മുസ്ലിം ലീഗില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു എങ്കിലും ചെറിയ ഒരു പരിഭ്രമത്തോടെ ആയിരുന്നു ഞാനിന്നലെ സ്വീകരണയോഗത്തില്‍ പങ്കെടുക്കാന്‍ പോയത്. എത്ര തന്നെ നന്മയുള്ളവന് ആയിരുന്നാലും 15 കൊല്ലം ലീഗിനെ ഇല്ലാതാക്കാനും മലപ്പുറത്ത് ചുവപ്പ് പുതപ്പിക്കാനും നടന്ന എന്നെയും എന്റെ സഹപ്രവര്‍ത്തകരെയും സ്വീകരിക്കാന്‍ UDF ലെ അണികള്‍ക്ക് പൂര്‍ണ്ണമായും കഴിയുമോ എന്ന ഒരാശങ്കയും ഉണ്ടായിരുന്നു. ലീഗ് നേതൃത്വം അങ്ങനെ ഒരു സ്വീകരണം ഒരുക്കുന്നു എന്ന് പറഞ്ഞപ്പോള്‍ ഈ ഒരു ഭയത്തോടെ ആണ് ഞാന്‍ സമ്മതിച്ചതും. മങ്കടയിലെ ജനങ്ങള്‍ക്കും മറ്റു വലിയ നേതാക്കള്‍ക്കും എന്റെ പ്രവര്‍ത്തനരീതി അറിയാമെങ്കിലും; ജില്ലയിലെ ചിലരെന്ക്കിലും എന്നെ എങ്ങനെയാണ് സ്വീകരിക്കുക എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.
പക്ഷെ ഇന്നല്ലേ കോരിച്ചൊരിയുന്ന മഴയത്തും കാത്തു നിന്ന് പരിപാടി ആദ്യാവസാനം കണ്ടു നിന്ന ജനസാഗരം; ഹൈദരാലി ശിഹാബ് തങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒളിപ്പിച്ച ആവേശം; യു ഡി എഫ് നേതാക്കള്‍ നല്കിയ അനുമോദനങ്ങള്‍; എല്ലാം; എന്നെ ഏറെ വിനയാനിത്വനാക്കുന്നു . ജനങ്ങളുടെ സ്നേഹാദരങ്ങള്‍ സ്വീകരിക്കുമ്പോള്‍ കിട്ടിയ പരുക്ക് എനിക്കതിലേറെ ആത്മസംതൃപ്തി നല്കുന്നു.
എന്റെ ഉമ്മ പറയാറുണ്ട്. "അല്ലാഹുവിന്റെ നോട്ടം അടിയാന്റെ ഖല്ബിലാണ്" ഇന്നലെ വന്ന ജനങ്ങള്‍ ഇതിന്റെ ലക്ഷണം ആയി കാണാമെങ്കില്‍, ഞാനിപ്പോള്‍ സഞ്ചരിക്കുന്ന പാത ശരിയാണ്. അല്ല, അതാണ് ശരി.
ഞാനും എന്റെ സഹപ്രവര്‍ത്തകരും മങ്കട വികസന സമിതിയില്‍ അവലംഭിച്ചിരുന്ന പ്രവര്‍ത്തന രീതി ഇനിയും പൂര്‍വാധികം ശക്തിയോടെ നിലനിര്‍ത്തണം.
ഇനിയുള്ള എന്റെ രാഷ്ട്രീയജീവിതത്തിന് ഒരു വ്യത്യാസം ഉണ്ടാകും. നേരത്തെ ഞാന്‍ സര്‍വതന്ത്ര സ്വതന്ത്രനായിരുന്നു. അതിന്റെ പോരായ്മകളും ഉണ്ടായിരുന്നു. പക്ഷെ ഇനി എന്റെ പ്രവര്‍ത്തനം ബഹുമാനപെട്ട തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇ അഹമ്മദും നേതൃത്വം നല്കുന്ന ഐ യു എം എല്ലിന്റെ ഒരു എളിയ മെമ്പര്‍ എന്ന നിലക്കായിരിക്കും.