ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ തിരുവനന്തപുരം റീജണല്‍ ഓഫീസ് മേലേതമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലെ സമസ്ത ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുള്ളവരുടെ സൗകര്യത്തിനായാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. ധനകാര്യ കോര്‍പ്പറേഷന്‍ വഴി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഈ ഓഫീസ് സഹായിക്കും. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട അര്‍ഹരായവരെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സഹായങ്ങളാണ് കോര്‍പ്പറേഷന്‍ ലഭ്യമാക്കുന്നത്. കോര്‍പ്പറേഷന്റെ അടുത്ത റീജണല്‍ കേന്ദ്രം എറണാകുളത്ത് ഉടനെ പ്രവര്‍ത്തനം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്.
No comments:
Post a Comment
.