സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, May 28, 2013


നഗരങ്ങളില്‍ ജനമനസ്സ് അറിഞ്ഞുള്ള മാസ്റ്റര്‍ പ്ലാനുകള്‍ നടപ്പാക്കണം

തിരുവനന്തപുരം
ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയുള്ള വികസനമാണ് നഗരങ്ങള്‍ക്ക് വേണ്ടതെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. തിരുവനന്തപുരം നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് മാത്രം നഗരങ്ങള്‍ വളര്‍ന്നാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നയം. അതുകൊണ്ട് മാസ്റ്റര്‍പ്ലാനുകള്‍ കുറ്റമറ്റ രീതിയിലാവണം. കാലത്തിനും ആവശ്യത്തിനുമനുസരിച്ച് മാറ്റിയെടുക്കാനും കഴിയണം. 20 വര്‍ഷം കഴിയുമ്പോള്‍ നഗരം എന്താവുമെന്ന് കണക്കാക്കിയുള്ള രൂപരേഖയാണ് തയ്യാറാക്കേണ്ടത്. 1971ലാണ് തിരുവനന്തപുരത്തിന് ആദ്യം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 1996ല്‍ പുതിയ മാസ്റ്റര്‍ പ്ലാനിന് പദ്ധതിയിട്ടെങ്കിലും പാതിവഴിയില്‍ അവസാനിച്ചു. സംസ്ഥാനത്താകെ നഗര മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പതിനഞ്ചോളം നഗരങ്ങളില്‍ മികച്ച മാസ്റ്റര്‍ പ്ലാനുകളായി. 28 എണ്ണം അവസാന ഘട്ടത്തിലാണ്. ശേഷിക്കുന്നവ പ്രാഥമിക നടപടികളിലാണ്. തൃശൂരില്‍ മാസ്റ്റര്‍ പ്ലാനിന്റെ രൂപരേഖ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ 500 പരാതികളാണ് ലഭിച്ചത്. സ്വന്തം താല്‍പ്പര്യങ്ങളേക്കാള്‍ പൊതുതാല്‍പ്പര്യം പരിഗണിക്കേണ്ടതുണ്ട്. ന്യായമല്ലാത്ത പരാതികള്‍ ഉന്നയിക്കുന്നത് പദ്ധതികള്‍ വൈകിക്കാനും മുടക്കാനും മാത്രമേ ഉപകരിക്കൂ.
 സംസ്ഥാനത്ത് 40 പഞ്ചായത്തുകള്‍ നഗരസഭകളേക്കാള്‍ വലുതാണെന്ന് മന്ത്രി പറഞ്ഞു. ഇവയെ അര്‍ഹിക്കുന്ന വിധം ഉയര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
നഗരങ്ങളില്‍ പ്ലാനുകള്‍ക്കുള്ള അപേക്ഷയും അനുമതിയും മൂന്നുമാസത്തിനകം ഓണ്‍ലൈനാക്കുമെന്നും മന്ത്രി അറിയിച്ചു. 

Tuesday, May 14, 2013

വള്ളുവനാട് വികസന അതോറിറ്റി രൂപവല്‍ക്കരിച്ച് ഉത്തരവായി

തിരുവനന്തപുരം
പെരിന്തല്‍മണ്ണ മേഖലയുടെ സമഗ്ര വികസനത്തിനും പദ്ധതികളുടെ ഏകോപനത്തിനുമായി വള്ളുവനാട് വികസന അതോറിറ്റി രൂപവല്‍ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. പെരിന്തല്‍മണ്ണ നഗരസഭയും സമീപത്തെ ഏഴു ഗ്രാമപഞ്ചായത്തുകളുമാണ് അതോറിറ്റിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുന്‍മന്ത്രി നാലകത്ത് സൂപ്പിയാണ് വികസന ചെയര്‍മാന്‍ . മലപ്പുറം ലോക് സഭാ മണ്ഡലം എംപി കൂടിയായ കേന്ദ്രമന്ത്രി ഇ. അഹമ്മദ്, പെരിന്തല്‍മണ്ണ നിയോജകമണ്ഡലം എംഎല്‍എ കൂടിയായ മന്ത്രി മഞ്ഞളാംകുഴി അലി, മങ്കട എംഎല്‍എ ടി.എ. അഹമ്മദ്കബീര്‍, പെരിന്തല്‍മണ്ണ നഗരസഭാ ചെയര്‍പേഴ്സണ്‍, മേലാറ്റൂര്‍, വെട്ടത്തൂര്‍, പുലാമന്തോള്‍, അങ്ങാടിപ്പുറം, താഴേക്കോട്, ഏലംകുളം, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മലപ്പുറം ജില്ലാ ടൌണ്‍ പ്ലാനര്‍ , മലപ്പുറം പിഡ്ബ്യുഡി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരും അംഗങ്ങളാണ്. പെരിന്തല്‍മണ്ണ ആര്‍ഡിഒ അല്ലെങ്കില്‍ സബ് കലക്ടര്‍ ആണ് സെക്രട്ടറി.

