തിരുവനന്തപുരം
ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയുള്ള വികസനമാണ് നഗരങ്ങള്‍ക്ക് വേണ്ടതെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. തിരുവനന്തപുരം നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് മാത്രം നഗരങ്ങള്‍ വളര്‍ന്നാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നയം. അതുകൊണ്ട് മാസ്റ്റര്‍പ്ലാനുകള്‍ കുറ്റമറ്റ രീതിയിലാവണം. കാലത്തിനും ആവശ്യത്തിനുമനുസരിച്ച് മാറ്റിയെടുക്കാനും കഴിയണം. 20 വര്‍ഷം കഴിയുമ്പോള്‍ നഗരം എന്താവുമെന്ന് കണക്കാക്കിയുള്ള രൂപരേഖയാണ് തയ്യാറാക്കേണ്ടത്. 1971ലാണ് തിരുവനന്തപുരത്തിന് ആദ്യം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 1996ല്‍ പുതിയ മാസ്റ്റര്‍ പ്ലാനിന് പദ്ധതിയിട്ടെങ്കിലും പാതിവഴിയില്‍ അവസാനിച്ചു. സംസ്ഥാനത്താകെ നഗര മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പതിനഞ്ചോളം നഗരങ്ങളില്‍ മികച്ച മാസ്റ്റര്‍ പ്ലാനുകളായി. 28 എണ്ണം അവസാന ഘട്ടത്തിലാണ്. ശേഷിക്കുന്നവ പ്രാഥമിക നടപടികളിലാണ്. തൃശൂരില്‍ മാസ്റ്റര്‍ പ്ലാനിന്റെ രൂപരേഖ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ 500 പരാതികളാണ് ലഭിച്ചത്. സ്വന്തം താല്‍പ്പര്യങ്ങളേക്കാള്‍ പൊതുതാല്‍പ്പര്യം പരിഗണിക്കേണ്ടതുണ്ട്. ന്യായമല്ലാത്ത പരാതികള്‍ ഉന്നയിക്കുന്നത് പദ്ധതികള്‍ വൈകിക്കാനും മുടക്കാനും മാത്രമേ ഉപകരിക്കൂ.
സംസ്ഥാനത്ത് 40 പഞ്ചായത്തുകള്‍ നഗരസഭകളേക്കാള്‍ വലുതാണെന്ന് മന്ത്രി പറഞ്ഞു. ഇവയെ അര്‍ഹിക്കുന്ന വിധം ഉയര്‍ത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
നഗരങ്ങളില്‍ പ്ലാനുകള്‍ക്കുള്ള അപേക്ഷയും അനുമതിയും മൂന്നുമാസത്തിനകം ഓണ്‍ലൈനാക്കുമെന്നും മന്ത്രി അറിയിച്ചു.

No comments:
Post a Comment
.