സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Saturday, September 8, 2012

August 31: A black dayഅനുദിനം പെരുകുന്ന റോഡപകടങ്ങള്‍ ബാക്കിയാക്കുന്നതു ഭയവും നഷ്ടങ്ങളും മാത്രമാണ് . ഈ കഴിഞ്ഞ ഓഗസ്റ്റ്‌ 31ഇന് എനിക്കും ഒരു ദുരന്തത്തില്‍ ഭാഗമാകേണ്ടി വന്നു. ആലപ്പുഴയിലെ കലവൂര്‍ ബര്‍ണര്ദ് ജങ്ക്ഷനില്‍  അങ്ങനെ സൈഡ് റോഡില്‍ നിന്നും വന്ന ഓട്ടോറിക്ഷ ഞാന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ വന്നിടിച്ചയിരുന്നു ആ ദരുനസംഭവം നടന്നത്. പരിക്കേറ്റ റിക്ഷ ഡ്രൈവര്‍ രാമചന്ദ്രകുറുപ്പിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ സഹോദരന്‍ മരണപെടുകയായിരുന്നു. കാലില്‍ അസഹ്യമായ വേദന അനുഭവപെട്ട എനിക്ക് ഡോക്ടര്‍ സര്‍ജറി നിര്‍ദേശിക്കുകയും ചെയ്തു.

മരണപ്പെട്ട അദ്ദേഹത്തിന്റെ കുടുംബത്തിനു എന്റെ കൂടി അപേക്ഷ മാനിച്ചു സര്‍ക്കാര്‍ 5 ലക്ഷം ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇതൊന്നും പക്ഷെ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് പകരമാവില്ല എന്നാ തിരിച്ചറിവ് എനിക്കുണ്ട്, അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ  മനോവേദനയിലും പ്രയാസത്തിലും ഞാനും എന്റെ കുടുംബവും സവിനയം പങ്കുചേരുന്നു.  

കൂട്ടത്തില്‍ എന്റെ സുഖവിവരം അറിയാനും മാനസികപിന്തുണ നല്‍കാനും നേരിട്ടും അല്ലാതെയും ഈ ദിവസങ്ങളില്‍ കുറെ പ്രമുഖരും സുഹുര്തുക്കളും വന്നിരുന്നു. അവരോടൊക്കെ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തട്ടെ. ഒരാഴ്ചയോടെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച വിശ്രമം പൂര്‍ത്തിയാക്കി പൂര്‍ണസമയം ഓഫീസിലെത്തി പ്രവര്‍ത്തിക്കാനാകും എന്നാണ് പ്രതീക്ഷ    

1 comment:

  1. സര്‍വ്വ ശക്തന്‍ നിങ്ങള്ക്ക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ !

    ReplyDelete

.