സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, December 23, 2014

പ്രദര്‍ശനങ്ങളുടെ മലപ്പുറം മേള

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മലപ്പുറം മേളയ്ക്ക് വലിയ അംഗീകാരം ലഭിക്കുന്നതായി അവിടുത്തെ തിരക്കില്‍നിന്ന് മനസ്സിലാക്കാം. വാണിജ്യ, വ്യവസായ, കാര്‍ഷിക പ്രദര്‍ശനവും വിപണനവുമാണ് 10 ദിവസങ്ങളിലായി നടക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തമായ കലാവിരുന്നുകൊണ്ട് മേള വിഭവസമൃദ്ധമാവുന്നു. അത്രയൊന്നും പരിചിതമല്ലാത്തതും അവസരം ലഭിക്കാത്തതുമായ ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത കലകള്‍ കഴിഞ്ഞദിവസം അരങ്ങേറി. കാടിന്റെ നിഴലിനകത്തുനിന്ന് അലങ്കരിച്ച വേദിയിലേക്ക് മാറിയതിന്റെ ആശയക്കുഴപ്പമൊന്നും ഈ കലാകാരില്‍ കണ്ടില്ല. നിലമ്പൂര്‍ ഗോത്രമൊഴിയിലെ ചവിട്ടുകളി ആശാത്തി കാളിയെ ആദരിച്ചതിലൂടെ ഒരു സംസ്‌കാരത്തെയാണ് ജില്ലാ പഞ്ചായത്ത് ആദരിച്ചത്. വ്യവസായ, വാണിജ്യ, കാര്‍ഷിക രംഗത്തെ നൂതന ചിന്തകള്‍ സമൂഹത്തിന് സുപരിചിതമാക്കുന്നതിനൊപ്പം പരിഷ്‌കാരങ്ങളില്ലാത്ത ഗോത്രകലകള്‍ക്കും പൊതുവേദി നല്‍കുകയാണ് ജില്ലാ പഞ്ചായത്ത് ചെയ്തിരിക്കുന്നത്. മേളയ്ക്ക് ആശംസകള്‍ നേരുന്നു.No comments:

Post a Comment

.