പാര്ട്ടിയുടെ ഉന്നതരായ ചില നേതാക്കള് എനിക്കെതിരെ നിരന്തരമായി ആരോപണങ്ങള് ഉന്നയിക്കുകയാണ്. ഈ പാശ്ചാത്തലത്തില് ചില കാര്യങ്ങള് തുറന്നു പറയാതെ വയ്യ.
മങ്കട മണ്ഡലത്തിലെ ജനങ്ങളോട് പൊതുവായും ഇടതുപക്ഷ പ്രവര്ത്തകരോട് പ്രത്യേകിച്ചും എനിക്ക് വളരെ വലിയ കടപ്പാടുണ്ട്. ഇവിടെ നിന്ന് മൂന്നു തവണ മത്സരിച്ചു. രണ്ടു തവണ വിജയിച്ചു. കക്ഷിരാഷ്ട്രീയത്തിനു അതീതമായി വലിയൊരു വിഭാഗം ജനങ്ങള് പിന്തുണച്ചതുകൊണ്ടാണ് എനിക്ക് വിജയിക്കാനായത്. കേന്ദ്ര സംസ്ഥാന സര്ക്കാറുകളുടെ വിവിധ ഫണ്ടുകള് ഉപയോഗിച്ച് ഏകദേശം 200 കോടിയുടെ വികസനപ്രവര്ത്തനങ്ങള് മങ്കട മണ്ഡലത്തില് നടപ്പാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങള്ക്ക് നല്കിയ വാഗ്ദാനങ്ങള്ക്ക് അപ്പുറമുള്ള; സംസ്ഥാനത്തിന് തന്നെ മാതൃകയായ; പല വികസന നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.
തികച്ചും അപ്രതീക്ഷിതമായ ഒരു നിയോഗം പോലെ ആണ് ഞാന് രാഷ്ട്രീയത്തില് എത്തിയത്. പാവങ്ങളോടുള്ള പ്രതിബദ്ധത, ആദ്യകാല നേതാക്കളുടെ വിശുദ്ധി, ത്യാഗമനോഭാവം - ഇവയൊക്കെയാണ് എന്നെ ഇടതുപക്ഷത്തെ ഒരു സ്വതന്ത്ര സ്ഥാനാര്ത്ഥി ആയി മത്സരിക്കാന് പ്രേരിപ്പിച്ചത്. രാഷ്ട്രീയപ്രവര്ത്തനം ജനസേവനത്തിന് വേണ്ടി ലഭിച്ച ഒരു ദൈവനിയോഗമായേ കണ്ടിട്ടുള്ളു.
ശ്രീ വി എസ് അച്ചുതാനന്ദന്റെ നേതൃത്വത്തില് നടത്തിയ നിരവധി പ്രക്ഷോഭ സമരങ്ങളുടെ ഉല്പന്നം ആണ് ഇപ്പോഴത്തെ LDF സര്ക്കാര്. അസ്സംബ്ലിക്കകത്തും പുറത്തും നടന്ന പ്രക്ഷോഭ സമരങ്ങളില് ഞാന് ആത്മാര്ഥമായി പങ്കാളിയായി. ജില്ലയിലെ ഏക പ്രതിപക്ഷ MLA എന്ന നിലയില് പാര്ട്ടിക്കൊപ്പം നിന്ന് ജില്ലയിലാകെ ഞാനും പ്രവര്ത്തിച്ചു. ചരിത്രത്തില് ആദ്യമായി മഞ്ചേരി പാര്ലമെന്റ് മണ്ഡലത്തില് നിന്ന് ഒരു സിപിഎമ്മിന്റെ
എംപിയെ വിജയിപ്പിക്കുന്നതിലും, അസ്സംബ്ലി തിരഞ്ഞെടുപ്പില് ജില്ലയില് നിന്ന് 5 LDF MLA -മാരെ വിജയിപ്പിക്കുന്നതിലും ഒരു ചെറിയ പങ്കു പാര്ട്ടിക്കൊപ്പം ഞാനും വഹിച്ചിട്ടുണ്ട്.
