ജീവനക്കാരുടെ ആവശ്യങ്ങളോട് അതാത് സര്‍ക്കാരുകള്‍ എന്നും അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങളില്‍ മിക്കതും പരിഹരിക്കേണ്ടതുതന്നെയാണ്. എന്നാല്‍ വരുമാനമില്ലാത്തവരും നിത്യപട്ടിണിക്കാരുമായവര്‍ , അഭ്യസ്ഥവിദ്യരായ തൊഴില്‍രഹിതര്‍ , രോഗികള്‍ , അവഗണിക്കപ്പെടുന്ന മറ്റു വിഭാഗങ്ങള്‍ തുടങ്ങി എല്ലാവരെയും സര്‍ക്കാരുകള്‍ക്ക് ഒരുപോലെ പരിഗണിക്കേണ്ടതുണ്ട്. അവരുടെ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ജീവനക്കാര്‍ക്ക് മാത്രംവേണ്ടിയുള്ള സര്‍ക്കാരായി മാറും. സഹജീവികളുടെ ജീവിതത്തെക്കുറിച്ച് കൃത്യമായി അറിവുള്ളവരാണ് ജീവനക്കാര്‍ . റേഷനരിക്കും കുടിവെള്ളത്തിനും റോഡിനുമൊക്കയായി കാത്തിരിക്കുന്നവര്‍ . ആശുപത്രി വരാന്തകളിലേക്ക് നമ്മുടെ കണ്ണുകളെത്തണം. ആവശ്യങ്ങളുടെ വലുപ്പച്ചെറുപ്പമറിയാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രം മതി.
ലോകത്തെല്ലായിടത്തും പുതിയ സാങ്കേതിക വിദ്യകളും ഭാവിയെ മുന്നില്‍കണ്ടുള്ള നടപടികളും നടപ്പാക്കുന്നുണ്ട്. കാലം അങ്ങനെയാണ് നമ്മെ നയിക്കുന്നത്. പഴഞ്ചന്‍ ആശയങ്ങളുടെ ഭാണ്ഡങ്ങളില്‍നിന്ന് വര്‍ത്തമാനത്തിലേക്ക് നടക്കാന്‍ കഴിയാത്ത വിഭാഗത്തെ കമ്മ്യൂണിസ്റ്റുകാര്‍ എന്നാണ് വിളിച്ചിരുന്നത്. അതിനിപ്പോഴും മാറ്റമില്ല. ജീവനക്കാര്‍ക്ക് ഭാവിയിലും പെന്‍ഷന്‍ വാങ്ങിക്കണമെങ്കില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പെന്‍ഷന്‍ സംപ്രദായം തുടരുന്നതിനാണ് പങ്കാളിത്തം ഉറപ്പാക്കുന്നത്. ജീവനക്കാരന്‍റെ സുരക്ഷ തന്നെയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. അതിന് എല്ലാവരും സഹകരിക്കണം.
മലപ്പുറത്ത് സംസ്ഥാന സ്കൂള്‍ കലോല്‍സവം തുടങ്ങാനിരിക്കുകയാണ്. പതിനായിരത്തില്‍പ്പരം പ്രതിഭകള്‍ അവിടെ മാറ്റുരക്കാനെത്തും. കൌമാരവസന്തം വിരിയിക്കാന്‍ നാടും നഗരവും ഒരുങ്ങിയിരിക്കുന്നു. അതിനിടയില്‍ ഒരുവിഭാഗം നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. വാര്‍ഷിക പരീക്ഷകള്‍ അടുത്തെത്തിയിരിക്കുന്നു. കുട്ടികളുടെ ഭാവിക്ക് ദോഷമായി ഒന്നും ചെയ്യാതിരിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്.
No comments:
Post a Comment
.