സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, August 21, 2014

ഗാന്ധിജയന്തി ദിനത്തില്‍ പ്ലാസ്റ്റിക് ശേഖരണം

ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനം സംസ്ഥാനത്തെ നഗരസഭകളില്‍ പ്ലാസ്റ്റിക് ശേഖരണ ദിനമായി ആചരിക്കും. നഗരകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് ശേഖരണ പരിപാടി രാവിലെ എട്ടിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ പദ്ധതിയില്‍ പങ്കാളികളാവും. ആദ്യഘട്ടത്തില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് ശേഖരണം. ഇതിനായി ഓരോ വാര്‍ഡിനും 3000 രൂപ വീതം ലഭ്യമാക്കാന്‍ നടപടിയുണ്ടാവും. ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ മുനിസിപ്പിലിറ്റി ഒരുക്കുന്ന സൗകര്യപ്പെട്ട സ്ഥലത്തേക്ക് മാറ്റും. ഇവിടെനിന്ന് ക്ലീന്‍ കേരള കമ്പനി കിലോഗ്രാമിന് രണ്ടുരൂപ നിരക്കില്‍ ശേഖരിച്ച് കൊണ്ടുപോകും. സംസ്ഥാനത്തെ 60 മുനിസിപ്പാലിറ്റികളിലും അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ഒരേ ദിവസം പ്ലാസ്റ്റിക് ശേഖരണം നടപ്പാക്കും. സംസ്ഥാനത്തെ ഇ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതിയും ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 10 ദിവസത്തിനകം ഇതിന്റെ രൂപരേഖ തയ്യാറാവും. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് ഇ മാലിന്യം ശേഖരിക്കും.
നഗരമാലിന്യം സംസ്‌കരിക്കുന്നതിനായി തിരുവനന്തപുരം കൊടപ്പനക്കുന്നില്‍ സമ്മര്‍ദ്ദിത പ്രകൃതി വാതക(സിഎന്‍ജി) പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. 25 ടണ്‍ ശേഷിയുള്ള പ്ലാന്റ് ആറുമാസത്തിനകം പദ്ധതി പ്രവര്‍ത്തനം തുടങ്ങും. കൊച്ചിയിലും കോഴിക്കോട്ടും സിഎന്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായി വരുകയാണ്. തലസ്ഥാനത്ത് മറ്റ് മൂന്ന് കേന്ദ്രങ്ങളില്‍കൂടി ഇത്തരം പ്ലാന്റ് സ്ഥാപിക്കേണ്ടതുണ്ട്്്. തിരുവനന്തപുരത്ത് പാപ്പനംകോടില്‍ പിപിപി അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താന്‍ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ ഒക്‌ടോബര്‍ രണ്ടിന് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങും. സ്ഥലം ലഭ്യമായാല്‍ സംസ്ഥാനത്തെ മറ്റിടങ്ങളിലും പ്ലാന്റ് സ്ഥാപിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രി വി.എസ്. ശിവകുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ഡിസിസി പ്രസിഡന്റ് അഡ്വ. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു.

Monday, August 18, 2014

Sunday, August 17, 2014

മലപ്പുറത്ത് യാംബൂ കെ.എം.സി.സി. സംഘടിപ്പിച്ച 'മലബാര്സമരം' എന്ന പുസ്തക പ്രകാശന ചടങ്ങിന് ഒരു പാട് പ്രത്യേകതകളുണ്ടായിരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ തൊട്ടുപിറ്റേന്ന് സ്വാതന്ത്ര്യസമരത്തിന്റെ സമാനതകളില്ലാത്ത പോരാട്ടങ്ങളുടെ മണ്ണില്ഒരു സ്മരണ. കേന്ദ്രത്തില്പുതിയ സര്ക്കാര്വന്നശേഷം ഇന്ത്യന്ചരിത്ര കൗണ്സില്അധ്യക്ഷനായി വൈ. സുദര്ശന്റാവുവിനെ നിയമിച്ചു. മതങ്ങളെ നിരോധിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നതല്ല യഥാര്ത്ഥത്തില്ഫാസിസ്റ്റ് ഭരണരീതി. ചരിത്രത്തെ വളച്ചൊടിക്കലാണ്. അതിനുള്ള ശ്രമങ്ങള്തകൃതിയായി നടക്കുമ്പോഴാണ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ മലപ്പുറത്തെ മണ്ണില്ഒരു സെമിനാര്നടക്കുന്നത്. മറ്റൊരു കാര്യം, സദസ്സിനെ ധന്യമാക്കിയ ഒരു ചരിത്രപുരുഷന്റെ സാന്നിധ്യമാണ്. മലയാള സിനിമയുടെ സുകൃതമായ നടന്മധു. 1921 എന്ന സിനിമയില്ആലി മുസ്്ലിയാരുടെ വേഷം ചെയ്ത മധുസാര്‍. ദീര്ഘകാലത്തെ ഇടവേളയ്ക്കുശേഷമാണ് മധുസാറിനെ നേരില്കാണുന്നത്. മലബാര്സമര ചരിത്രത്തിലൂടെ കടന്നുപോയ ചടങ്ങ് എന്തുകൊണ്ടും പുതിയ ചരിത്രംതന്നെയായി

