മലപ്പുറം ലോകത്തിന് സമ്മാനിച്ച കൂട്ടായ്മയുടെ മഹാമാതൃകയാണ് കുടുംബശ്രീ. സ്ത്രീകളിലൂടെ കുടുംബത്തിലേക്കും അതിലൂടെ സമൂഹത്തിലേക്കും നേട്ടങ്ങളുടെ പാത തുറക്കുകയായിരുന്നു ഈ സംരംഭം. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കുടുംബശ്രീയോളം പങ്കുവഹിച്ച പദ്ധതികളോ പ്രസ്ഥാനങ്ങളോ ഇല്ല. അടിസ്ഥാനാവശ്യങ്ങളായ തൊഴില്‍, പാര്‍പ്പിടം, സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയെല്ലാം കുടുംബശ്രീ നല്‍കി. കേരളത്തിലാകെ നാലുലക്ഷം അംഗങ്ങളുള്ള വലിയ സ്ത്രീ ശാക്തീകരണ സംഘടനയായി മാറി. 1998 മേയ് 17ന് മലപ്പുറം കോട്ടക്കുന്നില്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ് തുടക്കമിട്ട കുടുംബശ്രീ 16 വര്‍ഷത്തിനിപ്പുറം കേരളത്തിന്റെ മുഖശ്രീ ആയി മാറിയിരിക്കുന്നു. എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും എന്റെ ആശംസകള്‍...
No comments:
Post a Comment
.