എന്നാല് അസ്സംബ്ലി തിരഞ്ഞെടുപ്പില് LDF- നു വമ്പിച്ച ഭൂരിപക്ഷം ലഭിച്ചപ്പോള് സിപിഎമ്മിനകത്തെ വിഭാഗീയത എല്ലാ മറയും നീക്കി പുറത്ത് വന്നു. VSമായി എനിക്കുള്ള വ്യക്തിപരമായ അടുപ്പവും സൗഹൃദവും എന്നെ ഒരു VS പക്ഷക്കാരന് എന്ന് മുദ്ര കുത്താന് കാരണം ആയി. മുമ്പെങ്ങോ ഒരു പത്രപ്രവര്ത്തകന് ഞാന് നല്കിയ ഒരഭിമുഖo അദ്ദേഹം എഡിറ്റ് ചെയ്തു ഒരു പത്രത്തില് പ്രസിദ്ധീകരിച്ചു. ഇതേ തുടര്ന്ന് സിപിഎമ്മിന്റെ പ്രമുഖ നേതാക്കള് എന്നോടോ മലപ്പുറം പാര്ട്ടി സെക്രട്ടറിയോടോ ഒരു വാക്ക് പോലും ചോദിക്കാതെ ഞാന് മുമ്പേ, ഞാന് മുമ്പേ എന്ന നിലയില് ഉറഞ്ഞു തുള്ളി. എന്റെ അഭിമുഖത്തിന്റെ യഥാര്ത്ഥ സിഡി അന്നത്തെ സിപിഎം ജില്ല സെക്രെട്ടറിയെ ഞാന്കാണിച്ചു. ആ പത്രം പിന്നീട് അതിന്റെ പൂര്ണരൂപം പ്രസിദ്ധീകരിച്ചു. ഈ അഭിമുഖത്തില് വിവാദങ്ങള്.. ഒന്നും ഇല്ലെന്നു എല്ലാവര്ക്കും ബോധ്യപെട്ടു
തുടര്ന്നിങ്ങോട്ട് പക്ഷെ എനിക്കെതിരെ അപ്രഖ്യാപിതമായ ഒരു വിലക്ക് CPM നേതൃത്വം പ്രഖ്യാപിച്ചു. ഞാന് വിശ്വസിക്കാന് കൊള്ളാത്തവന് ആണെന്ന് പാര്ട്ടി സമ്മേളനങ്ങളില് നേതാക്കള് പ്രസംഗിച്ചു. വിവിധ വേദികളില് എന്നെ ബോധപൂര്വം അകറ്റിനിര്ത്തി. കഴിഞ്ഞ രണ്ടു വര്ഷമായി പാര്ട്ടി അണികളില് ആകെ എനിക്കെതിരെ സംഘടിതമായ രീതിയില് അപവാദങ്ങള് CPM പ്രചരിപ്പിക്കുകയായിരുന്നു. ഇതിനൊന്നും നേരിട്ട് മറുപടി പറയാന് എനിക്കവസരം ഉണ്ടായിരുന്നില്ല. ഇത്തരം കാര്യങ്ങളെ കുറിച്ച് എന്നോട് സൌഹൃടപൂര്വമായി ഒന്ന് സംസാരിക്കാന് പോലും സി പി എം നേതൃത്വം തയ്യാറായില്ല എന്നത് എന്നെ വളരെ വേദനിപ്പിച്ചു. സി പി എമ്മിനകത്തെ വിഭാഗീയതയില് ഒരു പങ്കുമില്ലാതിരുന്ന എന്നെ വിഭാഗീയതയുടെ ഒരു ബലിയാടാക്കുകയാണ് ഉണ്ടായത്.