Sunday, August 10, 2014


കുടുംബശ്രീയ്ക്ക് ആശംസകള്‍..

മലപ്പുറം ലോകത്തിന് സമ്മാനിച്ച കൂട്ടായ്മയുടെ മഹാമാതൃകയാണ് കുടുംബശ്രീ. സ്ത്രീകളിലൂടെ കുടുംബത്തിലേക്കും അതിലൂടെ സമൂഹത്തിലേക്കും നേട്ടങ്ങളുടെ പാത തുറക്കുകയായിരുന്നു ഈ സംരംഭം. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കുടുംബശ്രീയോളം പങ്കുവഹിച്ച പദ്ധതികളോ പ്രസ്ഥാനങ്ങളോ ഇല്ല. അടിസ്ഥാനാവശ്യങ്ങളായ തൊഴില്‍, പാര്‍പ്പിടം, സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയെല്ലാം കുടുംബശ്രീ നല്‍കി. കേരളത്തിലാകെ നാലുലക്ഷം അംഗങ്ങളുള്ള വലിയ സ്ത്രീ ശാക്തീകരണ സംഘടനയായി മാറി. 1998 മേയ് 17ന് മലപ്പുറം കോട്ടക്കുന്നില്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് തുടക്കമിട്ട കുടുംബശ്രീ 16 വര്‍ഷത്തിനിപ്പുറം കേരളത്തിന്റെ മുഖശ്രീ ആയി മാറിയിരിക്കുന്നു. എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും എന്റെ ആശംസകള്‍...

Wednesday, August 6, 2014



അറബി അക്ഷരമാല കൊണ്ട് രചിച്ച ശിഹാബ് തങ്ങളുടെ ചിത്രം. മലപ്പുറത്ത് നടന്ന അനുസ്മരണ സമ്മേളനത്തില്‍ ശിഹാബ് തങ്ങളുടെ ഇളയമകന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറുന്നു.

Tuesday, August 5, 2014

Monday, August 4, 2014

കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതി ഉദ്ഘാടനം


സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് സല്യൂട്ട്‌

പുതിയ തലമുറ നല്‍കുന്ന ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ്. തികഞ്ഞ അച്ചടക്കത്തോടെ, സാമൂഹ്യമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്തോടെ, ആത്മാര്‍ത്ഥതയോടെ കുറെ കുട്ടികള്‍ കാക്കി അണിഞ്ഞിരിക്കുന്നു. നാലുവര്‍ഷമായി 45,000 വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ പരിശീലനം നേടി. ഇപ്പോള്‍ സംസ്ഥാനത്തെ 325 സ്‌കൂളുകളില്‍ 28,500 കുട്ടികള്‍ ഈ കുട്ടിസൈന്യത്തില്‍ അംഗങ്ങളാണ്.
മേലാറ്റൂര്‍ ആര്‍.എം. ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ്.പി.സി.യുടെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ പിന്നിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുന്നിലിരിക്കുന്ന കാക്കിയണിഞ്ഞ കുട്ടികള്‍ക്കും അഭിമാനത്തിന്റെ, ആത്മധൈര്യത്തിന്റെ ഒരേ മുഖം. ഈ കുട്ടികള്‍ക്ക് സ്‌കൂള്‍ കഴിഞ്ഞാല്‍ ഈ പരിശീലനത്തിന് തുടര്‍ച്ചയില്ല. അതുകൊണ്ട് ഹയര്‍സെക്കന്ററി, കോളജ് തലങ്ങളിലും എസ്.പി.സി. തുടങ്ങേണ്ടതുണ്ട്. ഇക്കാര്യം തീര്‍ച്ചയായും പരിഗണിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.