സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, February 18, 2014

'പാര്‍ട്ണര്‍ കേരള' കൊച്ചിയില്‍

നഗരസഭകളുടെ ആസ്തി വര്‍ധിപ്പിക്കുന്നതിനും ജനകീയ പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി നഗരകാര്യ വകുപ്പ് 'പാര്‍ട്ണര്‍ കേരള' എന്ന പേരില്‍ നിക്ഷേപ സംഗമം നടത്തുന്നു. ഫെബ്രുവരി 24, 25 തിയതികളില്‍ കൊച്ചി മറൈന്‍ ഡ്രൈവിലുള്ള ടാജ് ഗേറ്റ്‌വേയിലാണ് സംഗമം. 
 സംസ്ഥാനത്തെ വിവിധ നഗരസഭകള്‍ അതാത് പ്രദേശത്തിന് യോജിച്ചതും നിക്ഷേപസാധ്യതയുള്ളതുമായ അനേകം പദ്ധതികള്‍ അവിടെ അവതരിപ്പിക്കും. ഇതില്‍ ഏതെങ്കിലും ബിസിനസ്സില്‍ താല്‍പ്പര്യമുള്ളവരുമായി നഗരസഭകള്‍ കരാറില്‍ ഏര്‍പ്പെടും. നഗരസഭകളുടെ ഭൂമിയില്‍ വരുമാന വര്‍ധനവിനുള്ള ആശയങ്ങള്‍ സംരംഭങ്ങളാക്കി മാറ്റുകയാണ് പദ്ധതി. പ്രവാസികള്‍ ഉള്‍പ്പടെ അനേകം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. താല്‍പ്പര്യമുള്ളവര്‍ക്ക് www.partnerkerala.com എന്ന വെബ്‌സൈറ്റില്‍നിന്ന് വിവരങ്ങള്‍ ലഭിക്കും. സര്‍ക്കാരിനൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളിയാവാനും ജീവിതത്തിന് പുതിയ വഴി കണ്ടെത്താനും പാര്‍ട്ണര്‍ കേരള അവസരമൊരുക്കും. 

No comments:

Post a Comment

.