തിരുവനന്തപുരം
നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ ക്രമരഹിതമായി പെരുമാറുന്ന അംഗം ഇനിമുതല്‍ ആ ദിവസം മാത്രം പുറത്തിരുന്നാല്‍ മതി. കൌണ്‍സില്‍ അധ്യക്ഷന്‍ തീരുമാനിക്കുന്ന കാലയളവിലേക്ക് സസ്പെന്റ് ചെയ്യാമെന്ന 1995ലെ കേരള മുനിസിപ്പാലിറ്റി(കൌണ്‍സില്‍ യോഗനടപടിക്രമം) ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ നഗരകാര്യവകുപ്പ് തീരുമാനിച്ചു.
നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ ക്രമവിരുദ്ധമായി പെരുമാറുകയും യോഗം നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുന്ന ആള്‍ തീരുമാനിക്കുന്ന കാലയളവിലേക്ക് സസ്പെന്റ് ചെയ്യാമെന്നാണ് നിലവിലെ ചട്ടത്തിലെ വ്യവസ്ഥ. ഇപ്രകാരം പെരുമാറുന്ന അംഗത്തെ ആവശ്യമെങ്കില്‍ ബലം പ്രയോഗിച്ച് നീക്കം ചെയ്യാവുന്നതാണെന്നും ചട്ടത്തിലുണ്ട്. സസ്പെന്‍ഷന്‍ കാലാവധി പരമാവധി എത്രയാണെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കേരള മുനിസിപ്പല്‍ ആക്ട് 38(3) പ്രകാരം യോഗത്തില്‍ ചെയര്‍പഴ്സണ്‍ അല്ലെങ്കില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുന്നയാള്‍ക്ക് ക്രമരഹിതമായി പെരുമാറുന്ന അംഗത്തെ ആ ദിവസത്തേക്ക് മാത്രം സസ്പെന്റ് ചെയ്യാന്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഈ നിയമഭേദഗതിക്ക് അനുസൃതമായി ചട്ടം ഭേദഗതി ചെയ്യാനും ചെയര്‍പേഴ്സണോ യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുന്ന തീരുമാനിക്കുന്ന കാലയളവിലേക്ക് അംഗത്തെ സസ്പെന്റ് ചെയ്യാനുള്ള വ്യവസ്ഥ നീക്കം ചെയ്യാനുമാണ് പുതിയ ഭേദഗതി.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍( ()0(കില) ഡയറക്ടര്‍ ഇക്കാര്യത്തില്‍ സ്പഷ്ടീകരണം തേടിയതിന്റെ അടിസ്ഥാനത്തിലാണ് 2000ലെ ഇടത് സര്‍ക്കാര്‍ മുനിസിപ്പല്‍ നിയമത്തില്‍ മാത്രം വരുത്തിയ ഭേദഗതി ഇപ്പോള്‍ ചട്ടത്തില്‍ കൂടി ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്.

No comments:
Post a Comment
.