സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Sunday, November 27, 2011

Fulfilling promises: വാഗ്ദാനങ്ങള്‍ പാലിക്കുമ്പോള്‍

എന്റെ പ്രകടനപത്രിക ഇവിടെ പരസ്യപെടുത്തുമ്പോള്‍, ഞാന്‍ പറഞ്ഞിരുന്നു, അത് നിങ്ങള്‍ക്ക് എന്റെ പ്രവര്‍ത്തനം അളക്കാനുള്ള  അളവുകോല്‍ ആണ് എന്നുള്ളത്. ഈ കഴിഞ്ഞ മാസങ്ങള്‍ കുറെ ഏറെ വിവാദങ്ങള്‍ എന്റെ പേരില്‍ ഉണ്ടായി. അതിനു വെറുതേ വളം ആകേണ്ട എന്ന് കരുതി ആണ് ഞാന്‍ ഇതേ വരെ മിണ്ടാതിരുന്നതും. ഇനി മുതല്‍ ഓരോ മാസവും എന്റെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നതായിരിക്കും.

എന്റെ പ്രകടനപത്രികയിലെ പ്രധാന ഭാഗം അതിവേഗം വളരുന്ന പെരിന്തല്‍മണ്ണ നഗരത്തിന്റെ ഇന്‍ഫ്രസ്ട്രക്ചര്‍ വിപുലീകരണം ആയിരുന്നല്ലോ. ഈ സര്‍ക്കാരിന്റെ പ്രഥമ ബഡ്ജറ്റില്‍ തന്നെ അതിനായി, വള്ളുവനാട് ഡെവലപ്മെന്റ് അതോറിട്ടി സ്ഥാപിക്കാന്‍ 25 ലക്ഷം വകയിരുത്തിക്കാന്‍ കഴിഞ്ഞതില്‍ തികഞ്ഞ സന്തോഷം ആണുള്ളത്. കൂടാതെ അങ്ങാടിപ്പുറം-പെരിന്തല്‍മണ്ണ റോഡ്‌ വികസനത്തിന്‌ R&BC യെ കൊണ്ട് പ്രവര്‍ത്തനം ആരംഭിക്കാന്‍ ഗവണ്മെന്റിനെ സമ്മര്‍ദ്ദത്തിലാക്കാന്‍   കഴിഞ്ഞതും ഒരു നേട്ടമാണ്. ഇനി പെരിന്തല്‍മണ്ണ മുന്സിപാലിറ്റിയിലെ വ്യാപാരികള്‍ കൂടി ഒന്ന് മനസ്സ് വെച്ചാല്‍ എല്ലാം പെട്ടെന്ന് നടത്താനാകും എന്നാന്നു ശുഭപ്രതീക്ഷ. ഇതിന്റെ വിശദ വിവരങ്ങള്‍ നിങ്ങള്‍ പത്രങ്ങളില്‍ നിന്ന് വായിച്ചു കാണുമല്ലോ. 

പെരിന്തല്‍മണ്ണ നഗരസഭയുടെ പുനക്രമീകരണത്തിന് ഒരു വിലങ്ങു തടിയായിരുന്നു ഇപ്പോഴുള്ള കുറെ ബസ്‌ സ്റ്റാന്റ്. ജനഗങ്ങള്‍ക്ക് കുറെ അവ്യക്തതകളും.ബസുകള്‍ക്ക് കുറെ ബുദ്ധിമുട്ടും ഇത് കൊണ്ട് ഉണ്ട്.  ഇപ്പോഴുള്ള മുന്സിപല്‍ ഓഫീസു മാറ്റി സ്ഥാപിച്ചു, അതിനു പിന്നിലായി ഒരു മികച്ച ബസ്‌ സ്റ്റാന്റ്  ഒരുക്കി, ശാശ്വതമായ ഒരു പരിഹാരം ഈ ബസ്‌ ഓപ്പറേറ്റര്‍- മുന്സിപാലിട്ടി വടംവലിക്കു ഞാന്‍ നിര്‍ദേശിച്ചിരുന്നു. യാത്രകാര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ഈ നിര്‍ദേശം പരിഗണിക്കാന്‍ രാഷ്ട്രീയ പരിഗണനകള്‍ മാറ്റി വെച്ച് നഗരസഭ തയ്യാര്‍ ആകും എന്നാ പ്രതീക്ഷ ഞാന്‍ നിലനിര്‍ത്തുന്നുണ്ട്.

ഇനി ഞാന്‍ എം എല്‍ എ ആയ ശേഷം പാസാക്കിയ, പ്രവര്‍ത്തികള്‍ നടന്നു വരുന്ന പദ്ധതികളുടെ ഒരു വിവരണം ഞാന്‍ താഴെ നല്‍കുന്നു. 

