സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, August 4, 2014

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് സല്യൂട്ട്‌

പുതിയ തലമുറ നല്‍കുന്ന ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റ്. തികഞ്ഞ അച്ചടക്കത്തോടെ, സാമൂഹ്യമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള കരുത്തോടെ, ആത്മാര്‍ത്ഥതയോടെ കുറെ കുട്ടികള്‍ കാക്കി അണിഞ്ഞിരിക്കുന്നു. നാലുവര്‍ഷമായി 45,000 വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയില്‍ പരിശീലനം നേടി. ഇപ്പോള്‍ സംസ്ഥാനത്തെ 325 സ്‌കൂളുകളില്‍ 28,500 കുട്ടികള്‍ ഈ കുട്ടിസൈന്യത്തില്‍ അംഗങ്ങളാണ്.
മേലാറ്റൂര്‍ ആര്‍.എം. ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ്.പി.സി.യുടെ നാലാം വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ പിന്നിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുന്നിലിരിക്കുന്ന കാക്കിയണിഞ്ഞ കുട്ടികള്‍ക്കും അഭിമാനത്തിന്റെ, ആത്മധൈര്യത്തിന്റെ ഒരേ മുഖം. ഈ കുട്ടികള്‍ക്ക് സ്‌കൂള്‍ കഴിഞ്ഞാല്‍ ഈ പരിശീലനത്തിന് തുടര്‍ച്ചയില്ല. അതുകൊണ്ട് ഹയര്‍സെക്കന്ററി, കോളജ് തലങ്ങളിലും എസ്.പി.സി. തുടങ്ങേണ്ടതുണ്ട്. ഇക്കാര്യം തീര്‍ച്ചയായും പരിഗണിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

No comments:

Post a Comment

.