കാസര്‍കോട്
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മല്‍സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള കേന്ദ്രം കാസര്‍കോട് ജില്ലയിലെ ചെര്‍ക്കളയില്‍ പ്രവര്‍ത്തനം തുടങ്ങി. കാലങ്ങളായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് ന്യൂനപക്ഷ ക്ഷേമ, നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
മിക്ക സംസ്ഥാനങ്ങളും ന്യൂനപക്ഷങ്ങളുടെ പുരോഗതിക്കായി പദ്ധതികള്‍ ആവിഷ്കരിച്ചപ്പോള്‍ മുന്‍കാലങ്ങളില്‍ കേരളം അലംഭാവം കാണിച്ചു. ഈ കുറവ് ഇപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചുവരുകയാണ്. ന്യൂനപക്ഷ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതപ്പെടുത്തി വരുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് തൊഴില്‍സംരംഭം തുടങ്ങുന്നതിന് സബ്സിഡിയോടെയുള്ളവായ്പ കോര്‍പ്പറേഷന്‍ അനുവദിക്കും. സംസ്ഥാനത്ത് 1.30 ലക്ഷം അധ്യാപകരില്‍ 10,000 പേര്‍ മാത്രമാണ് മദ്രസ അധ്യാപക ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. പദ്ധതികള്‍ അര്‍ഹരായവരിലേക്ക് എത്തിക്കുന്നതില്‍ എല്ലാവരും ജാഗ്രത കാണിക്കണം.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ ന്യൂനപക്ഷക്ഷേമത്തിനായി 3500 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 60 ശതമാനം കൂടുതലാണ്. വിവാഹ മോചിതരായ സ്ത്രീകള്‍, വിധവകള്‍ എന്നിവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ രണ്ട് ലക്ഷം രൂപ നല്‍കുന്ന പദ്ധതി നടപ്പാക്കും. ഇതിനായി 20 കോടി രൂപ നീക്കിവെച്ചതായും മന്ത്രി അറിയിച്ചു. എന്‍... എ. നെല്ലിക്കുന്ന് ആധ്യക്ഷ്യം വഹിച്ചു. മുന്‍മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹമ്മദലി, നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പഴ്സണ്‍ ഹസീന താജുദ്ദീന്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര് ഡോ. പി.നസീര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment
.