മലപ്പുറത്ത്
യാംബൂ കെ.എം.സി.സി. സംഘടിപ്പിച്ച 'മലബാര്‍ സമരം' എന്ന പുസ്തക പ്രകാശന ചടങ്ങിന് ഒരു പാട് പ്രത്യേകതകളുണ്ടായിരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ തൊട്ടുപിറ്റേന്ന് സ്വാതന്ത്ര്യസമരത്തിന്റെ സമാനതകളില്ലാത്ത പോരാട്ടങ്ങളുടെ മണ്ണില്‍ ഒരു സ്മരണ. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നശേഷം ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍ അധ്യക്ഷനായി വൈ. സുദര്ശന് റാവുവിനെ നിയമിച്ചു. മതങ്ങളെ നിരോധിക്കുകയോ നിന്ദിക്കുകയോ ചെയ്യുന്നതല്ല യഥാര്‍ത്ഥത്തില്‍ ഫാസിസ്റ്റ് ഭരണരീതി. ചരിത്രത്തെ വളച്ചൊടിക്കലാണ്. അതിനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുമ്പോഴാണ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ മലപ്പുറത്തെ മണ്ണില്‍ ഒരു സെമിനാര്‍ നടക്കുന്നത്. മറ്റൊരു കാര്യം, ആ സദസ്സിനെ ധന്യമാക്കിയ ഒരു ചരിത്രപുരുഷന്റെ സാന്നിധ്യമാണ്. മലയാള സിനിമയുടെ സുകൃതമായ നടന് മധു. 1921 എന്ന സിനിമയില്‍ ആലി മുസ്്ലിയാരുടെ വേഷം ചെയ്ത മധുസാര്‍. ദീര്ഘകാലത്തെ ഇടവേളയ്ക്കുശേഷമാണ് മധുസാറിനെ നേരില്‍ കാണുന്നത്. മലബാര്‍ സമര ചരിത്രത്തിലൂടെ കടന്നുപോയ ആ
ചടങ്ങ് എന്തുകൊണ്ടും പുതിയ ചരിത്രംതന്നെയായി.
No comments:
Post a Comment
.