സംസ്ഥാനത്ത് 28 പുതിയ നഗരസഭകള്‍

....വികേന്ദ്രീകൃത ആസൂത്രണം ഉറപ്പുവരുത്തുന്ന നഗര-ഗ്രാമാസൂത്രണ ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ ... ... ..

Thursday, June 27, 2013

തി രു വനന്തപുരം
പെരിന്തൽമണ്ണ പിടിഎം കോളജിൽ രണ്ട് പിജി കോഴ്സുകൾ തുടങ്ങാൻ മന്ത്രിസഭ അനുമതി നല്കി .

http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=14391692&district=Malappuram&programId=1079897613&BV_ID=@@@

http://www.mathrubhumi.com/malappuram/news/2359974-local_news-perinthalmanna-%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3.html


Thursday, June 20, 2013

നിക്ഷേപസംഗമത്തില്‍ 2000 കോടിയുടെ പ്രതീക്ഷ

നഗരസഭകളുടെ ആസ്തി വര്‍ധിപ്പിക്കാതെ വികസനം സാധ്യമാവില്ലെന്ന് നഗരകാര്യ, ന്യൂനപക്ഷ ക്ഷേമമന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ഭരണാധികാരികള്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 സംസ്ഥാനത്തെ നഗരസഭകളില്‍ മുക്കാല്‍ പങ്കും സാമ്പത്തികമായി സുരക്ഷിതമല്ല. എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാരിന്റെ സഹായം കാത്തിരിക്കേണ്ട സ്ഥിതി മാറ്റേണ്ടതുണ്ട്. ഇതിനുള്ള പോംവഴി എന്ന നിലയിലാണ് ആഗസ്റ്റില്‍ നിക്ഷേപ സംഗമം നടത്താന്‍ തീരുമാനിച്ചത്. നഗരസഭാ കൌണ്‍സിലുകള്‍ ഇതിനായി അതാത് പ്രദേശത്തിന് യോജിച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യണം. നാടിന്റെ ആവശ്യം മനസ്സിലാക്കിയുള്ള പദ്ധതികളാണ് കൊണ്ടുവരേണ്ടത്. അപ്പോള്‍ ജനങ്ങളുടെ പിന്തുണ ഉണ്ടാവും. മിക്ക നഗരസഭകള്‍ക്കും ആസ്തി വര്‍ധിപ്പിക്കാനുള്ള വിഭവങ്ങളുണ്ട്. എന്നാല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. നഗരസഭകളുടെ ഭൂമി നഷ്ടപ്പെടാതെ തന്നെ സ്ഥിരവരുമാനമുണ്ടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിക്ഷേപ സംഗമത്തില്‍ 2000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. പാതി വഴിയില്‍ മുടങ്ങാത്ത പദ്ധതികളാണ് വേണ്ടത്. കൃത്യമായ ആസൂത്രണവും മികച്ച സംഘാടനവുമായാല്‍ നഗരസഭകളുടെ  വരുമാനം വര്‍ധിപ്പിക്കാനാവുമെന്നും ഈ ഭരണസമിതിയുടെ കാലത്തെ മികച്ച പദ്ധതിയായി മാറ്റാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. നഗരകാര്യ ഡയറക്ടര്‍ ദേവദാസന്‍ ആധ്യക്ഷ്യം വഹിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ്രാ വര്‍ഗീസ്, രാജന്‍ കൊബ്രഗഡെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Wednesday, June 12, 2013

