സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Monday, March 11, 2013

പെരിന്തല്‍മണ്ണയില്‍ ന്യൂനപക്ഷ പരിശീലന കേന്ദ്രം തുടങ്ങി


മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കോച്ചിങ്ങ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. മുനിസിപ്പല്‍ ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചുവരുകയാണ്. ഒരു മാസത്തിനകം എല്ലാ ജില്ലകളിലും ന്യൂനപക്ഷ കോച്ചിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങും. ന്യൂനപക്ഷ വിഭാഗങ്ങളിലെ വിധവകള്‍ക്ക് പ്രത്യേക ഭവന നിര്‍മ്മാണ പദ്ധതി ആവിഷ്കരിച്ചതായി മന്ത്രി പറഞ്ഞു. ന്യൂനപക്ഷ സ്ത്രീ കൂട്ടായ്മകള്‍ക്ക് രണ്ടര ലക്ഷം രൂപവരെ സബ്സിഡി നല്‍കും. ഉദ്ദേശിച്ചുള്ള ന്യൂനപക്ഷ പദ്ധതികള്‍ സമ്പന്ന വിഭാഗങ്ങള്‍ ഹൈജാക്ക് ചെയ്യാതെ നോക്കണം. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്കായി തുടങ്ങിയ പല പദ്ധതികളും ഇത്തരത്തില്‍ സമ്പന്നര്‍ കൈക്കലാക്കുന്നത് പതിവായിട്ടുണ്ട്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്രഫണ്ടുകള്‍ക്ക് വേണ്ടത്ര അപേക്ഷകരില്ല. കേന്ദ്രപദ്ധതികളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതാണ് കാരണം. പഞ്ചായത്തുകളില്‍ ന്യൂനപക്ഷ പ്രമോട്ടര്‍മാരുടെ നിയമനം പൂര്‍ത്തിയാവുന്നതോടെ ഇതിന് ഏറെക്കുറെ പരിഹാരമാവും. നഗരസഭാ ചെയര്‍പേഴ്സണ്‍ നിഷി അനില്‍രാജ് ആധ്യക്ഷ്യം വഹിച്ചു.മുന്‍വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ എംഡി ഹനീഫ പെരിഞ്ചീരി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. പി. നസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

1 comment:

  1. ഉദ്ദേശിച്ചുള്ള ന്യൂനപക്ഷ പദ്ധതികള്‍ സമ്പന്ന വിഭാഗങ്ങള്‍ ഹൈജാക്ക് ചെയ്യാതെ നോക്കണം. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്കായി തുടങ്ങിയ പല പദ്ധതികളും ഇത്തരത്തില്‍ സമ്പന്നര്‍ കൈക്കലാക്കുന്നത് പതിവായിട്ടുണ്ട്. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്രഫണ്ടുകള്‍ക്ക് വേണ്ടത്ര അപേക്ഷകരില്ല. കേന്ദ്രപദ്ധതികളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതാണ് കാരണം.1000- like

    ReplyDelete

.