ഗതാഗതകുരുക്കുകള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന  പെരിന്തല്‍മണ്ണയ്ക്ക് പാസാക്കിയ റോഡുകള്‍:-
1 Perinthalmanna -Pulamanthole   Road  : Rs. 4,42,00,000/-
2 Perinthalmanna - Angadippuram road  : Rs. 3,65,00,000/-  
3 Perinthalmanna - Pattikad Road          : Rs. 2,80,00,000/-
4 Manathumangalam-Mannarmala Road : Rs. 2,80,00,000/-
5 Cherukara- Muthukurussi Road          : Rs. 2,00,00,000/-
ഇതേ പോലെ പ്രാധാന്യം അര്‍ഹിക്കുന്ന രണ്ടു ബൈപാസ്സുകള്‍ കൂടി പ്രവര്‍ത്തനം തുടരാനുള്ള ഫണ്ട്‌ സംഘടിപ്പിക്കാന്‍ കഴിഞ്ഞു

1 Pathaikara- Thanneerpanthal bye pass    : Rs. 1,00,00,000/-
2 Perinthalmanna Housing colony Byepass : Rs.   50,00,000/-

ടൂറിസം മേഘലക്ക് സഹായമാകും വിധത്തില്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന കൊടികുത്തിമലയിലേക്ക്‌ ആദ്യ കാല്‍വെപ്പെന്ന നിലയില്‍  റോഡ്‌ വികസനം സാധ്യമാക്കാന്‍ എന്റെ ശ്രമങ്ങള്‍ക്ക് സാധിച്ചു

Kodikuthimala Road:  Rs. 1,00,00,000/-

കുടിവെള്ള പദ്ധതികള്‍ വഴി, ഒട്ടേറെ വീടുകള്‍ക്ക് ഒരു കൈ സഹായം നല്‍കാന്‍ കഴിഞ്ഞാല്‍, അത് പോലെ പുണ്യം കിട്ടുന്ന ഒന്നില്ല എന്ന് വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍. ഈ തവണയും 2 പദ്ധതികള്‍ക്ക് ഫണ്ട്‌ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞു

1 Pulamanthole Water Project              : Rs. 3,00,00,000/-
2 Elamkulam Water distribution Project: Rs  1,04,00,000/-

ആരോഗ്യ മേഘലയ്ക്ക് അനിവാര്യമായിരുന്ന ചില ഘടകങ്ങള്‍ പെരിന്തല്‍മണ്ണയില്‍ തീര്‍ക്കാന്‍ ഉണ്ടായിരുന്നു. ഇനിയും ചിലത് പൂര്‍ത്തീകരിക്കാന്‍ ഉണ്ടെങ്കിലും പറയത്തക്ക നേട്ടങ്ങള്‍ അതിലും നേടാന്‍ എനിക്ക് സാധിച്ചു. അതിലെ പ്രധാനപെട്ടവ താഴെ ചേര്‍ക്കുന്നു

1 Melattur primary health centre    : Rs. 50,00,000/-
2 Elamkulam Primary health centre: Rs. 50,00,000/-
3 Taluk hospital infrastructure
  (operation Theatre and Scanner) : Rs. 25,00,000/-

പെരിന്തല്‍മണ്ണയുടെ സ്വപ്ന പദ്ധതിയായ അലിഗഡ് ക്യാമ്പസ്സിനു Rs. 4,00,00,000/- കണ്ടെത്തി ഉപയോഗിക്കാനും സാധിച്ചു എന്നതില്‍ എനിക്ക് സംതൃപ്തിയും ഉണ്ട്.

കൂടാതെ എം എല്‍ എ ഫണ്ടില്‍ പെട്ട Rs. 1,25,00,000/- പഞ്ചായത്തുകള്‍ക്ക് വകയിരുത്താനും ഇതോടകം കഴിഞ്ഞു

വാ വിട്ട വാക്ക് തിരിച്ചെടുക്കാന്‍ കഴിയില്ല, അത് കൊണ്ട് തന്നെ, വാഗ്ദാനങ്ങള്‍ നിറവേറ്റാതെ സമാധാനത്തോടെ ജീവിക്കാന്‍ എനിക്കാവില്ല. കാരണം ഇന്ന് ജനങ്ങളുടെ കോടതിയിലും നാളെ ദൈവത്തിന്റെ കോടതിയിലും വാഗ്ദാനങ്ങള്‍ നല്‍കി ചതിക്കുന്നവര്‍ ശിക്ഷിക്കപെടുക തന്നെ ചെയ്യും. 