നിയമസഭയില്‍ സബ്മിഷനുള്ള മറുപടി

1. ചിറ്റയം ഗോപകുമാര്‍

മറുപടി
ഒരു സ്ഥലത്തെ ജനസംഖ്യ, ജനസാന്ദ്രത, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്‍ഷികേതര മേഖലയിലുള്ള തൊഴില്‍ ശതമാനം, സാമ്പത്തിക പ്രാധാന്യമുള്ള ഘടകങ്ങള്‍ എന്നിവയാണ് മുനിസിപ്പാലിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍.
 1994ലെ കേരള മുനസിപ്പാലിറ്റി ആക്ടിലെ 4(2) (എഫ്) പ്രകാരം ഒരു ഗ്രാമപഞ്ചായത്തിനെ ടൌണ്‍ പഞ്ചായത്തായോ മുനിസിപ്പല്‍ കൌണ്‍സില്‍ ആയോ പരിവര്‍ത്തനം ചെയ്യാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇപ്രകാരം സംസ്ഥാനത്തെ നഗരസ്വഭാവം ആര്‍ജ്ജിച്ചിട്ടുള്ള ഗ്രാമപഞ്ചായത്തുകളെ മുനിസിപ്പാലിറ്റിയാക്കാവുന്നതും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമപഞ്ചായത്തുകളെ അവയോട് കൂട്ടിച്ചേര്‍ക്കാവുന്നതുമാണ്.
 പന്തളം പഞ്ചായത്ത് 1990ല്‍ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയതാണ്. എന്നാല്‍ അവിടത്തെ ജനങ്ങളുടെ പ്രതിഷേധം കാരണം 1993ല്‍ വീണ്ടും പഞ്ചായത്ത് ആക്കുകയായിരുന്നു. ഈരാറ്റുപേട്ട, കൂത്താട്ടുകുളം, മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളും 1990ല്‍ മുനിസിപ്പാലിറ്റി ആക്കുകയും വീണ്ടും 1993ല്‍  പഞ്ചായത്താക്കുകയുമുണ്ടായി. അങ്ങയുടെ ആവശ്യം പരിഗണിക്കുന്നതാണ്.
 എന്നാല്‍ 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പ് 4(2) (എ), (ബി) ഖണ്ഡങ്ങള്‍ പ്രകാരം ഒരു ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശം വിപുലപ്പെടുത്തുകയോ കുറക്കുകയോ ചെയ്യുന്ന ഏതൊരു മാറ്റവും ആ പഞ്ചായത്തിന്റെ നിലവിലുള്ള സമിതിയുടെ കാലാവധി തീരുന്ന മുറയ്ക്കല്ലാതെ പ്രാബല്യത്തില്‍ വരുത്താന്‍ പാടില്ലാത്തതാണ്. ഈ സാഹചര്യത്തില്‍ പന്തളം പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കുന്നതിനുള്ള നടപടികള്‍ നിലവിലെ ഭരണസമിതിയുടെ കാലാവധി തീരുന്ന മുറക്ക്, അതായത് 2015 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മുമ്പായി മാത്രമേ പരിഗണിക്കാന്‍ കഴിയുകയുള്ളൂ.

2. വി.പി. സജീന്ദ്രന്‍

ബ്രഹ്മപുരത്ത് പിപിപി അടിസ്ഥാനത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ 2012 ഏപ്രില്‍ മുതല്‍ ആരംഭിച്ചിരുന്നു. പ്ലാന്റ് സ്ഥാപിക്കാനായി ലഭിച്ച പ്രപ്പോസലുകള്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിച്ച സാങ്കേതിക സമിതി പരിശോധിച്ചു. ഇതില്‍ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്ക് ആവശ്യപ്പെട്ട കമ്പനിയും രണ്ടാമത് തന്ന കമ്പനിയും സമര്‍പ്പിച്ച ഫിനാന്‍ഷ്യല്‍ ബിഡ് പരിശോധിച്ചതില്‍ പോരായ്മകള്‍ ഉണ്ടെന്ന് കണ്ടതിനാല്‍ ടെന്‍ഡര്‍ റദ്ദാക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതുപ്രകാരം 18.05.2013ല്‍ ഉത്തരവിറങ്ങിയിട്ടുണ്ട്.
 അവിടത്തെ മാലിന്യ സംസ്കരണ പ്ലാന്റിന് സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ക്ക് തീ പിടിച്ചതുമായി ബന്ധപ്പെട്ട് 2013 ജനുവരി 15ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ 2014 മാര്‍ച്ചിനകം ആധുനിക പ്ലാന്റ് സ്ഥാപിക്കുമെന്ന് തീരുമാനമെടുത്തിരുന്നു. സ്വിസ്സ് ചലഞ്ച് രീതിയില്‍ നവീന പ്ലാന്റ് സ്ഥാപിക്കാന്‍ നടപടിയെടുക്കാനായി കൊച്ചി കോര്‍പ്പറേഷനെ അനുവദിച്ചുകൊണ്ട് 14.05.2013ല്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. മാനദണ്ഡങ്ങളും നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി നവീന പ്ലാന്റ് നിര്‍ദ്ദിഷ്ട കാലാവധിക്കകം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടുവരുന്നു.
 ബ്രഹ്മപുരത്ത് ചുറ്റുമതില്‍ നിര്‍മ്മിക്കുക, പരിസരത്ത് ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കുക, ഖര-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക തുടങ്ങിയ തീരുമാനങ്ങളില്‍ വേണ്ടത്ര പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തില്‍ കൊച്ചി മേയറെ കൂടി പങ്കെടുപ്പിച്ച് ഉടന്‍ യോഗം ചേരുന്നതാണ്. 

