പെരിന്തല്‍മണ്ണയ്ക്ക് ഇന്ന് ആഹ്ളാദ ദിനമാണ്. കാഞ്ഞിരക്കുന്ന് കോളനിയില്‍ 14 വര്‍ഷമായി കൈവശാവകാശത്തിനായി കാത്തിരിക്കുന്നവര്‍ക്ക് സ്വന്തമായി ഭൂമിയായി. 30 കുടുംബങ്ങള്‍ക്ക് ഇന്ന് രാവിലെ കൈവശാവകാശ രേഖ നല്‍കി.
മന്ത്രിയായ ഉടനെ, 2012 സെപ്റ്റംബര്‍ എട്ടിന് ജൂബിലി റോഡ് മുസ്ലിംലീഗ് കമ്മിറ്റിയാണ് ആദ്യം ഇക്കാര്യത്തിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചത്. ദീര്‍ഘകാലമായി നടക്കാതെ പോയ പദ്ധതിയുടെ പുതിയ അപേക്ഷയെന്നേ അന്ന് കരുതിയുള്ളൂ. എങ്കിലും ആ ഫയലിനുപിന്നാലെ പോവണമെന്ന് തോന്നി. പിറ്റേന്നുതന്നെ ഇതേക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന നഗരകാര്യ ഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കി. സെപ്റ്റംബര്‍ 19ന് പെരിന്തല്‍മണ്ണ നഗരസഭാ സെക്രട്ടറിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. 2012 ഒക്ടോബര്‍ 10ന് ഇവിടുത്തെ കുടുംബങ്ങളെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് ഡയറക്ടറോട് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 12ന് നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ കോളനി നിവാസികള്‍ വീണ്ടും നിവേദനവുമായി വന്നു. നവംബര്‍ 11ന് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചു. കോളനി നിവാസികള്‍ക്ക് പട്ടയം നല്‍കാന്‍ 2012 നവംബര്‍ 28ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ വീണ്ടും സമയമെടുത്തു. എങ്കിലും ദീര്‍ഘകാലത്തെ കാത്തിരിപ്പ് അവസാനിച്ചു. സന്തോഷം. അവകാശമില്ലാത്ത ഭൂമിയില്‍ വീടുവെച്ചവരുടെ ആശങ്ക തീര്‍ന്നു. അവര്‍ക്ക് തല ചായ്ക്കാന്‍ ഭൂമിയില്‍ സ്വന്തമായി മണ്ണുണ്ടായി. കിടപ്പാടമായി.
കിടപ്പാടമില്ലാത്ത പതിനായിരങ്ങള്‍ക്ക് കിടപ്പാടം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയൊരുക്കിയിട്ടുണ്ട്. സീറോ ലാന്റ്ലെസ് പദ്ധതിയിലൂടെ ആയിരങ്ങള്‍ക്ക് കിടപ്പാടം നല്‍കി വരുന്നു. മേലെ ശൂന്യാകാശവും താഴെ മരുഭൂമിയുമായിരുന്നവര്‍ക്ക് തല ചായ്ക്കാന്‍ ഇടം ലഭിക്കും. പെരിന്തല്‍മണ്ണയിലെ ഈ 30 കുടുംബങ്ങള്‍ക്ക് പക്ഷെ, ഇരട്ടിയാണ് മധുരം. സ്വന്തം വീട്ടില്‍ അന്യരായി ജീവിച്ചവരുടെ വേദനായാണ് ഇന്ന് അവസാനിച്ചത്. കോളനിയുടെ ആഹ്ളാദത്തില്‍ അത്യാഹ്ളാദത്തോടെ പങ്കുചേരുന്നു.

No comments:
Post a Comment
.