എനിക്കെതിരെ പാര്ട്ടി നേതൃത്വം നടത്തി കൊണ്ടിരുന്ന അപവാദ പ്രചാരണങ്ങളോടും അവഗണനകളോടും ഞാന് ഇത്രയുംകാലം പ്രതികരിച്ചില്ല. കാരണം മങ്കടമണ്ഡലത്തില് ഞാന് കാരണം ഒരു പ്രതിസന്ധി ഉണ്ടാകരുതെന്ന് ആത്മാര്ഥമായി ഞാന് ആഗ്രഹിച്ചു. ഇതൊന്നും പാര്ട്ടിയുടെ മാത്രം ആഭ്യന്തരകാര്യങ്ങളല്ല. സ്ഥാനമാനങ്ങള്ക്ക് വേണ്ടി വ്യക്തിബന്ധങ്ങള് മറക്കാനോ, നിലപാടുകളില് സന്ധി ചെയ്യാനോ എനിക്കാവില്ല. എ ഡി ബി വായ്പ, സ്വാശ്രയ വിദ്യാഭ്യാസനയം, ലോട്ടറി, മൂന്നാര്, ആദിവാസി – പരിസ്ഥിതി പ്രശ്നങ്ങള് എന്നിവയിലെല്ലാം അധികാരത്തിലെത്തിയപ്പോള് LDFല് ചുവടുമാറ്റമുണ്ടായി.
പ്രതിപക്ഷത്തിരിക്കുമ്പോള് ഒരു നയം, ഭരണത്തിലിരിക്കുമ്പോള് മറ്റൊരു നയം
നമ്മുടെ സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളിലും എനിക്ക് ഭിന്നാഭിപ്രായമുണ്ട്. ദീര്ഘവീക്ഷണത്തോട് കൂടിയ ഒരു കാഴ്ച്ചപ്പാട് ഇല്ലാത്തതിനാല് സ്മാര്ട്ട് സിറ്റി, വിഴിഞ്ഞം പോര്ട്ട് തുടങ്ങിയവ ആരംഭിക്കാന് പോലും നമുക്ക് കഴിഞ്ഞില്ല. ലോകം തന്നെ ഉറ്റുനോക്കിയിരുന്ന ഈ വികസന പദ്ധതികള് വൈകിയതിനു ഭാവി തലമുറയോട് നമ്മള് മറുപടി പറഞ്ഞെ പറ്റൂ. അഭ്യസ്തവിദ്യര്ക്കും, പ്രൊഫഷണലുകള്ക്കും മാന്യമായൊരു ജോലിക്ക് വേണ്ടി അയല്സംസ്ഥാനങ്ങളില് പോകണം. വികസനത്തിന്റെ നിരവധി സാധ്യതകള് LDF കളഞ്ഞു കുളിച്ചു.
ഞാന് കച്ചവട കണ്ണുമായി രാഷ്ട്രീയത്തില് വന്നതെന്നാണ് ഒരു ആരോപണം. രാഷ്ട്രീയത്തില് വരുമ്പോള് ഞാന് സംസ്ഥാനത്ത് അറിയപെടുന്ന ഒരു സിനിമ നിര്മാതാവ് ആയിരുന്നു. എന്റെ തൊഴില് കച്ചവടം ആണെന്നും രാഷ്ട്രീയ കച്ചവടം നടത്താനല്ല ഞാന് ഇതില് വന്നതെന്നും എന്നെ അറിയുന്ന എല്ലാവര്ക്കുമറിയാം. എന്റെ വരുമാനത്തിന്റെ ഒരു ഭാഗം സാമൂഹ്യപ്രവര്ത്തനങ്ങള്ക്ക് വേണ്ടി ചെലവഴിക്കുന്നുമുണ്ട്. രാഷ്ട്രീയ കച്ചവടത്തിലൂടെ കോടികള് സമ്പാദിച്ച നേതാക്കന്മാര്ക്ക് എന്റെ തൊഴിലിനെ കുറിച്ച് പറയാന് യോഗ്യത ഇല്ല
ഞാന് പാര്ട്ടിക്കെതിരായി സ്ഥാനാര്ത്തികളെ നിര്ത്തുന്നു എന്നാണു മറ്റൊരു ആരോപണം. പര്ടിയുമായി പലവിധത്തിലുള്ള അഭിപ്രായ വിത്യാസങ്ങള് കാരണം നിരവധി പാര്ട്ടി പ്രവര്ത്തകരും അനുഭാവികളും ഈ തിരഞ്ഞെടുപ്പില് വിവിധ പ്രദേശങ്ങളില് പരസ്യമായി രംഗത്ത് പ്രവര്ത്തിക്കുന്നുണ്ട്. എന്റെ വിജയത്തിന് രാപകല് അദ്ധ്വാനിച്ച ചിലര് സ്ഥാനാര്ഥികള് ആയി മത്സരിക്കുന്നുണ്ട്. ഇതൊന്നും എന്റെ പ്രേരണ കൊണ്ടല്ല. ആരെയും പിന്തിരിപ്പിക്കാന് ഞാന് ഒട്ടും ശ്രമിചിട്ടുമില്ല
ഞാന് സി പി എമിന്റെ അടി മാന്താന് ശ്രമിക്കുന്നു എന്നാണു മറ്റൊരു ആരോപണം. പാര്ട്ടിയെ നശിപ്പിക്കാന് അതിനകത്തുള്ളവര്ക്ക് മാത്രമേ കഴിയൂ. പുറത്തു നില്ക്കുന്നവര്ക്ക് അതൊരിക്കലും സാധ്യമല്ല. സി പി എമിന്റെ അടി മാന്തുന്ന പ്രവര്ത്തി വിജയരാഘവനെ പോലെ ഉള്ളവര് സാമാന്യം ഭേദപെട്ട രീതിയില് നടത്തുന്നുണ്ട്.