Tuesday, June 11, 2013

Meet The Press in Soudi Arabia

JEDDAH – A minister from the southern Indian state of Kerala said that the government of Kerala will meet the travel expense of the stranded Keralites who wish to return home by taking advantage of the grace period.  Speaking to Saudi Gazette, Manjalamkuzhi Ali, Minister of Urban Development and Minority Affairs, said that the modus operandi for this was being finalized by the government. 







മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ ദൃശ്യം.    

Monday, June 10, 2013

കേരള മുനിസിപ്പല്‍ ബില്‍ 2013 സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

അഞ്ചുവര്‍ത്തിലൊരിക്കല്‍ വസ്തുനികുതി പരിഷ്കരിക്കുന്നതിനും മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് നഗരസഭകളുടെ അനുമതി നിര്‍ബന്ധമാക്കാനും  വ്യവസ്ഥ ചെയ്യുന്ന കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നഗരകാര്യ മന്ത്രി  മഞ്ഞളാംകുഴി അലിയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.
 വസ്തുനികുതി കാലോചിതമായി പരിഷ്കരിക്കാത്തതുമൂലം തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന വരുമാനനഷ്ടം നികത്തുന്നതിനാണ്  നിയമം. പ്രാബല്യത്തില്‍ വരുന്ന തിയതി മുതല്‍ അഞ്ചുവര്‍ഷത്തേക്കാണ് ആദ്യനിരക്കുണ്ടാവുക. ഓരോ വര്‍ഷവും അഞ്ച് ശതമാനം എന്ന നിരക്കില്‍ നഗരസഭകള്‍ക്ക് വര്‍ധന വരുത്താവുന്നതാണ്. ഇതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ കൌണ്‍സില്‍ തീരുമാനം മാത്രം മതിയാവും.
തറ വിസ്ത്രീര്‍ണ്ണത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ കണക്കിലെടുത്ത് സ്ലാബ് അടിസ്ഥാനത്തിലുള്ള നികുതി ഇളവും നികുതി വര്‍ധനയുമാണ് 2011ലെ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരുന്നത്. പാര്‍പ്പിടാവശ്യത്തിനുള്ളതും നിലവിലുള്ളതുമായ കെട്ടിടത്തിന്റെ വാര്‍ഷിക വസ്തു നികുതി ആദ്യമായി നിര്‍ണ്ണയിക്കുമ്പോള്‍ തൊട്ടുമുന്‍പത്തെ നികുതിയില്‍ കുറഞ്ഞത് 25 ശതമാനം വര്‍ധന വരുത്തേണ്ടതാണ്. ഇത് 60 ശതമാനത്തില്‍ അധികമാവാന്‍ പാടില്ല.
വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ നികുതി കുറഞ്ഞത് 25 ശതമാനം വര്‍ധിപ്പിക്കേണ്ടതാണ്. എന്നാല്‍ 150 ശതമാനത്തില്‍ അധികമാവാന്‍ പാടില്ല. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വീഴ്ചകള്‍ക്ക് നിഷ്കര്‍ഷിച്ചിരുന്ന ഭാരിച്ച പിഴ ചുമത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി.
നിലവിലെ  ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ കൊണ്ടുവന്നത്. അബ്കാരി ഷാപ്പുകള്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട നഗരസഭകളുടെ മുന്‍കൂര്‍ അനുവാദം നിര്‍ബന്ധമാവും. ചട്ടങ്ങളില്‍ പറയുന്ന ദൂരപരിധി ഉള്‍പ്പടെയുള്ള വ്യവസ്ഥകള്‍ പാലിച്ചുവേണം അനുമതി നല്‍കാന്‍..
പൊതുതാല്‍പ്പര്യം പരിഗണിച്ച് ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാനും അടച്ചുപൂട്ടാനും നഗരസഭകള്‍ക്ക് അധികാരം ഉണ്ടാവും. സര്‍ക്കാരിന്റെ അംഗീകാരമുള്ള ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവിടത്തെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടങ്ങളെയും വസ്തുനികുതിയില്‍നിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥയും ബില്ലില്‍ ഉണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനാണ് അബ്കാരി ഷാപ്പുകള്‍ സംബന്ധിച്ച അധികാരം കൈമാറുന്നതെന്ന് മന്ത്രി പറഞ്ഞു.


