പെരിന്തല്‍മണ്ണ പിടിഎം കോളജിനെ മികച്ച കോളജാക്കി മാറ്റണം. കൂടുതല്‍ കോഴ്സുകള്‍ , ഭൌതിക സൌകര്യങ്ങള്‍ .. അങ്ങനെയെല്ലാം ഒരുക്കണം. കോളജ് അധികൃതരും വിദ്യാര്‍ത്ഥി സംഘടനകളും രക്ഷിതാക്കളും നിരന്തരമായി ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്ന് മൂന്നര കോടി രൂപ ചെലവില്‍ സയന്‍സ് ബ്ളോക്ക് നിര്‍മ്മിച്ചു. സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും വിമന്‍സ് ഹോസ്റ്റലിന്റെയും നിര്‍മ്മാണത്തിന് തുക കണ്ടെത്തി. ഇനി വേണ്ടത് പുതിയ കോഴ്സുകള്‍ . എംഎസ് സി മാത്തമാറ്റിക്സും എംകോമും ഇന്നലെ മുതല്‍ ഔദ്യോഗികമായി തുടങ്ങി. ബിരുദാനന്തര ബിരുദത്തിനായി കുറെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ അവസരം ലഭിച്ചു.
1975ലാണ് കോളജ് തുടങ്ങിയത്. വിദ്യാഭ്യാസത്തില്‍ മുന്നേറ്റത്തിന് കാഹളമൊരുക്കിയ പാണക്കാട് പൂക്കോയ തങ്ങളോടാണ് ഈ ക്യാമ്പസിന് കടപ്പാട്. പ്രീഡിഗ്രി കോഴ്സ് മാത്രമായി 25 വര്‍ഷം. 33 വര്‍ഷംകൊണ്ട് അഞ്ച് ഡിഗ്രി കോഴ്സുകളും രണ്ട് പിജി കോഴ്സുകളും. ഇനി ഈ വേഗംപോര. നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഇവിടെ സൌകര്യം വേണം. അതിനാണ് ഉദ്യമം. അലിഗഡിന്റെ വരവോടെ പെരിന്തല്‍മണ്ണയുടെ വിദ്യാഭ്യാസ ചിത്രം തന്നെ മാറി. കൂടുതല്‍ തുക ഈ മേഖലയില്‍ ചെലവഴിക്കുന്നു. ഇവയെല്ലാം പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ മിടുക്ക് കാണിക്കണം. അതിനുള്ള സൌകര്യം ചെയ്യാന്‍ സര്‍ക്കാരിനും ജനപ്രതിനിധികള്‍ക്കും ബാധ്യതയുണ്ട്. എന്നാല്‍ വിളവെടുപ്പ് നിങ്ങളുടെ വിജയമാണ്. കഠിനാധ്വാനത്തിലൂടെ ഉന്നതവിജയം നാട്ടിലേക്കും വീട്ടിലേക്കും കൊണ്ടുവരണം. അതാണ് വിദ്യാര്‍ത്ഥികള്‍ സമൂഹത്തോട് കാണിക്കേണ്ട കടപ്പാട്.

No comments:
Post a Comment
.