എനിക്കെതിരെ നേതാക്കള് നടത്തുന്ന തരം താണ പ്രസംഗങ്ങളും നേതാക്കളുടെ ശരീരഭാഷയും നിങ്ങളൊക്കെ കണ്ടതാണല്ലോ. എച്ചില് നക്കുന്ന ജീവി ഏതെന്നു എല്ലാവര്ക്കുമറിയാം. എടയൂരിലെ ഒരു യോഗത്തില് "അലിയുടെ തന്ത വന്നാലും ഒന്നും ചെയ്യാന് കഴിയില്ല " എന്നാണ് ഒരു നേതാവ് പ്രസംഗിച്ചത്. ഇത്രയും ധാര്ഷ്ട്യം ആര്ക്കും പാടില്ല. പ്രത്യേകിച്ച് ഒരു. കമ്മ്യുണിസ്റ്റകാരന്.
ഞാന് ഇവരോടെല്ലാം എന്ത് തെറ്റ് ആണ് ചെയ്തത്?
UDF-ന്റ്റെ കോട്ട ആയ മങ്കട മണ്ഡലം രണ്ടു പ്രാവശ്യം LDF-ന് നേടി കൊടുത്തത് ആണോ?
കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് ജില്ലയിലെ ഏകപ്രതിപക്ഷ MLA എന്ന നിലയില് ഓടി നടന്നു പ്രവര്തിച്ചതാണോ?
മങ്കട മണ്ഡലത്തില് മാതൃകാ പരമായ വികസന പ്രവര്ത്തനങ്ങള് നടത്തിയതാണോ?
പ്രവാസികളുടെ ക്ഷേമത്തിനായി സംഘടന രൂപികരിച്ചു പ്രവര്ത്തനങ്ങള്ക്ക് നേത്രത്വം നല്കിയതാണോ?
എനിക്ക് മതിയായി. ഇനിയും ഈ നേതാക്കളുടെ ആട്ടും തുപ്പും സഹിച്ചു വിനീത വിധേയന് ആയി കുനിഞ്ഞു നില്ക്കാന് എനിക്ക് കഴിയില്ല. രാഷ്ട്രീയ യജമാനന്മാരുടെ മുമ്പില് മുട്ട് മടക്കാനും ഞാന് ഒരുക്കമല്ല. മണ്ഡലത്തിലെ ഒരു ജനപ്രതിനിധി എന്ന നിലയില് കുറച്ചുജോലികള് പൂര്ത്തികരിക്കാന് ഉണ്ടെങ്കിലും ഈ ആട്ടും തുപ്പുംസഹിച്ചു ഇനിയും തുടര്ന്ന് പോകാന് കഴിയില്ല.