15 comments:

 1. നിങ്ങളുടെ ശ്രമങ്ങള്‍ക്ക് എന്നും ഞങ്ങളുട പൂര്‍ണ പിണ്ടുനയുണ്ടാവും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  ReplyDelete
 2. Good leader...
  I like you,
  Go ahead.....

  ReplyDelete
 3. മങ്കടയിലെ വികസനങ്ങള്‍ താങ്കളെ ഒരു ജനകീയ നേതാവാക്കി . വികസനങ്ങള്‍ കൊണ്ട് വരുന്നതിലും, അത് പ്രായോഗിക തലത്തില്‍ നടപ്പാക്കുന്നതിലും ഉള്ള താങ്കളുടെ മാനേ ജു മെന്‍റ് കഴിവ് എല്ലാവരും അന്ഗീകരിച്ചതാ ണല്ലോ . പെരിന്തല്‍മണ്ണയും താങ്കള്‍ സ്വപ്നം കാണുന്നതുപോലെ ഒരു ഹൈടെക്‌ സിറ്റി ആകട്ടെ എന്ന് ആശംസിക്കുന്നു.
  ( രാഷ്ട്രീയപാര്‍ട്ടി കളാല്‍ താങ്കള്‍ ഇപ്പോഴും പറ്റി ക്കപെടുന്നു എന്ന തോന്നല്‍ ഇപ്പോഴും എനിക്കുണ്ട് - അതിന്‍റെ നിരാശയും )

  ReplyDelete
 4. All the best wishes to your efforts.

  I hope it will be helpful to the commuters of night trains if you can do some thing with KSRTC to schedule trips accordingly connecting the railway stations at Angadippuram, Pattikkad and Cherukara. Also you may note, the bus will be reachable up to Angadippuram railway station. You may kindly recall the bus arranged at Trivandrum for Janashatabti train.

  ReplyDelete
 5. പ്രിയ നേതാവിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.മ ങ്കടക്ക് കാണിച്ചു തന്ന വികസനം പെരിന്തല്‍മന്നയിലും പ്രീതിഷിക്കുന്നു.അതിനായി പ്രാര്‍ഥിക്കുന്നു

  ReplyDelete
 6. Thank you for your grate confident at this movement .
  and we all believe that you can change the entire face of Perinthalmanna .
  We all there in behind you in your journey towards success.

  May Allah bless you with good health and healthy mind to do more and more for the welfare of public............
  Good luck .

  SADIK
  Jubail ,KSA

  ReplyDelete
 7. BEST WISHES FOR ALL.......................INSHA ALLAH .................THE GOD IS GREAT.

  ReplyDelete
 8. great ali saghavu...we are greatfull to you..ennum janangalkodoppam ninnu,janagaliloralayi munnerunna angekorayiram abhivadyangal...idathayalum valathu pakshathayalum angayodoppam angaye manassilakki njangalundakum ennennum koode..kodutha vakku palichi kondu munnerunna ,janagal prathekshikkunnathilumappuram inyum nalkan angeeku kazhiyum enna njangalkurappundu......oru cheriya nombaram manassil bakki vechu kondu..orayiram viplavibadyangalode...

  ReplyDelete
 9. വികസനത്തിന്റെ വിജയശില്പി മങ്കടയുടെ ജനനായകന്‍ പെരിന്തല്‍മണ്ണയുടെ പടനായകന്‍ അങ്ങേക്ക്‌ BOWLING CITY
  abudhabi. യുടേയും കടുങ്ങപുരം youth league nteum 1000,1000,1000 അഭിവാദ്യങ്ങള്‍ YOU CARRY ON WE ARE WITH YOU;;;;
  WE ARE PROUD OFF YOU
  saheer alloor
  shihab alloor
  jaleel thazhathethil
  sakeer thalliparambu
  noushad pang
  ................................................we are pray with yoy

  ReplyDelete
 10. But we missed you as MLA.

  KAREEM UDARANIKKAL
  A citizen of Mankada constituency

  ReplyDelete
 11. we are very happy to see that the rubberisation of perinthalmanna pulamanthole road is now completed on record time which was neglected by VS led LDF govt for the past five years. As per LDF road development is not a priority and if anybody has to be taken to hspital with some critical disease he/ has to die on the road. we hope the rubberisation of Pulamanthole pattambi road will also be completed soon . Hope LDF will not now come to pwer in Kerala to nail the development .

  ReplyDelete
 12. പെരിന്തല്‍മണ്ണയും താങ്കള്‍ സ്വപ്നം കാണുന്നതുപോലെ ഒരു ഹൈടെക്‌ സിറ്റി ആകട്ടെ എന്ന് ആശംസിക്കുന്നു. mohammed ali paral -thootha

  ReplyDelete
 13. Dear sir,

  we are expecting more from you ,i know you can do bcs we have seen it in mankada
  good luck

  ReplyDelete

.