സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Saturday, December 18, 2010

My First Day with IUML

മുസ്ലിം  ലീഗില്‍  ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍  തീരുമാനിച്ചിരുന്നു എങ്കിലും  ചെറിയ ഒരു പരിഭ്രമത്തോടെ ആയിരുന്നു   ഞാനിന്നലെ സ്വീകരണയോഗത്തില്‍ പങ്കെടുക്കാന്‍ പോയത്. എത്ര തന്നെ നന്മയുള്ളവന്‍ ആയിരുന്നാലും 15 കൊല്ലം ലീഗിനെ ഇല്ലാതാക്കാനും മലപ്പുറത്ത്‌ ചുവപ്പ് പുതപ്പിക്കാനും നടന്ന എന്നെയും എന്റെ സഹപ്രവര്‍ത്തകരെയും സ്വീകരിക്കാന്‍ UDF ലെ അണികള്‍ക്ക് പൂര്‍ണ്ണമായും  കഴിയുമോ എന്ന ഒരാശങ്കയും ഉണ്ടായിരുന്നു. ലീഗ് നേതൃത്വം അങ്ങനെ ഒരു സ്വീകരണം ഒരുക്കുന്നു  എന്ന് പറഞ്ഞപ്പോള്‍ ഈ ഒരു ഭയത്തോടെ ആണ് ഞാന്‍ സമ്മതിച്ചതും. മങ്കടയിലെ ജനങ്ങള്‍ക്കും മറ്റു വലിയ  നേതാക്കള്‍ക്കും എന്റെ പ്രവര്‍ത്തനരീതി അറിയാമെങ്കിലും; ജില്ലയിലെ ചിലരെന്ക്കിലും  എന്നെ എങ്ങനെയാണ് സ്വീകരിക്കുക എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു.

പക്ഷെ ഇന്നല്ലേ കോരിച്ചൊരിയുന്ന മഴയത്തും കാത്തു നിന്ന് പരിപാടി ആദ്യാവസാനം കണ്ടു  നിന്ന ജനസാഗരം; ഹൈദരാലി ശിഹാബ് തങ്ങള്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍  ഒളിപ്പിച്ച ആവേശം; യു ഡി എഫ്  നേതാക്കള്‍ നല്‍കിയ അനുമോദനങ്ങള്‍; എല്ലാം; എന്നെ ഏറെ വിനയാനിത്വനാക്കുന്നു  . ജനങ്ങളുടെ സ്നേഹാദരങ്ങള്‍ സ്വീകരിക്കുമ്പോള്‍ കിട്ടിയ പരുക്ക് എനിക്കതിലേറെ ആത്മസംതൃപ്തി നല്‍കുന്നു.

എന്റെ ഉമ്മ പറയാറുണ്ട്. "അല്ലാഹുവിന്റെ നോട്ടം അടിയാന്റെ ഖല്ബിലാണ്" ഇന്നലെ വന്ന ജനങ്ങള്‍ ഇതിന്റെ ലക്ഷണം ആയി കാണാമെങ്കില്‍, ഞാനിപ്പോള്‍ സഞ്ചരിക്കുന്ന പാത ശരിയാണ്. അല്ല, അതാണ്‌ ശരി.
ഞാനും എന്റെ സഹപ്രവര്‍ത്തകരും മങ്കട വികസന സമിതിയില്‍ അവലംഭിച്ചിരുന്ന പ്രവര്‍ത്തന രീതി ഇനിയും പൂര്‍വാധികം ശക്തിയോടെ നിലനിര്‍ത്തണം. 

ഇനിയുള്ള എന്റെ രാഷ്ട്രീയജീവിതത്തിന് ഒരു വ്യത്യാസം ഉണ്ടാകും. നേരത്തെ ഞാന്‍ സര്‍വതന്ത്ര സ്വതന്ത്രനായിരുന്നു. അതിന്റെ പോരായ്മകളും ഉണ്ടായിരുന്നു. പക്ഷെ ഇനി എന്റെ പ്രവര്‍ത്തനം ബഹുമാനപെട്ട തങ്ങളും കുഞ്ഞാലിക്കുട്ടിയും ഇ അഹമ്മദും നേതൃത്വം നല്‍കുന്ന ഐ യു എം എല്ലിന്റെ ഒരു എളിയ മെമ്പര്‍ എന്ന നിലക്കായിരിക്കും.  

10 comments:

  1. പ്രിയപ്പെട്ട അലിക്ക,
    താങ്കളുടെ ലീഗിലേക്കുള്ള പ്രവേശനം പാര്‍ടിക്കും നാടിനും ഒരനുഗ്രഹമാകെട്ടെ എന്നാശംസിക്കുന്നു.
    എന്ന്,
    കട്ടിലശ്ശേരിയിലെ വിനീതനായ ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകന്‍.

