പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടത്തുന്ന 'സ്‌നേഹസംഗമ' യാത്രയ്ക്കിടെ റോഡ് വേണമെന്ന ആവശ്യവുമായി കുട്ടികള്‍ വന്നു. കൂട്ടത്തിലൊരുവന്‍ ആ സ്വകാര്യം ചെവിയില്‍ വന്നു പറഞ്ഞു. ഏലംകുളം പഞ്ചായത്തിലെ ശോചനീയമായ റോഡ് എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കുട്ടിപ്പട്ടാളത്തിന് ഉറപ്പുനല്‍കി. പഞ്ചായത്തുഫണ്ടില്‍നിന്ന് നടപ്പാക്കേണ്ട പ്രവൃത്തിയാണെങ്കിലും അവര്‍ ചെയ്യുന്നില്ലെങ്കില്‍ ജനപ്രതിനിധി എന്ന നിലയില്‍ പരിഹാരമുണ്ടാക്കേണ്ട ഉത്തരവാദിത്തമുണ്ട്. തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരിനൊപ്പം വികസനകാര്യങ്ങളില്‍ ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. അല്ലെങ്കില്‍ വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാവില്ല. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ഇ.എം.എസിന്റെ നാട്ടില്‍, മറ്റിടങ്ങളിലെത്തിയ വികസനം വന്നുചേരാന്‍ ഇനിയും കാലമെടുക്കും. വൈകുന്തോറും നാട് പിന്നോക്കം പോവുകയും ചെയ്യും. കൊടിയുടെ നിറം നോക്കാതെ നാടിനായി ഒന്നിക്കാന്‍ മടിച്ചുനില്‍ക്കരുതെന്നാണ് സ്‌നേഹസംഗമയാത്രയില്‍ ഞാന്‍ മുന്നോട്ടുവെയ്ക്കുന്നത്.
No comments:
Post a Comment
.