സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, September 24, 2012

ആദരാഞ്ജലികള്‍


മലയാള സിനിമയില്‍ മറക്കാന്‍ കഴിയാത്ത വേഷങ്ങള്‍ അവതരിപ്പിച്ചു വിട വാങ്ങിയ തിലകന് ആദരാഞ്ജലികള്‍. എന്റെ പല സിനിമകളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹത്തിന്റെ 2 വേഷങ്ങള്‍ എനിക്ക് ഏറെ ഹൃദ്യം ആണ്. ധ്വനിയിലെ വെട്ടുകുഴിയും, മഹാനഗരത്തിലെ കേളു റൈറ്ററും.

Saturday, September 8, 2012

August 31: A black day



അനുദിനം പെരുകുന്ന റോഡപകടങ്ങള്‍ ബാക്കിയാക്കുന്നതു ഭയവും നഷ്ടങ്ങളും മാത്രമാണ് . ഈ കഴിഞ്ഞ ഓഗസ്റ്റ്‌ 31ഇന് എനിക്കും ഒരു ദുരന്തത്തില്‍ ഭാഗമാകേണ്ടി വന്നു. ആലപ്പുഴയിലെ കലവൂര്‍ ബര്‍ണര്ദ് ജങ്ക്ഷനില്‍  അങ്ങനെ സൈഡ് റോഡില്‍ നിന്നും വന്ന ഓട്ടോറിക്ഷ ഞാന്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ വന്നിടിച്ചയിരുന്നു ആ ദരുനസംഭവം നടന്നത്. പരിക്കേറ്റ റിക്ഷ ഡ്രൈവര്‍ രാമചന്ദ്രകുറുപ്പിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ സഹോദരന്‍ മരണപെടുകയായിരുന്നു. കാലില്‍ അസഹ്യമായ വേദന അനുഭവപെട്ട എനിക്ക് ഡോക്ടര്‍ സര്‍ജറി നിര്‍ദേശിക്കുകയും ചെയ്തു.

മരണപ്പെട്ട അദ്ദേഹത്തിന്റെ കുടുംബത്തിനു എന്റെ കൂടി അപേക്ഷ മാനിച്ചു സര്‍ക്കാര്‍ 5 ലക്ഷം ധനസഹായം അനുവദിച്ചിട്ടുണ്ട്. ഇതൊന്നും പക്ഷെ അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് പകരമാവില്ല എന്നാ തിരിച്ചറിവ് എനിക്കുണ്ട്, അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ  മനോവേദനയിലും പ്രയാസത്തിലും ഞാനും എന്റെ കുടുംബവും സവിനയം പങ്കുചേരുന്നു.  

കൂട്ടത്തില്‍ എന്റെ സുഖവിവരം അറിയാനും മാനസികപിന്തുണ നല്‍കാനും നേരിട്ടും അല്ലാതെയും ഈ ദിവസങ്ങളില്‍ കുറെ പ്രമുഖരും സുഹുര്തുക്കളും വന്നിരുന്നു. അവരോടൊക്കെ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തട്ടെ. ഒരാഴ്ചയോടെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച വിശ്രമം പൂര്‍ത്തിയാക്കി പൂര്‍ണസമയം ഓഫീസിലെത്തി പ്രവര്‍ത്തിക്കാനാകും എന്നാണ് പ്രതീക്ഷ    

Friday, June 15, 2012

Congratulations Selvaraj

ശെല്‍ വരാ ജിന്റെ വിജയം യു ഡി എഫിന്റെ ഭരണത്തിനുള്ള അംഗീകാരം ആയി ഞാന്‍ കാണുന്നു. അത് നല്‍കുന്ന ഉത്തരവാദിത്തം ഞാന്‍ മനസ്സിലാക്കുന്നു.
ഇനിയെങ്കിലും ജനങ്ങളെ സങ്കുചിത വര്‍ഗ്ഗീയ  ചിന്ത ഉള്ളവരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കുക-
വികസനത്തിനും രാഷ്ട്രീയനിലപാടുകള്‍ക്കും മാത്രമേ  ജനമനസ്സുകളെ സ്വാധീനിക്കാന്‍ കഴിയൂ
അതായിരിക്കും  ഇനിയും എന്റെ രാഷ്ട്രീയജീവിതവും