ചാലയിലെ മാലിന്യപ്ളാന്റിന്റെ നിര്‍മ്മാണം വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനെ ഏല്‍പ്പിക്കും. പ്ളാന്റ് നിര്‍മ്മാണം ചുമതലപ്പെടുത്തിയിരുന്ന ലോറോ കമ്പനി ബാങ്ക് ഗ്യാരണ്ടി യഥാസമയം നല്‍കാത്ത സാഹചര്യത്തില്‍ നോഡല്‍ ഏജന്‍സിയായി കെഎസ്െഎഡിസിയെ ചുമതലപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ഉറവിട മാലിന്യ സംസ്കരണ പരിപാടി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 62 ബയോഗ്യാസ് പ്ളാന്റുകളും 30 പാറ്റൂര്‍ മോഡല്‍ പ്ളാന്റുകളും സ്ഥാപിക്കാനുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്റെ തീരുമാനത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കും. നാല് നിയോജക മണ്ഡലങ്ങളില്‍ സമാനമായ പ്ളാന്റുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്ളാന്റുകളുടെ നിര്‍മ്മാണ ചിലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.എസ് ശിവകുമാര്‍ , മേയര്‍ കെ. ചന്ദ്രിക തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.

No comments:
Post a Comment
.