നിയമസഭയുടെ ചരിത്രത്തില്‍ അപമാനകരമായ സംഭവങ്ങളോട് ചേര്‍ത്തുവെക്കാന്‍ വ്യാഴാഴ്ചയും പ്രതിപക്ഷം അനുഭവമുണ്ടാക്കി. സിപിെഎയുടെ പ്രതിനിധിയായ ബിജിമോളെ മര്‍ദ്ദിച്ച പൊലീസുകാരെ സസ്പെന്റ് ചെയ്തശേഷം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സ്പീക്കറുടെ ചെയറിലേക്കുള്ള ഇരച്ചുകയറ്റം.
സൂര്യനെല്ലി വിഷയത്തില്‍ പി.ജെ. കുര്യനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഈ സമ്മേളനത്തിന്റെ ആദ്യദിനംതന്നെ പ്രതിപക്ഷം ബഹളവും ഇറങ്ങിപ്പോക്കും തുടങ്ങിവെച്ചത്. സഭ നടന്നുകൊണ്ടിരിക്കെ പുറത്തുനടന്ന മഹിളകളുടെ പ്രക്ഷോഭത്തില്‍ ബിജിമോളും ഗീതാഗോപിക്കും പരുക്കുപറ്റിയെന്നാണ് പ്രതിപക്ഷം അറിയിച്ചത്. ബിജിമോള്‍ ഇക്കാര്യം നിയമസഭയെ അറിയിക്കുകയും ചെയ്തു. ഇത് വിശ്വാസത്തിലെടുത്ത് എഡിജിപിയെക്കൊണ്ട് സംഭവത്തെക്കുറിച്ച് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ഇക്കാര്യം ബുധനാഴ്ച തന്നെ നിയമസഭയെ അറിയിക്കുകയും ചെയ്തു.
ഇന്നത്തെ പത്രങ്ങളിലെ ചിത്രങ്ങളും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഒരേ കാര്യംതന്നെയാണ് വിശദമാക്കുന്നത്. മഹിളാ പ്രവര്‍ത്തകര്‍ പൊലീസിനെ തല്ലുന്നതും എംഎല്‍എമാര്‍ പൊലീസ് വലയം ഭേദിക്കുന്നതും പത്രത്താളുകളില്‍നിന്ന് വ്യക്തം. പൊലീസ് വാഹനത്തോട് പരാക്രമം കാണിക്കുന്ന നേതാക്കളെയും വിഷ്വല്‍ മീഡിയാകളിലൂടെ ജനം കണ്ടു. ഈ അപമാനവും കൊണ്ടാണ് വ്യാഴാഴ്ച പ്രതിപക്ഷം സഭയിലെത്തിയത്.
നിരപരാധിയെങ്കില്‍ പിണറായിയെങ്ങനെ പ്രതിയായി എന്ന വിഎസ് അച്യുതാനന്ദന്റെ ചോദ്യം ഉയര്‍ത്തിയ അഭിമുഖ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സി.പി.എം. കണ്ടെത്തിയ വഴിയാണ് സൂര്യനെല്ലി. എത്ര മായ്ച്ചിട്ടും മാഞ്ഞുപോകാത്ത വിഎസിന്റെ ആരോപണങ്ങളില്‍നിന്ന് പിണറായി വിജയനെ രക്ഷിക്കാന്‍ വിഎസിനെ തന്നെ മുന്‍നിര്‍ത്തി സാമാജികര്‍ നടത്തുന്ന ചവിട്ടുനാടകമാണ് സഭ കാണുന്നത്. ബിജിമോളെ പൊലീസ് ആക്രമിച്ചുവെന്നും പൊലീസുകാരെ സസ്പെന്റ് ചെയ്യണമെന്നുമായിരുന്നു പ്രധാന ആവശ്യം. അക്രമിച്ച പൊലീസുകാരുടെ പേരുകള്‍ പറഞ്ഞാല്‍ ഉടന്‍ നടപടി സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയപ്പോള്‍ വീണ്ടും വെട്ടിലായി. ഒടുവിലാണ് താലിമാലയിലേക്ക് തിരിഞ്ഞത്.
സമരത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് ബിജിമോളുടെ മാല പൊട്ടിയെന്ന് പൊലീസും മാധ്യമങ്ങളും പറയുന്നു. ബിജിമോളുടെ താലി സര്‍ക്കാര്‍ കളഞ്ഞെന്നാണ് വ്യാഴാഴ്ച പ്രതിപക്ഷം പറഞ്ഞത്. ആ മാല പി.കെ. ശ്രീമതിടീച്ചറിന് ബിജിമോള്‍ തന്നെ കൈമാറിയെന്ന് ആഭ്യന്തര മന്ത്രി സഭയില്‍ പറഞ്ഞു. ബുധനാഴ്ചയിലെ സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇതൊന്നും പോരാഞ്ഞ് സഭയെ അവഹേളിക്കാനാണ് പ്രതിപക്ഷം തുനിഞ്ഞിറങ്ങിയത്. പ്രകോപനത്തോടെ സ്പീക്കറുടെ ചേംബറിലേക്കും ചെയറിലേക്കും വനിതാ എംഎല്‍എമാര്‍ കയറി. ജനാധിപത്യത്തോടുള്ള ധിക്കാരമാണ് ഈ കാഴ്ച. സാമാജികരേ, ലജ്ജിക്കുക..
സ്പീക്കറുടെ ചെയറില്‍ കയറിയാല്‍ പൊലീസുകാരെ സസ്പെന്റ് ചെയ്യാനാവുമെന്ന് ഇവര്‍ കരുതാനിടയില്ല. എന്നാല്‍ സഭ അലങ്കോലമാക്കാനും ജനാധിപത്യത്തെ പരിഹസിക്കാനും ഇതിലൂടെ കഴിയുകയും ചെയ്തു. നടന്നിട്ടില്ലാത്ത സംഭവത്തിന്റെ പേരില്‍ നിയമനിര്‍മ്മാണ സഭയെ നോക്കുകുത്തിയാക്കുമ്പോള്‍ നഷ്ടം പൊതുജനത്തിനാണ്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്‍മേലുള്ള ചര്‍ച്ചകള്‍ ഇതുവരെ പൂര്‍ത്തിയായില്ല. സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യമാണ് സര്‍ക്കാരിന്റെ നയപരിപാടി. അതില്‍ വീട്ടുവീഴ്ചയില്ല. സഭയെ അപമാനിച്ചും നിരപരാധികളെ വേട്ടയാടിയും ഈ നയത്തെ തിരുത്താനുമാവില്ല.

No comments:
Post a Comment
.