സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Wednesday, July 24, 2013

അനധികൃത നിര്‍മ്മാണം തടയാന്‍ തദ്ദേശ വകുപ്പില്‍ പുതിയ വിജിലന്‍സ് സംവിധാനം

തിരുവനന്തപുരം
കെട്ടിടനിര്‍മ്മാണങ്ങള്‍ക്കുള്ള അനുമതികള്‍ സുതാര്യമാക്കുന്നതിനും അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ തടയുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തിയതായി നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഇതിനായി ചീഫ് ടൌണ്‍ പ്ലാനര്‍( ((((വിജിലന്‍സ്) ഉള്‍പ്പടെ 16 പുതിയ തസ്തികകള്‍ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു.
 വിജിലന്‍സ് വിഭാഗത്തില്‍ നിലവിലെ സീനിയര്‍ ടൌണ്‍ പ്ലാനര്‍ക്ക് പകരം ചീഫ് ടൌണ്‍ പ്ലാനറാണ് ഇനിയുണ്ടാവുക. കൂടാതെ മൂന്ന് ടൌണ്‍ പ്ലാനര്‍മാര്‍, ഒന്‍പത് ഡെപ്യൂട്ടി ടൌണ്‍ പ്ലാനര്‍മാര്‍, രണ്ട് ടൈപ്പിസ്റ്റുകള്‍, ഒരു സിഎ എന്നീ പുതിയ തസ്തികകളും സൃഷ്ടിച്ചു. ചീഫ് ടൌണ്‍ പ്ലാനര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതിന് നിയമ ഭേദഗതി വേണ്ടിവരും. നിലവില്‍ സീനിയര്‍ ടൌണ്‍ പ്ലാനര്‍ (വിജിലന്‍സ്) ആണ് സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ പരിശോധന നടത്തുന്നത്. ഉദ്യോഗസ്ഥരുടെയും മറ്റ് സംവിധാനങ്ങളുടെയും കുറവ് അനധികൃത നിര്‍മ്മാണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയതായി സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍ ചിലരുടെ ഒത്താശയോടെ ഇത്തരം നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ടെന്നും ശ്രദ്ധയില്‍പ്പെട്ടു. അപേക്ഷകള്‍ അകാരണമായി വൈകിപ്പിക്കുന്നതായും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശനമായ പരിശോധനാ സംവിധാനങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കുന്നംകുളം, പെരിന്തല്‍മണ്ണ, കോഴിക്കോട്, വടകര, കണ്ണൂര്‍ തുടങ്ങിയ നഗരങ്ങളില്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയപ്പോള്‍തന്നെ ധാരാളം അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്തിയിരുന്നു. പുതിയ സംഘം വരുന്നതോടെ പരിശോധനകള്‍ കൂടുതല്‍ കര്‍ശനവും കാര്യക്ഷമവുമാവും.

http://www.mathrubhumi.com/online/malayalam/news/story/2412671/2013-07-25/kerala

No comments:

Post a Comment

.