സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, January 15, 2015

പുതിയ നഗരസഭകള്‍ക്ക് മന്ത്രിസഭാ അംഗീകാരം

സംസ്ഥാനം അതിവേഗം ഒരു നഗരമായി വളരുകയാണ്. 60 മുനിസിപ്പാലിറ്റികളും അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുമാണ് നമുക്കുള്ളതെങ്കിലും ജനസംഖ്യയുടെ പകുതി ശതമാനം നഗരവാസികളാണ്. അതായത്, നഗരസ്വഭാവമുള്ള പ്രദേശങ്ങള്‍ കൂടിക്കൂടി വരുന്നു. ഇത്തരത്തില്‍ നഗരസ്വഭാവം കൈവരിച്ച 28 നഗരങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളെ നഗരസഭകളാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നഗരവ്യാപനത്തിന്റെ വേഗം കൂടുതലുള്ള കണ്ണൂര്‍ പുതിയ മുനിസിപ്പല്‍ കോര്‍പ്പറേഷനായി മാറും.
പള്ളിക്കുന്ന്, പുഴാതി, എടക്കാട്, എളയാവൂര്‍, ചേലോറ ഗ്രാമപഞ്ചായത്തുകളും കണ്ണൂര്‍ നഗരസഭയും ചേര്‍ന്നാണ് പുതിയ കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രൂപപ്പെടുന്നത്. കൊട്ടാരക്കര, ഏറ്റുമാനൂര്‍, പട്ടാമ്പി, വളാഞ്ചേരി, പരപ്പനങ്ങാടി, പയ്യോളി, പന്തളം, പിറവം, വടക്കാഞ്ചേരിയും മുണ്ടത്തിക്കോടും ചേര്‍ന്ന്, കൊണ്ടോട്ടി, താനൂര്‍, കൊടുവള്ളി, മുക്കം, ചെര്‍പ്പുളശേരി, മണ്ണാര്‍ക്കാട്, രാമനാട്ടുകരയും ഫറോക്കും ചേര്‍ന്ന്, കീഴൂര്‍ ചാവശേരി, മാനന്തവാടി, ഈരാറ്റുപേട്ട, കട്ടപ്പന, കൂത്താട്ടുകുളം, പാനൂര്‍, ഹരിപ്പാട് എന്നീ നഗരങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകള്‍ നഗരസഭകളാവും. ചെറുവണ്ണൂര്‍-നല്ലളം, ബേപ്പൂര്‍, ഏലത്തൂര്‍-തലക്കളത്തൂര്‍, കഴക്കൂട്ടം, ആന്തൂര്‍ എന്നീ പ്രദേശങ്ങളും നഗരസഭകളാവും. നഗരങ്ങളെ ചിട്ടയായി വേഗത്തില്‍ വളര്‍ത്താന്‍ പുതിയ നഗരസഭകളുടെ രൂപവല്‍ക്കരണം സഹായകരമാവും. ഇനി സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 87 മുനസിപ്പാലിറ്റികളുമാണ് ഉണ്ടാവുക

No comments:

Post a Comment

.