ലോകത്തെവിടെനിന്നു നോക്കിയാലും ഇനി മുതല്‍ മലപ്പുറം നഗരസഭയെ കാണാം. നഗരസഭാ കാര്യാലയത്തിലെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം ക്യാമറകളുടെ കണ്ണില്‍പ്പെടുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഓണ്‍ലൈന്‍ ആയി നിരീക്ഷിക്കുന്ന സംവിധാനം നഗരസഭയില്‍ നടപ്പാക്കി മലപ്പുറം ഒരിക്കല്‍ കൂടി മാതൃക കാണിച്ചിരിക്കുകയാണ്. വിശപ്പുരഹിത നഗരസഭ, ഫയലുകള്‍ കെട്ടിക്കിടക്കാത്ത നഗരസഭ, ബാധ്യതയില്ലാത്ത നഗരസഭ തുടങ്ങിയ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പരാതിരഹിത നഗരസഭയായി മലപ്പുറം മാറിക്കഴിഞ്ഞു. നഗരഭരണം എങ്ങിനെയാവണമെന്ന് ഇതര നഗരസഭകള്‍ക്ക് കാണിക്കുകയാണ് മലപ്പുറം. ഓരോ നേട്ടങ്ങളുടെയും പിന്നില്‍ തീവ്രമായ പരിശ്രമങ്ങളും അധ്വാനവുമുണ്ട്. മലപ്പുറത്തിന്റെ നേട്ടത്തിന് വഴിയൊരുക്കുന്ന നഗരസഭയുടെ സാരഥികള്‍ക്ക് അഭിനന്ദനങ്ങള്‍.
No comments:
Post a Comment
.