സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ വഴി വായ്പ നല്‍കുന്ന പദ്ധതി തുടങ്ങി. സ്വയംതൊഴില്‍ വായ്പ, നിതാഖാത്തിലൂടെ തിരിച്ചെത്തിയവര്‍ക്ക് സ്വയംതൊഴില്‍ തുടങ്ങുന്നതിനായി നിതാഖാത്ത് വായ്പ, തിരിച്ചുപോകാന്‍ സന്നദ്ധരായ പ്രവാസികള്‍ക്ക് വിസാലോണ്‍ തുടങ്ങിയവയാണ് പ്രധാനം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം തുറന്നുകൊടുക്കുകയാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. കച്ചവടം, ഫാമുകള്‍, ഓട്ടോറിക്ഷകള്‍, ടൈലറിങ്ങ് യൂണിറ്റുകള്‍.......രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനകള്‍ക്ക് സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകളില്‍ മൈക്രോ ഫിനാന്‍സ് രൂപവല്‍ക്കരിക്കുന്നതിനായി 25 ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതിയും ന്യൂനപക്ഷ വികസന ധനകരായ് കോര്‍പ്പറേഷന്‍ വിഭാവനം ചെയ്തിട്ടുണ്ട്. ഒന്നുരണ്ടു വര്‍ഷംകൊണ്ട് 100 കോടി രൂപ ഈ പദ്ധതിയിലൂടെ വിതരണം ചെയ്യാനാവുമെന്നാണ് കരുതുന്നത്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനാണ് 90 ശതമാനം സഹായം നല്‍കുന്നത്. കൊള്ളപ്പലിശക്കാര്‍ ചോര്‍ത്തിയെടുക്കുന്ന ദരിദ്ര പോക്കറ്റുകള്‍ സംരക്ഷിക്കാന്‍ ഏറെ ആശ്വാസകരവും ആകര്‍ഷണീയവുമാണ് പുതുതായി തുടങ്ങിയ വായ്പാ പദ്ധതി. ആ അര്‍ത്ഥത്തില്‍ ഈ പദ്ധതിയെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ 'ഓപ്പറേഷന്‍ കുബേര' യെന്നു വിളിക്കാനാണ് എനിക്ക് തോന്നുന്നത്.
No comments:
Post a Comment
.