വാഹനപകടങ്ങള്‍ കണ്ടും കേട്ടും മതിയായി. അപകട വാര്‍ത്തയില്ലാത്ത ഒരുദിവസത്തിനായി കൊതിക്കുകയാണ് നാമെല്ലാവരും. ഒരാളോ രണ്ടാളോ വിചാരിച്ചാല്‍ അപകടം ഇല്ലാതാവില്ല. വഴിയാത്രക്കാരും ഡ്രൈവര്‍മാരും വിദ്യാര്‍ത്ഥികളും എല്ലാവരും ശ്രദ്ധിക്കണം. ഇക്കാലമത്രയും അതിന് കഴിഞ്ഞില്ല. ഇനിയും ഈ നില തുടര്‍ന്നാല്‍ അകാലമൃത്യുകൊണ്ട് നാടിന്റെ കണ്ണീരുണങ്ങാത്ത കാലംവരും. അതില്ലാതാക്കാന്‍ പുതിയ പുതിയ ചിന്തകള്‍ വേണം. പ്രവര്‍ത്തനങ്ങള്‍ വേണം. ബോധവല്‍ക്കരണവും ഇടപെടലും വേണം. പുതിയ സമൂഹത്തെ ട്രാഫിക് നിയമങ്ങളും സംവിധാനങ്ങളും പഠിപ്പിക്കണം. സ്കൂള്‍ സിലബസിന് പുറത്ത് സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകള്‍ ഈ രംഗത്തേക്ക് ഇറങ്ങുന്നുവെന്നറിയുന്നതില്‍ വളരെ സന്തോഷം. ഇവര്‍ സമൂഹത്തിന് വഴികാട്ടികളാവണം. ചുറ്റിലുമുള്ളവരെ ഇക്കാര്യങ്ങളിലേക്ക് കൊണ്ടുവരാന്‍ കഴിയുന്നവരുമാവണം. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ ഇറങ്ങിത്തിരിച്ച ഈ കുട്ടിപ്പോലീസുകാരെ അഭിനന്ദിക്കുന്നു. നിങ്ങളുടെ ശ്രമങ്ങളാല്‍ വിലപ്പെട്ട ഒട്ടേറെ ജീവിതങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ട്. ഒപ്പം നിയമലംഘനങ്ങള്‍ തടയാന്‍ നിയമപാലകര്‍ ആര്‍ജ്ജവം കാണിക്കുകകൂടി ചെയ്താല്‍ അപകടങ്ങള്‍ക്ക് ശമനമുണ്ടാവും. ഈ ദൌത്യമേറ്റെടുത്ത എല്ലാവരെയും സ്നേഹപൂര്‍വ്വം അഭിനന്ദിക്കുന്നു. നന്‍മകളുടെ ഈ ചിന്തകള്‍ക്ക് അഭിവാദ്യങ്ങളുടെ സല്യൂട്ട്.
സല്യൂട്ട്.....
ReplyDelete