പാര്ട്ടിയുടെ സഹായം കൊണ്ട് നേടിയ MLA സ്ഥാനം, NORKA ഡയറക്ടര്ഷിപ്, പ്രവാസി സംഘം ജനറല് സെക്രട്ടറി, പ്രവാസി ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള് ഞാന് രാജിവെക്കാന് തീരുമാനിച്ചിരിക്കുന്നു. സ്പീക്കര്ക്കുള്ള രാജിക്കത്ത് എന്റെ വോട്ടര്മാരുമായി കൂടി ആലോചിച്ചു അടുത്തൊരു ദിവസം തന്നെ സമര്പ്പിക്കുന്നതാണ്. ഈ തീരുമാനങ്ങള് ശരിയായിരുന്നു എന്ന് കാലം തെളിയിക്കും
മങ്കട മണ്ഡലത്തിലെ എന്റെ വിജയത്ത്തിന്നായി എന്നോടൊപ്പം പ്രവര്ത്തിച്ച നിസ്വാര്ത്ഥരായ പ്രവര്ത്തകരെയും, വോട്ടര്മാരെയും എനിക്കൊരിക്കലും മറക്കാന് കഴിയില്ല. സ്ഥാനമാനങ്ങള് ഇല്ലെങ്കിലും അവരെ അനാഥമാക്കാതെ ഞാന് എന്നും അവരുടെ കൂടെ ഉണ്ടായിരിക്കും
- ഒരു സ്വതന്ത്രനായി
ഈ കഴിഞ്ഞ ഒന്പതര വര്ഷം, ഒരു MLA എന്ന നിലയില് കാര്യക്ഷമമായി പ്രവര്ത്തിക്കാന്, എന്നോടൊപ്പം നിന്ന സാമൂഹിക പ്രവര്ത്തകരോടും, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരോടും, മാധ്യമസുഹുര്ത്ത്കളോടും, ഞാന് നന്ദി പറയുന്നു,
അതിനെക്കാളൊക്കെ എല്ലാ വികസനപ്രവര്ത്തനങ്ങളോടും പൂര്ണ പിന്തുണ തന്നു എന്നെ രണ്ടു തവണ വിജയിപ്പിച്ച എന്റെ നാട്ടുകാരോട്, ഞാന് എന്റെ കടപ്പാടും നന്ദിയും ഒന്ന് കൂടി അറിയിക്കട്ടെ. .

Dear Alikka,
ReplyDeleteI am NRI from Perinthalmanna working in Sharjah. I have seen clipings of your press meet during lunch today.
Wish you all the best in all your future endeavours!
I just wanted to the first one to comment on this.. I have more to say.. I am at work. will commnet soon
Abdussalam,
Kunnappally
Perinthalmanna
asalamak@yahoo.com
I am not from mankada.
ReplyDeleteI am a activists of Kerala Students Union.
I am very happy to hear ur decision.
I would like to Welcome you to congress.
Be part of the biggest secular movement in india.
All the best for ur future works
എന്നാ പിന്നെ വേഗമായിക്കോട്ടേ. അടുത്ത തെരഞ്ഞെടുപ്പിങ്ങെത്താറായി. എന്നും ഭരണപക്ഷത്തിരിക്കുന്നതല്ലേ അതിന്റെ ഒരു ബുദ്ധി
ReplyDeletealiyakka ws the only mla supported by ldf, in malappuram in the last udf govt, he ws doing an amzing job in both govts.but ldf made him a curry leaf
ReplyDeletego ahead.. communism has no life in this period.. it has done its duty about 30 years back. we are free from landlords, no poverty, lot of opportunities outside for those people who are ready to work!! Now its the time for development.
ReplyDeletewe dont want to be like Bengal.. i have seen the life there.. change.. else you all will be forced to answer to the next generation for destroying their future
Dear Alikka,
ReplyDeleteYour decision to quit all the positions you hold by LDF support is 100% correct.
The Communist party is telling they are the one who take you to up into this position as MLA. Its absolutely wrong, because first time you came as a LDF candidate and nobody was knowing you much and you got defeated also, same like it was happening for other candidates who contest before in Mankada. But you work hard to get peoples support, and you worked like the MLA even though you are not the MLA during that 5 years. Peoples realize your potential and capability and they selected you as their MLA for continuous 2 times. Second time your opponent was Mr. M.K Muneer, one of the best MLA and Minister in Kerala, still Mankada peoples doesn’t want to leave you and accept a new MLA, because they were more than happy with your activities in the constitution. Most of your supporters were like who came from UDF side, because they like you to become their MLA, its not because of the LDF party.
