പെരിന്തല്‍മണ്ണയുടെ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ട് നാലുവര്‍ഷം കഴിഞ്ഞു. ഇതിനിടയില്‍ അനേകം വികസന പദ്ധതികള്‍ കൊണ്ടുവന്നു. 383റോഡുകള്‍, 36 കെട്ടിടങ്ങള്‍, 91 കുടിവെള്ള പദ്ധതികള്‍, 16 ജലസേചന പദ്ധതികള്‍.... പാവപ്പെട്ടവരും സാധാരണക്കാരുമായ ആളുകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ക്കാണ് പ്രധാന പരിഗണന നല്‍കിയത്. നാട്ടിന്‍പുറങ്ങളിലെയും നഗരങ്ങളിലും വികസനങ്ങള്‍ ഒരുപോലെ കണ്ടു. ആശുപത്രികളുടെ നഗരമായ പെരിന്തല്‍മണ്ണയില്‍ സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ഉറപ്പുവരുത്താന്‍ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തി. പിഎച്ച്‌സികളെ സിഎച്ച്‌സികളാക്കി ഉയര്‍ത്തി. വിവിധ സിഎച്ച്‌സി, പിഎച്ച്‌സികളില്‍ പശ്ചാത്തല സൗകര്യമൊരുക്കി. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും കെട്ടിടങ്ങളും ലാബുകളും കമ്പ്യൂട്ടറുകളും നല്‍കി. ഗവ. പിടിഎം കോളജില്‍ പുതിയ കോഴ്‌സുകളും 12 കോടിയോളം രൂപ ചിലവഴിച്ച് കെട്ടിടങ്ങളും നിര്‍മ്മിച്ചു. അങ്ങാടിപ്പുറം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. മേലാറ്റൂരില്‍ ചെമ്മാണിയോട് പാലം, കട്ടൂപ്പാറ തടയണ, ആലിപ്പറമ്പ്-താഴേക്കോട് ശുദ്ധജല പദ്ധതികള്‍ തുടങ്ങി അനേകം പദ്ധതികള്‍ കൊണ്ടുവന്നു. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ സാധാരണക്കാരില്‍ എത്തിക്കുന്നതിനായി ആവുന്നത്ര പരിശ്രമിക്കുന്നു. ദീര്‍ഘകാലമായുള്ള വികസന സ്വപ്‌നങ്ങളും ആവശ്യങ്ങളും നടപ്പാക്കാന്‍ പരമാവധി കഴിഞ്ഞു. ഇവയുടെ വിശദവിവരങ്ങളടങ്ങിയ കൈപ്പുസ്തകം എല്ലാ വീടുകളിലും എത്തിച്ചുവരുകയാണ്.
ഇനി മണ്ഡലത്തിലെ ആളുകളെ നേരിട്ട് കാണാന്‍ 'സ്‌നേഹസംഗമ' ങ്ങള്‍ എന്ന പേരില്‍ കൂട്ടായ്മകള്‍ നടത്തുകയാണ്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് മേലാറ്റൂരിലാണ് ആദ്യസംഗമം. ഒമ്പത് ദിവസങ്ങളിലായി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും എല്ലാ വാര്‍ഡുകളിലും ചെന്ന് ആളുകളെ കാണും. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കും. എംഎല്‍എ എന്ന നിലയില്‍ നാലുവര്‍ഷത്തെ എന്റെ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ എങ്ങനെ കാണുന്നുവെന്ന് നേരിട്ടറിയുകയാണ് ഉദ്ദേശം. അവരുടെ വിലയിരുത്തല്‍ നാളെകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗൃഹപാഠവുമാവും. എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനങ്ങളില്‍ പ്രമുഖ നേതാക്കളും പങ്കെടുക്കും. സ്‌നേഹസംഗമങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
No comments:
Post a Comment
.