സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, February 21, 2011

MSF CAMPUS CONFERENCE: എന്റെ നോട്ടത്തില്‍

MSF Campus Conference- ന്റെ സമാപന സമ്മേളനത്തിന് സംസാരിക്കാന്‍ എനിക്കവസരം ലഭിച്ചപ്പോള്‍ ഒന്ന് തയ്യാറെടുത്തു പോകാമെന്ന് കരുതി അവരുടെ website നോക്കി. പഴയ വാര്‍ത്തകളും ഭാരവാഹികളുടെ e -mail പോലും ഇല്ലാത്ത ഒരു റെഗുലര്‍ സൈറ്റ് മാത്രം കണ്ടപ്പോള്‍ തെല്ലൊരു വിഷമം തോന്നി. അതോടെ സ്ഥിരം cliche കളില്‍ പെടുന്ന മറ്റൊരു പ്രോഗ്രാം എന്ന ഒരിത്തിരി ലാഘവത്തോടെ ഞാന്‍ ആ പരിപാടിയെ കണ്ടുള്ളൂ.

എന്നാല്‍ പ്രതീക്ഷകള്‍ക്ക് അപ്പുറത്തേക്ക് ആയിരുന്നു അവരുടെ സംഘാടനമികവ്‌. യുവാക്കള്‍ ആദര്‍ശങ്ങള്‍ക്കും സന്ദേശങ്ങള്‍ക്കും അതിന്റെ ഉപജ്ഞാതാകള്‍ക്കും ഇത്ര മേല്‍ പ്രാധാന്യം നല്‍കുന്നു (that too , in the respective order ) എന്നത് എന്നെ സന്തോഷപെടുത്തി
Stage -ഉം Program design   -ഉം എന്നെ അത്ഭുതപ്പെടുത്തി
അച്ചടക്കത്തിന്റെ പുതിയ മുഖം എന്നില്‍ കുറച്ചു പ്രതീക്ഷകളും വളര്‍ത്തി


പിന്നെ എന്റെ ഉത്കണ്ടകല്‍ വായിച്ചറിഞ്ഞതുപോലെ അവിടെ നിന്നും MSF വക്താവ് കാര്യങ്ങള്‍ വിശദീകരിച്ചതോടെ പറയാന്‍ ഒന്നും ഇല്ലാത്തവന്‍ ആയി മാറി ഞാന്‍.ആശംസകള്‍ക്ക് സ്ഥാനമില്ല എന്നാ ആവശ്യം, ശരിക്കും എന്റെ വായ അടച്ചു. 


പക്ഷെ അവിടെ പറയാന്‍ കരുതിയ കാര്യങ്ങള്‍ കുറച്ചു ഇവിട പ്രതിപാദിക്കാം എന്ന് കരുതുന്നു.

പാശ്ചാത്യമാധ്യമങ്ങള്‍ "Jasmine Revolution " എന്ന് പേരിട്ട 2 രാജ്യങ്ങളിലെ അഹിംസാധീഷ്ടിത സ്വാതന്ത്ര്യ സമരം ലോകത്തിനു മുന്നില്‍ രണ്ടു കാര്യങ്ങള്‍ ആണ് അടിവര ഇടുന്നത്. യുവാക്കളുടെ നാടിനോടുള്ള സ്ഥിരോല്സാഹത്തിനു മേലെ നിലനില്കാന്‍ ഒന്നിനും കഴിയില്ല എന്നതും, ഭാവിതലമുറക്ക് Stalin -ക്കാളും Hitler -ക്കാളും Bush -നെക്കാളും താല്പര്യം ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ ആണ് എന്നതും. ഈ സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്നത് ആയിരിക്കണം MSF / യൂത്ത് ലീഗ് മുതലായ യുവസംഘടനകള്‍ ഈ ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ടത്. മറ്റൊന്ന് Social network sites (facebook , orkut , twitter )എങ്ങനെ ഫലപ്രദമായി ഒരായുധമാക്കാം   എന്നുള്ളതും.

എന്റെ ഒരു പ്രധാനാ ആശങ്കയായിരുന്നു സ്ത്രീശാക്തീകരണം.  ഈ conference ഇന് സ്ത്രീ സാന്നിധ്യം ഉറപ്പു വരുത്തിയ MSF ഇന്  അഭിനന്ദനങള്‍ നല്‍കാതെ വയ്യ.