http://newindianexpress.com/cities/thiruvananthapuram/Kerala-Municipality-Act-Bill-tabled-in-Assembly/2013/06/11/article1629903.ece
http://www.mathrubhumi.com/online/malayalam/news/story/2327965/2013-06-11/kerala

http://www.chandrikadaily.com/contentspage.aspx?id=23808

ഓര്‍മ്മകളില്‍ എ.ടി. അബു

æÉøßLWÎH  
 ÇbÈß ©ZæMæ¿ µÜÞÎâÜcÎáU ØßÈßεZ ¦ØbÞƵVAí µÞÝíºÕ‚ Çß×ÃÞÖÞÜßÏÞÏ Ø¢ÕßÇÞϵÈÞÏßøáKá ®.¿ß. ¥ÌáæÕKí ÎdLß ÎE{Þ¢µáÝß ¥Üß. æÉøßLWÎH ÎáÈßØßMW ¿ìY ÙÞ{ßW ºÜ‚ßdÄ Ø¢ÕßÇÞϵX ®.¿ß. ¥Ìá ¥ÈáØíÎøÃÕᢠËßÜߢ, ¿ßÕß ¥ÕÞVÁí ææÈxᢠ©Æí¸Þ¿È¢ 溇áµÏÞÏßøáKá ¥çgÙ¢.  സിനിമയിലേക്ക് ആദ്യമായി കടന്നുവരാന്‍ കാരണം അബുവായിരുന്നുവെന്ന് അബുവിന്റെ ആദ്യ സിനിമയുടെ നിര്‍മാതാവ് കൂടിയായ മന്ത്രി പറഞ്ഞു. 

ÕßÕßÇ ÕßÍÞഗB{ßÜÞÏß ÈßVÎÞÄÞÕᢠȿÈáÎÞÏ dɵÞÖí ÌÞæø, È¿ß ¥ÉVÃÞ ÈÞÏV, Ø¢ÕßÇÞϵX ç¼ÞÏí ÎÞÄcá, ¼ÈdÉßÏ Ø¢ÕßÇÞϵX ç¼ÞØí çÄÞÎØí, ÈÕÞഗÄ Ø¢ÕßÇÞϵX ØáÇàV ¥OÜMÞ¿í, ÉáÄáÎᶠÈÞÏßµ ¥ÈáçÎÞZ, ÈÕ·ÞϵX ØßÏÞÆí ²xMÞÜ¢, ÈÕ·ÞÏßµ ØáÈßÄ æÈ¿áBÞ¿ß, çÁÞ. Õß.æµ. ÎáÙNÆíµáGß ®¿MÞZ, ÉÜïßçÛøß, Éß. ×Þ¼ÙÞX, ÙÃß ÄJMßUß, Øß.Õß. ÎáÙNÆí ÈìËW, Éß.Õß. ØwàÉí ®KßÕVAí ÎdLß ®.Éß. ¥ÈßWµáÎÞV ¥ÕÞVÁáµZ ÈWµß. 

Friday, June 7, 2013

നഗരകാര്യ, ന്യൂനപക്ഷക്ഷേമ വകുപ്പുകളുടെ രണ്ടുവര്‍ഷത്തെ നേട്ടങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നഗര കാര്യ, ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ രണ്ടുവര്‍ഷത്തെ നേട്ടങ്ങള്‍ മന്ത്രി മഞ്ഞളാംകുഴി അലി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളത്തില്‍ വിശദീകരിച്ചു.


http://www.manoramaonline.com/cgi-bin/MMOnline.dll/portal/localContentView.do?tabId=16&contentId=14239630&district=Thiruvananthapuram&programId=1079897613&BV_ID=@@@

http://www.mathrubhumi.com/online/malayalam/news/story/2321687/2013-06-07/kerala

http://www.mathrubhumi.com/thiruvananthapuram/news/2322802-local_news-thiruvananthapuram-%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82.html