    ReplyDelete
  2. പ്രിയപ്പെട്ട അലിക്ക,
    താങ്കളുടെ ലീഗിലേക്കുള്ള പ്രവേശനം പാര്‍ടിക്കും നാടിനും ഒരനുഗ്രഹമാകെട്ടെ എന്നാശംസിക്കുന്നു.
    എന്ന്,
    കട്ടിലശ്ശേരിയിലെ വിനീതനായ ഒരു യൂത്ത് ലീഗ് പ്രവര്‍ത്തകന്‍.

    ReplyDelete
  3. wish you all success eventhough i have some confusion

    ReplyDelete
  4. u did great job ....wish u all the best

    ReplyDelete
  5. പ്രിയ അലി സാഹിബ്, താങ്കളുടെ വ്യക്തി പ്രഭാവം കേട്ടരിന്നപ്പോള്‍ പലപ്പോഴും ഞങ്ങള്‍ ആശിച്ചു പോയിട്ടുണ്ട് ഇത്രയും നല്ല ഒരു മനുഷ്യനെ നമുക്ക്‌ ലീഗിലേക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന്. പ്രാര്തിച്ചിട്ടുണ്ട് ഞങ്ങള്‍ ക്ക് താങ്കളെ ലീഗിലേക്ക് തരണമേ എന്ന്. പടച്ച തമ്പുരാന്‍ നങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിച്ചു. അല്‍ ഹംദുലില്ലാ.എല്ലാ ഭാവുകങ്ങളും .അഷ്‌റഫ്‌ കെ.വി .അബു ദാബി (തളിപ്പറമ്പ)

    ReplyDelete
  6. ബഹുമാന പെട്ട അലിക്ക, താങ്കളുടെ പുതിയ രാഷ്ട്രീയ നയത്തെ സ്വാഗതം ചെയുന്നു. താങ്കള്‍ മുസ്ളിം ലീഗില്‍ ചെര്‍ന്നത്‌ താങ്കള്‍ക്ക്‌ പ്രവര്‍തനതിന്ന്‌ ഉണര്‍വ്‌ പകരട്ടേ. താങ്കള്‍ പങ്കെടുതത എം.എം യൂസഫലിയുടെ ചടങ്ങില്‍ സന്നിഹിതരായിരുന്ന ഞങ്ങള്‍ ബഹു: ഗണേഷ്‌ കുമാറിണ്റ്റെ "അലി നില്‍കുനിടമല്ല ഇപ്പോള്‍ ഇരിക്കുനിടമാണൂ നല്ലതെന്ന" കമണ്റ്റ്‌ താങ്കള്‍ സയിദ്‌: ശിഹാബ്‌ തങ്ങളുടെ അടുതിരിക്കുന്ന അവസരതിലെ കമണ്റ്റ്‌ സ്വാഗതം ചെയാന്‍ അവസരമുണ്ടായ ഞങ്ങള്‍ക്ക്‌ താങ്കളുടെ ലീഗിലേകുള്ള വരവിനെയും സ്വഗതം ചെയാന്‍ അവസരം ലഭിച്ചു. താങ്കള്‍ പറഞ്ഞ പോലെ ഗണേഷ്‌ കുമാറിന്ന്‌ പുള്ളിയുണ്ട്‌. താങ്കള്‍ എല്‍.ഡി.എഫ്‌. സ്വന്തന്ത്രന്‍ ആയി മത്സരിച്ചപോള്‍ വിജയാശംഷയു, വിജയിച്ചപോള്‍ "കാബിനറ്റ്‌ റാങ്കും" ആഗ്രഹിചവരാണു ഞങ്ങള്‍ പ്രവാസികള്‍. താങ്കള്‍ക്ക്‌ പുതിയ രാഷ്ട്രീയ ഭാവിയും നിഷ്കളങ്ക സേവനത്തിനുള്ള ഭാഗ്യവും ലഭിക്കാന്‍ പ്രാര്‍ഥിക്കുന്നു.

    ReplyDelete
  7. assalamu alaikkum alikka,perinthalmanna yil sthanarthiyayi ninnadhil adhiyaya sandhoshamund.Nammal jayikkuka thanne cheyyum.insha allah.

    ReplyDelete
  8. You became a big asset for IUML as well as UDF. Wish you all the best. We proud as you become the member of the League family.

    ReplyDelete
  9. ASSALAAMU ALAIKUM ALI SAAHIB
    ENNUM NINGALE KURICHU MANASILAAKKIYA ANNU MUTHAL NINGALE LEGINU KITTIYIRUNNENKIL ORU MUTHAL KOOTTAAVUMENNAAYIRUNNU,ATHU SAADICHU ,"ALHADMDULILLAH"
    ALL THE BEST

    ReplyDelete

.