ക്ഷേത്രനഗരമായ ഗുരുവായൂര്‍ ഒന്നാംഗ്രേഡ് നഗരസഭയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നഗരത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി മുന്നോട്ടുവെച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
ക്ഷേത്രനഗരത്തിന് പുതിയ മുഖച്ഛായ നല്‍കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നഗരസഭയുടെ ഗ്രേഡ് ഉയര്‍ത്തുന്നത്. നിലവില്‍ മൂന്നാംഗ്രേഡ് നഗരസഭയാണ് ഗുരുവായൂര്‍. നഗരസഭക്ക് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജുകള്‍ ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനകം നടന്നുവരുകയാണ്. ഗ്രേഡ് ഉയരുന്നതോടെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന നഗരസഭയായി മാറും.
1961 മുതല്‍ ഗുരുവായൂരിന് ടൌണ്‍ഷിപ്പ് പദവി ഉണ്ടായിരുന്നു. 1994ല്‍ മുനിസിപ്പല്‍ ആക്ട് വന്നതോടെ നഗരസഭയായി മാറി. ദിനംപ്രതി പതിനായിരക്കണക്കിന് ഭക്തര്‍ എത്തുന്ന പ്രദേശമായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പരിഗണന ലഭിക്കേണ്ടതുണ്ട്. നഗരമാലിന്യ സംസ്കരണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിനും ഇതിലൂടെ സാധിക്കും.
ഗുരുവായൂര്‍ ഇനി കുതിപ്പിലേക്ക്... വാര്‍ത്ത വായിക്കാന്‍ ചുവടെ ക്ളിക്ക് ചെയ്യുക
http://www.mathrubhumi.com/thrissur/news/2106660-local_news-guruvayoor-%E0%B4%97%E0%B5%81%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BE%E0%B4%AF%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html

No comments:
Post a Comment
.