Tuesday, June 4, 2013

നഗരസഭാ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ

തിരുവനന്തപുരം
മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മുനിസിപ്പല്‍ ഭരണ രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച കമ്മിറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മുന്‍ തദ്ദേശ മന്ത്രി കെ. കുട്ടി അഹമ്മദ്കുട്ടി അധ്യക്ഷനായ കമ്മിറ്റി നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിക്ക് റിപ്പോര്‍ട്ട് കൈമാറി.
 നഗരസഭാ ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം ട്രഷറി മുഖേന നടപ്പാക്കണമെന്ന് കമ്മിറ്റി നിര്‍ദേശിച്ചു. അതിനായി മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കണം. നിലവില്‍ നഗരസഭകള്‍ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ ഇനത്തില്‍ നഗരകാര്യ ഡയറക്ടറുടെ പെന്‍ഷന്‍ ഫണ്ടില്‍ അടച്ചുകൊണ്ടിരിക്കുന്ന 15 ശതമാനം തുക കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് അടക്കുന്നതിനും നഗരകാര്യ ഡയറക്ടറുടെ പെന്‍ഷന്‍ എക്കൌണ്ടില്‍ ശേഷിക്കുന്ന തുക കണ്‍സോളിഡേറ്റഡ് എക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും ആവശ്യമായ ചട്ടങ്ങള്‍ പുറപ്പെടുവിക്കുക, വിരമിച്ചവരുടെ വിവരങ്ങള്‍ നഗരകാര്യ ഡയറക്ടര്‍ എക്കൌണ്ടന്റ് ജനറലിനെ അറിയിക്കുകയും കുടിശിക ഉള്‍പ്പടെയുള്ള പെന്‍ഷന്‍ ട്രഷറി മുഖേന വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് ഉത്തരവ് നല്‍കുക തുടങ്ങിയ ശുപാര്‍ശകളും കമ്മിറ്റി മുന്നോട്ടുവെച്ചു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൌരവപൂര്‍വ്വം പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നഗരകാര്യ ഡയറക്ടര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരാണ് കമ്മിറ്റിയില്‍ അംഗങ്ങളായിരുന്നത്.