പൊതുവില്‍ നമ്മുടെ പെണ്‍കുട്ടികള്‍ മുമ്പെങ്ങുമില്ലാതത്ര വിദ്യാഭ്യാസമായി മുന്നിലെത്തി കഴിഞ്ഞു. ഏത് ക്ലാസ്സിലെയും മികച്ച 5 വിദ്യാര്‍ഥികളില്‍ രണ്ടെണ്ണം ഉറപ്പായും പെണ്‍കുട്ടികള്‍ ആയിരിക്കും. അതിലൊന്ന് മുസ്ലിമും. LKG മുതല്‍ Engineering , LLB , Medicine എല്ലാത്തിലും ഏറെകുറെ ഇത് സംസ്ഥാനത്തുടനീളം പ്രകടവുമാണ്‌. ഇവര്‍ അതാതു മേഖലകളില്‍ പ്രാവിണ്യം തെളിയിക്കുന്നുമുണ്ട്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ; തികഞ്ഞ അരാഷ്ട്രീയത അവരിലുണ്ട്. മഹിളകള്‍ക്ക് രാഷ്ട്രീയത്തില്‍ പ്രാധാന്യം ഏറുന്ന സാഹചര്യത്തില്‍ നാടിന്റെ നന്മ ഉറപ്പു വരുത്താന്‍ രാഷ്ട്രീയവബോധമുള്ള പെണ്‍കുട്ടികള്‍ ജീവവായു പോലെ അത്യന്താപേക്ഷിതമാണ്. ഇത് മനസ്സിലാക്കി പുതിയ തലമുറയിലെ പെണ്‍കുട്ടികളില്‍ ആ ബോധം വളര്‍ത്തേണ്ടത് ഏതൊരു രാഷ്ട്രീയ സംഘടനയുടെയും, നേതാവിന്റെയും പ്രഥമകടമയാണ് എന്നാണ് എന്റെ പക്ഷം. 
കാരണം, നമ്മുടെ സംസ്ഥാനം ജനസംഖ്യാനുപാതത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ഉള്ള ഒരിടമാണ്. നമ്മുടെ യുവാക്കള്‍ കൂടുതലും വിദേശത്ത് ജോലി ചെയ്യുന്നവരാണ്; പല സ്ത്രീകളും ഇവിടെ ഒറ്റക്ക് കഴിയുന്നവരാണ്. പുതിയ കാലഘട്ടത്തില്‍ പല തരത്തിലുള്ള സമ്മര്‍ദങ്ങളും ബുദ്ധിമുട്ടുകളും അവര്‍ നേരിടേണ്ടവരാണ്.  അതിനവരെ പ്രാപ്തരാക്കേണ്ടത് നമ്മുടെ കടമയാണ്. 
മറക്കരുത്, 50 % സ്ത്രീ സംവരണം നമ്മുടെ പ്രാദേശിക ജനാധിപത്യത്തില്‍ നിയമം മൂലം നടപ്പിലായി കഴിഞ്ഞു. അവരെ നമ്മള്‍ പ്രാപ്തര്‍ ആക്കിയില്ലെങ്കില്‍   നമുക്ക് നല്ല ദിശാബോധമുള്ള സ്ത്രീകളെ ലഭിക്കില്ല. താത്വികമായും  ആശയപരമായും ഒരു ദിശാബോധം നല്‍കാന്‍ ഒരു പക്ഷേ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സാധിക്കുമായിരിക്കും. എന്നാലും നടപ്പിലാകെണ്ടാത് വനിതകള്‍ ആണ്. അവരേ അതിനു പ്രപ്തരാകേണ്ടത്   വിദ്യാര്‍ഥി സംഘടനകളും. അതും, മഹത്തമം   എന്ന് ഞാന്‍ വിശ്വസിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി; കുറെ സ്ത്രീകള്‍ വിവാഹാനന്തരം കുടുംബിനികളായി ഒതുങ്ങുന്ന സാഹചര്യം നിലനില്കുമ്പോള്‍; പ്രത്യേകിച്ചും.

ഒരവസാന വാക്ക്: MSF ഔദ്യോഗിക ഭാരവാഹികളോട് മാത്രമല്ല, മെമ്പര്‍മാരോട്  കൂടിയുണ്ട്. ലോകമുസ്ലിംകളെ ഭീകരവാദികളായി കാണുന്നവരുടെ കണ്ണ് തുരപ്പിച്ച്ച സംഭവമാണ് Tunisia യിലെയും, Egypt ഇലെയും രക്ത രഹിത "Jasmine Revolution "ഉം അതോടനുബന്ധിച്ചുള്ള ഇസ്ലാമിക്‌ ബ്രദര്‍ഹുടിന്റെ പ്രവര്‍ത്തനങ്ങളും. നമ്മുടെ മക്കളില്‍ ചിലര്‍ അക്രമ-വിഘടന വാദ സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മാറ്റത്തിന്‍റെ പുതിയ മുഖം നിങ്ങളവര്‍ക്ക് കാണിച്ചു കൊടുക്കുക. എനിക്ക് ഉറപ്പാണ്, നിങ്ങളുടെ ഉത്സാഹം തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടും നമ്മുടേതാകും..       
                          

3 comments:

  1. ആനുകാലിക ലോക ക്രമത്തെ കുറിച്ചും , മുസ്ലിം യുവാക്കളെ കുറിച്ചും ഉള്ള താങ്കളുടെ കാഴ്ചപ്പാട് അക്ഷരങ്ങളില്‍ കൂടി പകര്‍ത്തിയത് കണ്ടപ്പോള്‍ , കയ്യടക്കം വന്ന ഒരെഴുത്തുകാരനാണ് നിങ്ങള്‍ എന്ന് പറയാതിരിക്കാന്‍ വയ്യ !

    പിന്നെ അവസാന വാക്കില്‍ നിങ്ങളുടെ ആഹ്വാനം കേര ളത്തിലെ എല്ലാ മുസ്ലിം ചെരുപ്പക്കാരോടും കൂടി ആവാമായിരുന്നു.

    ReplyDelete
  2. തീര്‍ച്ചയായും അലി സാഹിബിന്‍റെ അഭിപ്രായം msf നെ സംബന്ധിച്ച് വളരെ വിലമതിക്കുന്നതാണ്. ക്യാംപസ് കോണ്‍ഫറന്‍സ് അച്ചടക്കത്തോടെയും നിലവാരത്തോടെയും നടത്താന്‍ അസ്റാന്‍ത പരിശ്റമം നടത്തിയ ഞങ്ങള്‍ക്ക് കിട്ടിയ വലിയ ഒരു അംഗീകാരമാണിത്.
    നന്ദി അറിയിക്കുന്നു.
    for kottayam dist. msf
    Faisal Muhammed (treashr dist.

    ReplyDelete

.