ഇന്ത്യക്കാകെ മാതൃകയാവുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് തിരുവനന്തപുരം നഗരത്തോട് ചേര്‍ന്നുള്ള മുട്ടത്തറയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഡിസംബറില്‍ മുഖ്യമന്ത്രി പ്ളാന്റ് ഉദ്ഘാടനം ചെയ്യുന്നതോടെ ആഗോള നിലവാരത്തിലുള്ള സീവേജ്, സെപറ്റേജ് സംസ്കരണ പ്ളാന്റ് നമുക്കും സ്വന്തമാവും.
1947ന് ശേഷം കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്ളാന്റ് സ്ഥാപിക്കുന്നത്. മന്ത്രി വി.എസ്. ശിവകുമാര്‍ , വി. ശിവന്‍കുട്ടി എംഎല്‍എ, മേയര്‍ കെ. ചന്ദ്രിക, മറ്റ് ജനപ്രതിനിധികള്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കൊപ്പം ഈ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ വലിയ ആഹ്ളാദമാണ് തോന്നുന്നത്. നാട്ടുകാരുടെ എതിര്‍പ്പിന് വഴികൊടുക്കാതെ ആര്‍ക്കും ആശങ്കയില്ലാതെ പദ്ധതി നിര്‍വ്വഹണം ഏതാണ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നു. പ്രവര്‍ത്തനം നേരിട്ട് കാണാന്‍ ആളുകള്‍ ഇവിടെയെത്തുന്നു. കൊല്ലം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളില്‍ സ്ഥാപിക്കുന്ന എസ് ടി പിക്ക് വലിയ ആത്മവിശ്വാസമാണ് തിരുവനന്തപുരത്തെ പ്ളാന്റ് നല്‍കുന്നത്.
മലിന ജലവും സമാനമായ മാലിന്യങ്ങളും സംസ്കരിച്ച് ശുദ്ധജലവും വളവുമാക്കി മാറ്റുന്ന പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. പ്രതിദിനം 107 എംഎല്‍ഡി മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുണ്ട്. ഇതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ശുദ്ധജലത്തിന് നാം ഉപയോഗിക്കുന്ന ശുദ്ധജലത്തിന്റെ എല്ലാ ഗുണങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഈ ജലം കൃഷിക്കും മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കും നല്‍കും. സംസ്കരണത്തിന്റെ ഭാഗമായി ഉണ്ടാവുന്ന പദാര്‍ത്ഥം വളമായി ഉപയോഗിക്കാം. ഇതിന്റെ ശാസ്ത്രീയതക്കായി കാര്‍ഷിക സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്.
100 കോടിയോളം രൂപയാണ് മുട്ടത്തറ പ്ളാന്റിനായി ചിലവിട്ടത്. ഇതിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൈനംദിന വികസന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യവും പരിഗണനയു നല്‍കാന്‍ സര്‍ക്കാര്‍ മടിക്കുകയുമില്ല. എന്തായാലും ഡിസംബറില്‍ ഈ പ്ളാന്റ് നാടിന് സമര്‍പ്പിക്കും.
http://www.thehindu.com/news/cities/Thiruvananthapuram/expedite-work-on-thiruvananthapuram-sewage-plant-manjalamkuzhi-ali/article5277820.ece
http://www.thehindu.com/news/cities/Thiruvananthapuram/expedite-work-on-thiruvananthapuram-sewage-plant-manjalamkuzhi-ali/article5277820.ece
No comments:
Post a Comment
.