പാര്‍ലമെന്റിലേക്ക് കേരളവും വിധിയെഴുതി. രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തവും സുപ്രധാനവുമായ നിലപാടാണ് കേരള ജനത സ്വീകരിച്ചിരിക്കുന്നത്. എന്‍ഡിഎ യെ പാടെ തള്ളിയും ജന്‍മനാ അപ്രസക്തമായ മൂന്നാം മുന്നണിയോട് മുഖംതിരിച്ചുമാണ് നമ്മുടെ വിധിയെഴുത്ത്. മതേതരത്വത്തിനും വികസനത്തിനുമായിരുന്നു കേരളത്തിന്റെ വോട്ട്. അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിച്ചവര്‍ക്കും ഏറ്റുപിടിച്ചവര്‍ക്കും ജനങ്ങള്‍ ചുട്ട മറുപടി നല്‍കി, ആ വിവാദങ്ങളെല്ലാം കഴുകിക്കളയുകയും ചെയ്തു.
ഈ തെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെകൂടി വിലയിരുത്തലാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കത്തിലെ ആവര്‍ത്തിച്ചിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനം വിലയിരുത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. വികസനവും കരുതലുമായി നാടിനെ നയിക്കുന്നതില്‍ ജനം കൂടെയുണ്ടെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെട്ടു. നാടിന്റെ നേട്ടങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ജനപിന്തുണയുണ്ടെന്നും ജനം ആഗ്രഹിക്കുന്ന വഴിയിലൂടെയാണ് സര്‍ക്കാര്‍ സഞ്ചരിക്കുന്നതെന്നും വ്യക്തമായി. ജനങ്ങളുടെ മനസ്സറിഞ്ഞ് അവര്‍ക്കൊപ്പം സഞ്ചരിക്കുന്ന സര്‍ക്കാരിനുവേണ്ടിയായിരുന്നു ഇത്തവണത്തെ വോട്ട്.
ഇതൊരു പാഠമാണ്. രാഷ്ട്രീയ കക്ഷികള്‍ ഈ സിലബസ്സിലൂടെ തന്നെയാണ് പഠിക്കേണ്ടതും. നിയമസഭയിലെ കുറഞ്ഞ ഭൂരിപക്ഷം ഭരണത്തില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന പ്രതീക്ഷയിലായിരുന്നു തുടക്കത്തില്‍ ഇടതുമുന്നണി. എന്നാല്‍ പിന്നീടുവന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ ജനം സുസ്ഥിര ഭരണത്തിന് വോട്ടുചെയ്തു. നിരാശയുടെ രാഷ്ട്രീയമുഖം പിന്നെ വിവാദങ്ങളിലേക്കാണ് തിരിഞ്ഞത്. ഇല്ലാത്ത കഥകള്‍ മെനഞ്ഞ് സര്‍ക്കാരിനെ താഴെയിറക്കാനായിരുന്നു ശ്രമം. തെരുവില്‍ അടുപ്പുകൂട്ടിയും സര്‍ക്കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടിയും സമരങ്ങളില്‍ കൗതുകമുണ്ടാക്കിയെങ്കിലും ഏല്‍ക്കാതെ പോയി. സെക്രട്ടറിയറ്റ് വളഞ്ഞ് ഭരണം സ്തംഭിപ്പിക്കാന്‍ ശ്രമിച്ചുനോക്കി. അനാവശ്യ സമരക്കാരെ ചൂലുമായി വീട്ടമ്മമാര്‍ നേരിട്ടപ്പോള്‍ രക്ഷയില്ലാതായി. ഇപ്പോള്‍ കിട്ടിയ അവസരം ഉപയോഗിച്ച് ജനം വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. രാജ്യത്താകമാനമുണ്ടായ രാഷ്ട്രീയ നിലപാട് ഇത്തവണ കേരളത്തില്‍ ഇല്ലാതെ പോയത് എന്തുകൊണ്ടാണെന്ന് രാഷ്ട്രീയ കക്ഷികള്‍ വിശകലനം ചെയ്യണം. അവയില്‍നിന്നുള്ള ഉത്തരങ്ങളില്‍ പഠിച്ചെടുക്കേണ്ട ഒരുപാട് പാഠങ്ങളുണ്ടാവും. രാജ്യത്തിന്റെ രക്ഷയും രാഷ്ട്രീയ കക്ഷികളുടെ നിലനില്‍പ്പും ആ പാഠങ്ങളില്‍തന്നെയാണ് ഉണ്ടാവുകയെന്ന് തിരിച്ചറിയാതെ പോവരുത്.

No comments:
Post a Comment
.