തിരുവനന്തപുരം
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്കായി കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഉടന്‍ ഫണ്ട് നല്‍കാന്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ പ്രഥമ കൌണ്‍സില്‍ തീരുമാനിച്ചു. നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ആധ്യക്ഷ്യം വഹിച്ചു.
ബജറ്റും കര്‍മ്മപദ്ധതിയും സമര്‍പ്പിച്ച നഗരസഭകള്‍ക്ക് ആവശ്യപ്പെട്ട തുകയുടെ 25 ശതമാനമാണ് ആദ്യഗഡുവായി നല്‍കുക.കോര്‍പ്പറേഷനുകള്‍ക്ക് പരമാവധി ഒരുകോടിയും മുനിസിപ്പാലിറ്റികള്‍ക്ക് 50 ലക്ഷവും ലഭിക്കും. ഈ തുക ഉടന്‍ കൈമാറും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ 4,12,32,060 രൂപയുടെയും കൊച്ചി 58,44,500 രൂപയുടെയും കോഴിക്കോട് 7,79,91,750 രൂപയുടെയും പദ്ധതികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. 60 മുനിസിപ്പാലിറ്റികളില്‍ ജില്ലാ ആസൂത്രണ സമിതിക്ക് പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കും. പരമാവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുവെന്ന് നഗരസഭകള്‍ ഉറപ്പാക്കണമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍ദേശിച്ചു. അനുവദിക്കുന്ന തുക ഈ മാര്‍ച്ചിനകം തന്നെ ചെലവഴിക്കണം. ഗ്രാമപഞ്ചായത്തുകളില്‍ ദേശീയതലത്തില്‍ നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായി നഗരസഭകളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണിത്.
നിയമസഭാ ചേംബറില്‍ നടന്ന യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍, നഗരസഭാ അധ്യക്ഷര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അടുത്തവര്‍ഷം കൂടുതല്‍ തുക അനുവദിക്കാനും ധാരണയായിട്ടുണ്ട്.

No comments:
Post a Comment
.