി.സുരക്ഷയും സംരക്ഷണവും ഉറപ്പാക്കിയാണ് പുതിയ ഭേദഗതകള്‍ നടപ്പാക്കുക. 1999ലെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ഗുണപരമായ ഭേദഗതികളോടെയാണ് കൊണ്ടുവരുന്നത്. 2009ന് ശേഷം നിര്‍മ്മാണ മേഖലയിലുണ്ടായ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാവും. അതേസമയം നിയമം തെറ്റിക്കുന്നവര്‍ക്ക് കര്ശനമായ ശിക്ഷയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.... 

വാര്‍ത്ത വായിക്കാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.