ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ സാഹചര്യങ്ങളില്‍ സമീപ ഭാവിയില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മല്‍സരപരീക്ഷാ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് തുടങ്ങുന്ന പരിശീലന കേന്ദ്രം മേലേതമ്പാനൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ, വിദ്യാഭ്യാസ ഉയര്‍ച്ച ലക്ഷ്യമിട്ട് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കി വരുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മല്‍സര പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്പതാമത്തെ കേന്ദ്രമാണ് തിരുവനന്തപുരത്തേത്. യുപിഎസ് സി, പിഎസ് സി തുടങ്ങിയ പരീക്ഷകളില്‍ പരിശീലന കേന്ദ്രങ്ങളിലെ കുട്ടികള്‍ മികച്ച റാങ്കുകളില്‍ എത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം സമീപ ഭാവിയില്‍തന്നെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുണ്ടാവും. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീല കേന്ദ്രമാണ് വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ പഠിക്കാന്‍ അവസരമുണ്ടാവും. സിവില്‍സര്‍വീസ് മേഖലകളിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികളെ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 20 മാസത്തിനിടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മല്‍സര പരീക്ഷകള്‍ എഴുതുന്നിന് ലഭിക്കുന്ന പരിശീലനം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തണമെന്നും ഇതിലൂടെയുണ്ടാവുന്ന നേട്ടം പൊതുസമൂഹത്തിന് സമര്‍പ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ആധ്യക്ഷ്യം വഹിച്ചു.
No comments:
Post a Comment
.