You have the peoples support, they need you. Don’t worry about the words which Mr. Vijaya Ragan used against you. Mankada peoples know you and your business well. You are the one who used own Money to Help peoples , not like the LDF leaders they used peoples to make money to their pockets.
We all wish you the best of luck for your future, its more like the Mankada peoples future. You can do it and all will support you. We all will support whatever decision you take. We Know its for Peoples Future not For You or Your family !.
Samad
Abu Dhabi
NORKA ഡയറക്ടര്ഷിപ്, പ്രവാസി സംഘം ജനറല് സെക്രട്ടറി, പ്രവാസി ബാങ്ക് പ്രസിഡന്റ്
ReplyDeleteഇതൊക്കെയാണോ സര്‍ അകറ്റി നിര്‍ത്തല്‍?
പാര്‍ട്ടി സമ്മേളനങ്ങളില്‍ നേതാക്കന്മാര്‍ താങ്കള്‍ക്കെതിരെ പ്രസംഗിക്കുന്നതായി അറിഞ്ഞിട്ട് എന്താണിങ്ങനെ എന്ന് പാര്‍ട്ടിയോട് താങ്കള്‍ തിരക്കുകയുണ്ടായോ സര്‍?
200 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തി എന്നുതാങ്കള്‍ അവകാശപ്പെടുന്നു. ഇതില്‍ എത്ര ഈ സംസ്ഥാന ഗവ. കാലത്തുണ്ടായി? സി പി എം ഈ പ്രവര്‍ത്തനങ്ങളോട് പ്രതികൂല നിലപാട് സ്വീകരിച്ചോ? ഉണ്ടെങ്കില്‍ താങ്കളൊറ്റക്ക് അതിനെ എങ്ങനെ മറികടന്നു?
Dear Alika,
ReplyDeleteI am quite disappointed on your decision. In your press conferences and yesterday's public meeting you plainly justified your side only. I kindly reuqest you to introspect your past dealings with the party.
I am a sympathizer of the CPI(M) from Perinthalmanna.
I have lot of reasons to believe that you actively participated in the conspiracy discussions during the Malappuram State Conference.
Dear Mr.Ali,
ReplyDeletePlease take care to filter the comments. Be vigilant to post only opinions supporting your decision.
I was surprised to read the positions you held up to now.What not other than ministerial berth?
Who attended in the meeting yesterday? PC Geoge, MPV,etc.
I hope you will get more previledges from UDF.
Abdul Latheef.
മഞ്ഞളാംകുഴി അലി എന്ത് സന്ദേശമാണ് സി പി എമ്മിന് നല്‍കുന്നത്? സഹയാത്രികരെ തിരഞ്ഞടുക്കുമ്പോള്‍ അടവ് മാത്രം നോക്കിയാല്‍ പോര. മിനിമം അവര്‍ അവസരവാദികളാണോ എന്നു കൂടി നോക്കണം.
ReplyDeleteഅലിയുടെ ഇടത്തൂം വലത്തും ഇരിക്കുന്നത് പിസി ജോര്‍ജ്ജും വീരനുമാണ്. ഇവരില്‍ ആരിലാണ് അലി ചിതലരിക്കാത്ത രാഷ്ട്രീയ ആദര്‍ശം കണ്ടെതെന്നറിയില്ല.ജോര്‍ജ്ജ് ഇടതു മുന്നണി വിട്ടത് ജോസപ്പിനോളം പരിഗണന ലഭിക്കുന്നില്ലെന്ന പരാതി മൂത്തപ്പോളായിരുന്നു.അങ്ങനെ മാണിയുടെ തിണ്ണയില്‍ പെട്ടിയുമായി ഇരിക്കുമ്പോഴാണ് സാക്ഷാല്‍ ജോസപ്പ് തന്നെ പെട്ടിയും കിടക്കയുമായി ജോസപ്പു തന്നെ ഇങ്ങു പോന്നു. Pied Piper ആയത് പവ്വത്തില്‍ മാന്ത്രികനാണെന്ന് പറയപ്പെടുന്നു.ഏതായാലും ഇന്ന് പിണറായിയെ പറയുന്നതിനേക്കാള്‍ മുറ്റിയ തെറി ജോര്‍ജ്ജ് പണ്ട് സി പി എമ്മിനെ സുഖിപ്പിക്കാന്‍ മാണിയെ പറഞ്ഞിട്ടുണ്ട്. പിന്നെ മാണിയെ സുഖിപ്പിക്കാനോ സ്വയം മൂര്‍ച്ഛ വരുത്താനോ എന്നറിയില്ല ഔസേപ്പച്ചന്റെ അടങ്ങാത്ത കൈ എന്ന കഥാപ്രസംഗവും പാടി.ഇപ്പോള്‍ വിഴുങ്ങിയ ചര്‍ദ്ദിലിന്റെ സ്വാദ് നാട്ടുകാരെ ബോധ്യപ്പെടുത്താനിറങ്ങിയിരിക്കുയാണ്.
