റോഡില്‍ ജീവന്‍ നഷ്ടപ്പെടാത്ത ദിനങ്ങളില്ല. കുടുംബങ്ങളുടെ കണ്ണീര്‍ വറ്റുന്നുമില്ല. എത്രയോ കാലമായി അപകടങ്ങള്‍ കുറക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു. നടപടികള്‍ സ്വീകരിക്കുന്നു. എന്നിട്ടും നാള്‍ക്കുനാള്‍ അപകടങ്ങളുടെയും അപകടമരണങ്ങളുടെയും കണക്കുകള്‍ കുത്തനെ ഉയരുന്നു.
എത്ര ആഘോഷപൂര്‍വ്വമാണ് തിരുവനന്തപുരം സാരാഭായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ത്ഥികള്‍ വിനോദയാത്രക്ക് പോയത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു അവര്‍........
ഒരുപാട് പ്രതീക്ഷകളുടെ സ്വപ്നസഞ്ചാരികള്‍.. രാജാക്കാടിനടുത്തുള്ള താഴ്ചയിലേക്ക് ഒരുപാട് ജീവിതങ്ങളാണ് മറിഞ്ഞുവീണത്. ഒരുനിമിഷംകൊണ്ട് എത്ര നെഞ്ചുകളാണ് പിളര്‍ന്നത്. വീട്ടില്‍നിന്ന് പുഞ്ചിരിയോടെ പടിയിറങ്ങുന്നവരുടെ മൃതദേഹങ്ങളാണ് പലപ്പോഴും തിരിച്ചെത്തുന്നത്. മുമ്പൊക്കെ ഇത് അപൂര്‍വ്വമായിരുന്നു. ഇന്ന് പതിവായി. അപകടങ്ങളെത്തുടര്‍ന്നുണ്ടാവുന്ന വൈകല്യവും മരണം തന്നെയാണ്. വീട്ടില്‍നിന്ന് പുറത്തുപോകുന്നവര്‍ തിരിച്ചെത്തുന്നതുവരെ ആധി പിന്തുടരുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അനുഭവങ്ങളൊന്നും നമുക്ക് പാഠമാവുന്നില്ല. റോഡുകളില്‍ എന്താണ് സംഭവിക്കുന്നത്. ഈ ഡ്രൈവര്‍മാര്‍ നമ്മെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. അശ്രദ്ധയാണ് 90 ശതമാനം അപകടങ്ങള്‍ക്കും കാരണമെന്നാണ് ഗതാഗത രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അങ്ങനെയായാല്‍ അശ്രദ്ധകൊണ്ടുണ്ടായ മരണങ്ങള്‍ എത്രയാണ്. നെഞ്ചിടിപ്പോടെയല്ലാതെ നമുക്ക് അപകട വാര്‍ത്ത ശ്രവിക്കാനാവില്ല. രാജാക്കാട്ടെ അപകടവും പതിവുപോലെ വേദനതന്നു. കണ്ണീരുണങ്ങാത്ത വീടുകളെക്കുറിച്ച് ചിന്തിപ്പിച്ചു. വീതിയുള്ള റോഡായിട്ടും പകല്‍വെളിച്ചത്തില്‍ ഒരു ബസ്സ് S പോലെയുള്ള വളവില്‍ താഴേക്ക് വീണു. ഒരുപക്ഷെ, ഡ്രൈവറുടെ ശ്രദ്ധ കണ്ണടച്ചില്ലായിരുന്നെങ്കില്‍ ഇവര്‍ നമ്മുടെ കണ്ണീരാവില്ലായിരുന്നു. അപകടങ്ങള്‍ എത്ര കുടുംബങ്ങളെയാണ് അനാഥമാക്കിയത്. നടുറോഡില്‍ പിടഞ്ഞുവീഴുന്നത് യഥാര്‍ത്ഥത്തില്‍ പരുക്കേറ്റവരുടെ ചോരയല്ല, അനാഥമാവുന്ന കുടുംബത്തിന്റെ കണ്ണീരാണ്.
അപകടങ്ങളും കൂട്ടമരണങ്ങളും ആദ്യത്തെതും അവസാനത്തെതുമല്ല. അപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ ചര്‍ച്ചകള്‍ മുറുകും. അടിയന്തര നടപടികളും വരും. സംസ്ഥാനത്ത് കുറെ വര്‍ഷങ്ങളായി വാഹന അപകടങ്ങള്‍ കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഫലം എന്തെന്ന ചോദ്യത്തിന് മറുപടി അവ്യക്തം.സംസ്ഥാനത്തെ കണക്കനുസരിച്ച് അപകട മരണങ്ങളുടെ ഇരകളില്‍ കൂടുതലും യൂവാക്കളാണ്. വലിയ വാഹനങ്ങള്‍ അപകടം പെരുപ്പിക്കുമ്പോള്‍ ബൈക്ക് ഉള്‍പ്പെടെയുള്ള ന്യൂ ജെനറേഷന്‍ വാഹനങ്ങള്‍ മരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.
കുടുംബത്തിന് നാളെ അത്താണിയാവേണ്ടവരാണ് വിദ്യാര്‍ത്ഥികള്‍ . കുടുംബത്തിന്റെ പ്രതീക്ഷകളാണ് യുവാക്കള്‍. . മരണം എല്ലാവര്‍ക്കും വേദനയാണ്. മരിക്കുന്നവരും പരുക്കേല്‍ക്കുന്നവരും നമുക്ക് അന്യരാണെങ്കിലും മറ്റാരുടെയൊക്കെയോ ഉറ്റവരാണ്. എല്ലാം കണ്ണീരും തീരാദുഖവും. 2000 ല്‍ കേരളത്തില്‍ 2710 പേര്‍ വാഹന അപകടങ്ങളില്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2011ല്‍ ഇത് 4145 ആയി. 2012 അവസാനിച്ചപ്പോള്‍ 4286 പേര്‍ അപകടങ്ങളില്‍ മരിച്ചു. 2013 തീരുമ്പോള്‍ ഈ കണക്ക് കുറക്കാന്‍ എന്തുചെയ്യും. നിയമനടപടികള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമൊപ്പം വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. റോഡ് നിയമങ്ങളോട് മാന്യമായി പ്രതികരിക്കണം. ആവേശത്തിന്റെ ബൈക്ക് യാത്രകളില്‍ വീട്ടിലുള്ളവരെക്കൂടി ഓര്‍ക്കണം. എനിക്കോ ഞാന്‍ കാരണം മറ്റാര്‍ക്കെങ്കിലുമോ ആപത്ത് വരില്ലെന്ന് ഓരോരുത്തരും തീരുമാനിക്കണം. അങ്ങനെയൊരു കാലം വന്നാല്‍ ഈ കണക്കുകള്‍ കുറയും.
' Better late than late late Mr.'

No comments:
Post a Comment
.