ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനം സംസ്ഥാനത്തെ നഗരസഭകളില്‍ പ്ലാസ്റ്റിക് ശേഖരണ ദിനമായി ആചരിക്കും. നഗരകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കുന്ന പ്ലാസ്റ്റിക് ശേഖരണ പരിപാടി രാവിലെ എട്ടിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ പദ്ധതിയില്‍ പങ്കാളികളാവും. ആദ്യഘട്ടത്തില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് ശേഖരണം. ഇതിനായി ഓരോ വാര്‍ഡിനും 3000 രൂപ വീതം ലഭ്യമാക്കാന്‍ നടപടിയുണ്ടാവും. ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ മുനിസിപ്പിലിറ്റി ഒരുക്കുന്ന സൗകര്യപ്പെട്ട സ്ഥലത്തേക്ക് മാറ്റും. ഇവിടെനിന്ന് ക്ലീന്‍ കേരള കമ്പനി കിലോഗ്രാമിന് രണ്ടുരൂപ നിരക്കില്‍ ശേഖരിച്ച് കൊണ്ടുപോകും. സംസ്ഥാനത്തെ 60 മുനിസിപ്പാലിറ്റികളിലും അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനിലും ഒരേ ദിവസം പ്ലാസ്റ്റിക് ശേഖരണം നടപ്പാക്കും. സംസ്ഥാനത്തെ ഇ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതിയും ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 10 ദിവസത്തിനകം ഇതിന്റെ രൂപരേഖ തയ്യാറാവും. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് ഇ മാലിന്യം ശേഖരിക്കും.
നഗരമാലിന്യം സംസ്‌കരിക്കുന്നതിനായി തിരുവനന്തപുരം കൊടപ്പനക്കുന്നില്‍ സമ്മര്‍ദ്ദിത പ്രകൃതി വാതക(സിഎന്‍ജി) പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. 25 ടണ്‍ ശേഷിയുള്ള പ്ലാന്റ് ആറുമാസത്തിനകം പദ്ധതി പ്രവര്‍ത്തനം തുടങ്ങും. കൊച്ചിയിലും കോഴിക്കോട്ടും സിഎന്‍ജി പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായി വരുകയാണ്. തലസ്ഥാനത്ത് മറ്റ് മൂന്ന് കേന്ദ്രങ്ങളില്‍കൂടി ഇത്തരം പ്ലാന്റ് സ്ഥാപിക്കേണ്ടതുണ്ട്്്. തിരുവനന്തപുരത്ത് പാപ്പനംകോടില്‍ പിപിപി അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് ഷ്രെഡിങ്ങ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്താന്‍ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍ ഒക്‌ടോബര്‍ രണ്ടിന് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങും. സ്ഥലം ലഭ്യമായാല്‍ സംസ്ഥാനത്തെ മറ്റിടങ്ങളിലും പ്ലാന്റ് സ്ഥാപിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍, മന്ത്രി വി.എസ്. ശിവകുമാര്‍, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ഡിസിസി പ്രസിഡന്റ് അഡ്വ. മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു.

No comments:
Post a Comment
.