കോഴിക്കോട് സീറ്റ് കൈവിട്ട് പോകും വരെ ഇടതുമുന്നണി വീരനു തങ്കപ്പെട്ട മുന്നണി ആയിരുന്നു, അതിനു ശേഷമാണ് മുന്നണി വീരനു അമേധ്യമായത്.സ്വന്തം പാര്‍ട്ടിയുടെ കൂടി ചെയ്തികളെ തള്ളി പറഞ്ഞ് മറുകണ്ടം ചാടിയത് പൊളിറ്റിക്കല്‍ സര്‍വൈവലിനാണെന്ന് പറഞ്ഞാല്‍ ജനം പൊറുക്കും. അത് ആദര്‍ശത്തിന്റെ അക്കൌണ്ടില്‍ എഴുതല്ലേ.അതും സുരേഷ് കല്‍മാഡി മുതല്‍ കുഞ്ഞാലികുട്ടി വരെ സകല കല്ലു മുള്ള് കാഞിരകുറ്റി മുന്നണിയില്‍ ചേര്‍ന്ന്.
അലി പോയപ്പോള്‍ ഒരു ഖിന്നത തോന്നിയിരുന്നു.ഇന്നലത്തെ മീറ്റിങ്ങില്‍ അത് മാറി കിട്ടി.അവസരവാദികളുടെ അവിശുദ്ധലീഗിന്റെ നടുക്കിരിക്കുമ്പോള്‍ പഴയ ഒരു നാട്ട്മൊഴി ഓര്‍മ്മ വരുന്നു- കന്ന് ചെന്നാല്‍ കന്നും കൂട്ടത്തില്‍
NORKA ഡയറക്ടര്ഷിപ്, പ്രവാസി സംഘം ജനറല് സെക്രട്ടറി, പ്രവാസി ബാങ്ക് പ്രസിഡന്റ് കൂടാതെ കൈരളി ടി വി ദയരക്ട്ടറ്റ് ബോര്‍ഡ് അംഗം,പെരിന്തല്‍മനന ഇ എം എസ് സഹകരണ ആശുപത്രി ഭരണ സമിതി അംഗം തുടങ്ങി അനേകം സ്ഥാനമാനങ്ങള്‍ അങ്ങേക്ക് കിട്ടിയിട്ടില്ലെ?
ReplyDeleteഇതാണോ ആട്ടും തുപ്പും എട്ടു കിടക്കുന്ന ഒരാള്‍ ?
Dear Alika,
ReplyDeleteI listened yesterday's interview in Asianet with you (point blank).
You said that your decision to resign is to strengthen the LDF -CPI(M). How? By joinig hands with all the anti-Left forces? If possible invite Mamaata Banerjee also.
Did you see any other politician like PC Geoge anywhere ? Where can you see an opportunistic politician like him? How dare you to invite him to Mankada?
You will repent for your blunder decision in the future.
An expatriate from Dammam.
Dear Alika,
ReplyDeleteI was there in Pakistan club in Bahrain,
Best wishes with UDF and do good vision and mission for our Kerala developments and Pravasi People
M.A.Rahman
Bahrain
marahman25@gmail.com