Wednesday, May 8, 2013

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ രൂപവല്‍ക്കരിച്ചു

തിരുവനന്തപുരം
മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുല്ല ചെയര്‍മാനായി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ രൂപവല്‍ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. എട്ട് അംഗങ്ങളാണ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡിലുള്ളത്.
 മുഹമ്മദ് ഹനീഫ പെരിഞ്ചീരിയാണ് മാനേജിങ്ങ് ഡയറക്ടര്‍. .. കെ.കെ. കൊച്ചുമുഹമ്മദ്, അഡ്വ. ജോസ് ജോസഫ്, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍. .. ജ്യോതിലാല്‍, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി. ജോയ് എന്നിവര്‍ ബോര്‍ഡ് അംഗങ്ങളാണ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മാനേജിങ്ങ് ഡയറക്ടര്‍, സംസ്ഥാന ന്യൂനപക്ഷ ക്ഷേമബോര്‍ഡ് ഡയറക്ടര്‍ ഡോ. പി. നസീര്‍ എന്നിവരെ അനൌദ്യോഗിക ഡയറക്ടര്‍മാരായും ഉള്‍പ്പെടുത്തിയതായി നഗരകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ഓഫീസ് അറിയിച്ചു.

Monday, May 6, 2013

സംഘശക്തി തെളിയിച്ച് കോഴിക്കോട്ട് കൂറ്റന്‍ പ്രവാസി റാലി

വൈകുന്നേരം അഞ്ചുമണി. സരോവരത്തിനു സമീപത്തുനിന്ന് പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയായ പ്രവാസി ലീഗിന്റെ പതാകകള്‍ കടപ്പുറം ലക്ഷ്യമാക്കി പ്രയാണം തുടങ്ങി. കണ്ണീരൊപ്പാന്‍ കൂടെയുണ്ടാവുമെന്ന് ഉറപ്പുള്ള പതാകക്ക് കീഴെ ആയിരങ്ങള്‍ .മഞ്ഞളാംകുഴി അലി, ഹാജി കെ മമ്മദ്ഫൈസി, സി.പി. ബാവഹാജി തുടങ്ങിയവര്‍ കേരളത്തിലെ പ്രവാസികളുടെ ചരിത്രമുഹൂര്‍ത്തത്തിന് നേതൃത്വം വഹിച്ചു.
 14 ജില്ലകളില്‍നിന്നായി ആയിരക്കണക്കിന് പ്രവാസികള്‍ റാലിയില്‍ പങ്കെടുത്തു. അധികവും വയോധികര്‍ . ജീവിതത്തിന്റെ സുഗന്ധകാലം മുഴുവന്‍ വിദേശത്ത് കഴിഞ്ഞതിന്റെ പേരില്‍ സര്‍ക്കാരില്‍നിന്ന് ഒറ്റപ്പെട്ടുപോയവര്‍ . വീടും നാടുമില്ലാത്തവരും കൂട്ടത്തിലുണ്ട്. എല്ലാവരുടെ പ്രശ്നങ്ങള്‍ കോഴിക്കോട് നഗരത്തിലൂടെ അധികാരികളിലേക്ക്. പുനരധിവാസത്തിനും സാമ്പത്തികമായ സഹായത്തിനും മുറവിളി. ഇവര്‍ക്ക് താങ്ങും തണലുമായി എന്നും ഉണ്ടാവുമെന്ന് പ്രവാസി ലീഗിന്റെ ഉറപ്പ്. ഏഴുമണിയോടെ കടപ്പുറത്തെത്തുമ്പോള്‍ വേദി നിറയെ നേതാക്കള്‍ . പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , ഇ. അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ , കെ.പി.എ. മജീദ്, മന്ത്രിമാര്‍ ,എംഎല്‍എമാര്‍ , .......പ്രവാസികളുടെ പ്രശ്നത്തിന് മുസ്ലിംലീഗിന്റെ പിന്തുണ ഉറപ്പിക്കുകയായിരുന്നു നേതാക്കള്‍ . സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായവും പാക്കേജുകളുമുണ്ടാവുമെന്ന് മന്ത്രിമാരുടെ ഉറപ്പ്. പ്രവാസികള്‍ ഉള്‍പ്പെടുന്ന നിക്ഷേപ പദ്ധതികള്‍ വരും. ബാങ്കുവഴി സഹായത്തിന് പദ്ധതികളുണ്ടാവും. അങ്ങനെ പോകുന്നു പ്രതീക്ഷകള്‍ .