Monday, June 3, 2013

കോഴിക്കോട് നഗര വികസനത്തിന് അഞ്ച് പദ്ധതികള്‍ ഉടന്‍


കോഴിക്കോട്
നഗരസഭകളുടെ ആസ്തി വര്‍ധിപ്പിക്കാനായി നഗരകാര്യവകുപ്പ് നടത്തുന്ന നിക്ഷേപക സംഗമത്തില്‍ കോഴിക്കോട്ടുനിന്ന് അഞ്ച്പദ്ധതികള്‍ അവതരിപ്പിക്കും. പാളയം ബസ്‌ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ്, മീഞ്ചന്ത ബസ്‌ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ്, മെഡിക്കല്‍ കോളേജ് ബസ് ടെര്‍മിനല്‍, കുറ്റിച്ചിറയില്‍ മ്യൂസിക് ഫൗണ്ടന്‍, തളി ക്ഷേത്രവും പരിസരവും മോഡിപിടിപ്പിക്കല്‍ എന്നിവയാണ് പ്രധാന പദ്ധതികള്‍. വേങ്ങേരി മാര്‍ക്കറ്റ് നവീകരണത്തിന് പദ്ധതികള്‍ ഒരുക്കും. മലബാറിന്റെ കേന്ദ്രബിന്ദുവായ കോഴിക്കോട് നഗരം മാതൃകാ നഗരമായി വികസിപ്പിക്കേണ്ടതുണ്ടെന്ന് കോഴിക്കോട് റസ്റ്റ് ഹൌസില്‍ വിളിച്ചുചേര്‍ത്ത ഉന്നത തല യോഗം ഉദ്ഘാടനം ചെയ്ത് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. സ്ഥലപരിമിതിയും സൌകര്യങ്ങളുടെ കുറവും കോഴിക്കോട് നഗരം നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇത് പരമാവധി ഒഴിവാക്കണം. പാളയം ബസ് സ്റ്റാന്റ് പൊളിച്ചുമാറ്റി ആധുനിക രീതിയില്‍ നിര്‍മ്മിക്കണം. പുതിയ കാലത്തിനൊപ്പം കോഴിക്കോട് സഞ്ചരിക്കണം. ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ച ചെയ്യാനാവില്ല. എന്നാല്‍ മുന്‍ഗണനാ ക്രമത്തില്‍ പദ്ധതികള്‍ നടപ്പാക്കണം. കൂട്ടായ്മയിലൂടെ ഇക്കാര്യം നേടിയെടുക്കാനാവുമെന്നും നഗരകാര്യവകുപ്പ് നടത്തുന്ന നിക്ഷേപ സംഗമങ്ങള്‍ നഗരസഭകളുടെ വരുമാനത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.പി.പി.പി. അടിസ്ഥാനത്തിലാണ് പദ്ധതികള്‍ നടപ്പാക്കുക. ആഗസ്ത് 17-ന് കൊച്ചിയിലാണ് നിക്ഷേപകസംഗമം.സംസ്ഥാനത്ത് 2000 കോടിയുടെ നിക്ഷേപം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
നഗരസഭയുടെ മാസ്റ്റര്‍പ്ലാന്‍ രണ്ടാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുമെന്ന് മേയര്‍ പ്രൊഫ. എ.കെ. പ്രേമജം യോഗത്തില്‍ അറിയിച്ചു. ഇതിനുശേഷം പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ ആരായുമെന്നും അവര്‍ പറഞ്ഞു.നല്ല ഡ്രെയിനേജ് സംവിധാനം നഗരത്തില്‍ അത്യാവശ്യമാണെന്ന് യോഗത്തില്‍ സംസാരിച്ച എം.കെ.രാഘവന്‍ എം.പി. പറഞ്ഞു. ദേശീയപാതകളുമായി ബന്ധിപ്പിച്ച് ബസ് ടെര്‍മിനലുകള്‍ നിര്‍മിച്ചാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാവും. കോട്ടൂളി തണ്ണീര്‍ത്തടവും കനോലി കനാലും ശുചീകരിച്ച് സൗന്ദര്യവത്കരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
തളി, ജൈനക്ഷേത്രം, കുറ്റിച്ചിറ എന്നിവയെ ബന്ധിപ്പിച്ച് ഹെറിറ്റേജ് വാക്കിനുള്ള പദ്ധതി തയ്യാറാക്കണമെന്ന് എ. പ്രദീപ് കുമാര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. വേങ്ങേരി മാര്‍ക്കറ്റുള്ള സ്ഥലം അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ ആക്കുന്നതിനുള്ള സാധ്യത തേടണം. സൈബര്‍ പാര്‍ക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
മന്ത്രി എം.കെ. മുനീര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ., കളക്ടര്‍ സി.എ. ലത, ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്ദുള്‍ ലത്തീഫ്, കെ.സി.അബു, ഉമ്മര്‍ പാണ്ടികശാല, എം.ടി. പത്മ, മനയത്ത് ചന്ദ്രന്‍, കെ.മൊയ്തീന്‍കോയ, എന്‍.സി. അബൂബക്കര്‍, പി.ടി. രാജന്‍ എന്നിവര്‍ സംസാരിച്ചു.


http://www.mathrubhumi.com/kozhikode/news/2316216-local_news-Kozhikode-%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E2%80%8C.html

Saturday, June 1, 2013

ആറ്റിങ്ങല്‍ മികച്ച നഗരസഭ, മലപ്പുറം, കാസര്‍കോട് തൊട്ടരികില്‍


തിരുവനന്തപുരം
2011-12 വര്‍ഷത്തെ മികച്ച നഗരസഭകളെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറ്റിങ്ങല്‍ നഗരസഭയാണ് ഒന്നാംസ്ഥാനത്ത്. മലപ്പുറം രണ്ടാംസ്ഥാനവും കാസര്‍കോട് മൂന്നാം സ്ഥാനവും നേടി.
 25 ലക്ഷമാണ് ഒന്നാംസ്ഥാനം നേടിയ നഗരസഭക്ക് ലഭിക്കുക. രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം രൂപ വീതം ലഭിക്കും.
 പദ്ധതി നിര്‍വ്വഹണം, നികുതി പിരിവ്, വാര്‍ഡ് സഭ കൂടല്‍ , ഫ്രണ്ട് ഓഫീസ്, ക്ഷേമ പെന്‍ഷനുകളുടെ വിതരണം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് മികച്ച നഗരസഭകളെ കണ്ടെത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, നഗരകാര്യ സെക്രട്ടറി, പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസര്‍ , പഞ്ചായത്ത് ഡയറക്ടറുടെ പ്രതിനിധി എന്നിവര്‍ അടങ്ങിയ സമിതിയാണ് മികച്ച നഗരസഭകളെ കണ്ടെത്തിയത്.


http://www.mathrubhumi.com/online/malayalam/news/story/2311565/2013-06-01/kerala