സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Saturday, January 19, 2013

ലൈസന്‍സ് ഫീസ്-പുതിയ വിജ്ഞാപനം ആറുമാസത്തിനകം


നഗരസഭകളിലെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് പുതുക്കിക്കൊണ്ടുള്ള ഉത്തരവ് നടപ്പാക്കുന്നത് ആറുമാസത്തേക്ക് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ ഉത്തരവ് സര്‍ക്കാരിന്‍റെ പരിഗണനയിലുള്ള സാഹചര്യത്തിലാണിത്.
നഗരസഭകളില്‍ കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഫീസ് പുതുക്കിക്കൊണ്ട് 2011 ജനുവരി 25ന് സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത ചട്ടങ്ങളില്‍ വ്യാപകമായ പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഈ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നത് രണ്ടുവര്‍ഷത്തേക്ക് നിര്‍ത്തിവെച്ചു. പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പരാതിക്കിടയാക്കിയ വിഷയങ്ങള്‍ പുന പരിശോധിക്കുന്നതിനായി വികേന്ദ്രീകൃത ആസൂത്രണ കണ്‍സല്‍ട്ടേറ്റീവ് കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. ലൈസന്‍സ് ഫീസ് സമ്പ്രദായം ശാസ്ത്രീയമായി പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് പഴയ ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

No comments:

Post a Comment

.