http://www.mathrubhumi.com/online/malayalam/news/story/2264539/2013-05-06/kerala

http://www.madhyamam.com/news/223931/130506

http://www.chandrikadaily.com/contentspage.aspx?id=17493

http://www.chandrikadaily.com/contentspage.aspx?id=17478

Sunday, May 5, 2013

പ്രവാസികള്‍ക്ക് പ്രതീക്ഷയായി പ്രവാസി ലീഗ് സമ്മേളനം

കോഴിക്കോട്
പ്രവാസികള്‍ .
ചെറിയ പ്രായത്തില്‍ നാടും വീടും ഉറ്റവരേയും ഉപേക്ഷിച്ച് വിദേശത്തു പോയവര്‍ .
ആരും ശ്രദ്ധിക്കാതെ, ആരോടും പരാതി പറയാതെ
ജീവിച്ചവര്‍ .
സഹായം ചോദിച്ചുവരുന്നവര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയവര്‍ . നാട്ടിലെ
പ്രശ്നങ്ങള്‍ സ്വന്തം പ്രശ്നങ്ങളായി കണ്ട് നേരവും പണവും മുടക്കിയിവര്‍ .
ജീവിതത്തിന്റെ പ്രഭയെല്ലാം മണലാരണ്യത്തില്‍ കഴിച്ചുകൂട്ടിയശേഷം നാട്ടിലെത്തി
യപ്പോള്‍ നേരിട്ടത് വലിയവലിയ പ്രശ്നങ്ങള്‍ .
ചെറുതായിരുന്നെങ്കിലും ഗള്‍ഫില്‍ ജോലിയുള്ളപ്പോള്‍ പ്രയാസങ്ങള്‍ അറിഞ്ഞിരുന്നില്ല. ഇവിടെയെത്തിയപ്പോള്‍ ജീവിതച്ചിലവു താങ്ങാനാവുന്നില്ല.
സാമ്പത്തികമായ വലിയ ബാധ്യതകള്‍ .
ജീവിതം സുഗമമായി കൊണ്ടുപോകാന്‍ പുതിയ വഴി വേണം, കണ്ടെത്തണം.
ചുറ്റിലും പ്രതിസന്ധിയാണ്. പ്രവാസിയെന്ന് പറഞ്ഞാല്‍ പണമുള്ളവനെന്നാണ് സമൂഹത്തിന്റെ വിചാരം. അത്തരത്തിലാണ് സമീപനം. അരപ്പട്ടിണിയില്‍ ജീവിതം കുടുങ്ങി നില്‍ക്കുന്നു. ഇവരെ
സഹായിക്കാനാണ് പ്രവാസി ലീഗ്. അതിനുള്ള മുദ്രാവാക്യമാണ് മൂന്നുദിവസത്തെ സംസ്ഥാന സമ്മേളനത്തില്‍ മുഴങ്ങിക്കേട്ടത്.
ചെറിയ സംരംഭങ്ങള്‍ വേണം. കൂട്ടായ്മകളിലൂടെ വലിയ സംരംഭങ്ങള്‍ തുടങ്ങാനും വഴി കണ്ടെത്തണം. മാര്‍ക്കറ്റിങ്ങ് ഫെഡറേഷനുകള്‍ , സഹകരണ സംഘങ്ങള്‍ ,....
സാമാന്യജീവിതം നയിക്കാന്‍ പ്രവാസിക്ക് കഴിയണം. അതിന്
സമൂഹത്തിന്റെ പിന്തുണ വേണം. പ്രവാസികളുടെ പ്രശ്നങ്ങളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ കൊണ്ടുവരാനുള്ള ലക്ഷ്യമാണ് കോഴിക്കോട് സമ്മേളനത്തിനുണ്ടായിരുന്നത്. അത് ലക്ഷ്യം കണ്ടു.
മുസ്ലിംലീഗിനെപ്പോലെ സ്വാധീനമുള്ള പ്രസ്ഥാനത്തിന്റെ കൊടിക്കീഴില്‍
പ്രവാസികള്‍ക്ക് ദുരിതമുണ്ടാവില്ല.
ശിഹാബ് തങ്ങളുടെ ഇഷ്ടമാണ് പ്രവാസി ലീഗ്. അതിന് ലക്ഷ്യം പിഴക്കുകയുമില്ല.
കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും മാനസികമായും ധാര്‍മ്മികമായും
പിന്തുണക്കാനും പ്രവാസികള്‍ക്കൊപ്പം പ്രവാസിലീഗുണ്ടാവും. അതാണ് കോഴിക്കോട് സമ്മേളനത്തിന്റെ പ്രഖ്യാപനം.

http://www.mathrubhumi.com/online/malayalam/news/story/2262452/2013-05-05/kerala