സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Tuesday, July 23, 2013

കൊടികുത്തിമലയില്‍ ഇക്കോ ടൂറിസത്തിന് പദ്ധതി

തിരുവനന്തപുരം
മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന പെരിന്തല്‍മണ്ണ മണ്ഡലത്തിലെ കൊടികുത്തിമലയില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ടൂറിസം രംഗത്ത് മലപ്പുറം ജില്ലയിലെ മികച്ച കേന്ദ്രമാക്കി കൊടികുത്തിമലയെ മാറ്റാനും നടപടി സ്വീകരിക്കും.
 സമുദ്രനിരപ്പില്‍നിന്ന് 1500 അടിയിലധികം ഉയരത്തിലുള്ള പ്രകൃതിരമണീയമായ കൊടികുത്തിമലയെ ടൂറിസം മേഖലയായി നേരത്തെ കണക്കാക്കിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി നാടുകാണി എന്ന പേരില്‍ വാച്ച് ടവര്‍ നേരത്തെ സ്ഥാപിച്ചു. ഈ ടവര്‍ വലുതാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ഇവിടെ ബാംബൂ കോട്ടേജുകള്‍ സ്ഥാപിക്കും. പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ അമ്മിനിക്കാടുനിന്ന് മലമുകളിലേക്ക് ആറുകോടി രൂപ ചിലവില്‍ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. എന്നാല്‍ വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിലൂടെ എട്ട് മീറ്റര്‍ വീതിയില്‍ 1670 മീറ്റര്‍ ദൂരം റോഡ് നിര്‍മ്മിക്കാന്‍ എന്‍ഒസി ലഭിക്കേണ്ടതുണ്ട്. എന്‍ഒസി ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി എന്നിവരെ കൂടാതെ മലപ്പുറം കലക്ടര്‍ കെ. ബിജു, പൊതുമരാമത്ത്, ടൂറിസം, വനം വകുപ്പ് സെക്രട്ടറിമാര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

http://www.mathrubhumi.com/malappuram/news/2408768-local_news-perinthalmanna-%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3.html

No comments:

Post a Comment

.