സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, February 9, 2015

പട്ടയത്തിന്റെ സന്തോഷത്തില്‍ കാഞ്ഞിരക്കുന്ന്‌

ദീര്‍ഘകാലമായി പട്ടയം ലഭിക്കാതെ കഷ്ടപ്പെടുകയായിരുന്നു പെരിന്തല്‍മണ്ണ കാഞ്ഞിരക്കുന്നിലെ നിവാസികള്‍. ജനുവരിയില്‍ മലപ്പുറത്ത് റവന്യൂമന്ത്രിയുടെ അദാലത്തില്‍വെച്ച് ഇവര്‍ക്കെല്ലാം പട്ടയം ലഭിച്ചു. ഇപ്പോഴാണ് ജീവിതത്തിന് ഒരു അര്‍ഥമുണ്ടായതെന്ന് ഇവര്‍ പറയുന്നു. ഏറെക്കാലത്തെ മോഹം സഫലീകരിച്ചതിനുള്ള സന്തോഷത്തില്‍ എനിക്കൊരു സ്‌നേഹോപഹാരം സമ്മാനിച്ചു ആ പാവങ്ങള്‍. അവരുടെ സമ്മാനത്തിന്റെ വലുപ്പമല്ല, മറിച്ച് ആ മനസ്സുകളിലെ സന്തോഷമാണ് എനിക്ക് കൂടുതല്‍ ആവേശം തരുന്നത്. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ പൊതുയോഗത്തില്‍, വേദിയില്‍വന്ന് ഇവര്‍ കാണിച്ച സ്‌നേഹത്തെ നിറഞ്ഞ മനസ്സോടെ ഞാന്‍ സ്വീകരിക്കുന്നു. ജനിച്ച കാലം മുതല്‍ സ്വന്തമായി ഒരുതുണ്ട് മണ്ണിനുവേണ്ടി മോഹിച്ച ഇവരുടെ വേദനയുടെ കാഠിന്യമാണ് ഈ സന്തോഷത്തിന്റെ വലിപ്പം നിശ്്ചയിക്കുന്നത്. എംഎല്‍എ എന്ന നിലയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു നേട്ടമായി ഇതിനെ കാണുകയാണ്

No comments:

Post a Comment

.