അഞ്ചുവര്‍ത്തിലൊരിക്കല്‍ വസ്തുനികുതി പരിഷ്കരിക്കുന്നതിനും മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് നഗരസഭകളുടെ അനുമതി നിര്‍ബന്ധമാക്കാനും വ്യവസ്ഥ ചെയ്യുന്ന കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്.
വസ്തുനികുതി കാലോചിതമായി പരിഷ്കരിക്കാത്തതുമൂലം തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടാവുന്ന വരുമാനനഷ്ടം നികത്തുന്നതിനാണ് നിയമം. പ്രാബല്യത്തില്‍ വരുന്ന തിയതി മുതല്‍ അഞ്ചുവര്‍ഷത്തേക്കാണ് ആദ്യനിരക്കുണ്ടാവുക. ഓരോ വര്‍ഷവും അഞ്ച് ശതമാനം എന്ന നിരക്കില്‍ നഗരസഭകള്‍ക്ക് വര്‍ധന വരുത്താവുന്നതാണ്. ഇതിന് സര്‍ക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ കൌണ്‍സില്‍ തീരുമാനം മാത്രം മതിയാവും.
തറ വിസ്ത്രീര്‍ണ്ണത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ കണക്കിലെടുത്ത് സ്ലാബ് അടിസ്ഥാനത്തിലുള്ള നികുതി ഇളവും നികുതി വര്‍ധനയുമാണ് 2011ലെ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരുന്നത്. പാര്‍പ്പിടാവശ്യത്തിനുള്ളതും നിലവിലുള്ളതുമായ കെട്ടിടത്തിന്റെ വാര്‍ഷിക വസ്തു നികുതി ആദ്യമായി നിര്‍ണ്ണയിക്കുമ്പോള്‍ തൊട്ടുമുന്‍പത്തെ നികുതിയില്‍ കുറഞ്ഞത് 25 ശതമാനം വര്‍ധന വരുത്തേണ്ടതാണ്. ഇത് 60 ശതമാനത്തില്‍ അധികമാവാന്‍ പാടില്ല.
വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളുടെ നികുതി കുറഞ്ഞത് 25 ശതമാനം വര്‍ധിപ്പിക്കേണ്ടതാണ്. എന്നാല്‍ 150 ശതമാനത്തില്‍ അധികമാവാന്‍ പാടില്ല. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട വീഴ്ചകള്‍ക്ക് നിഷ്കര്‍ഷിച്ചിരുന്ന ഭാരിച്ച പിഴ ചുമത്തണമെന്ന വ്യവസ്ഥ ഒഴിവാക്കി.
നിലവിലെ ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ കൊണ്ടുവന്നത്. അബ്കാരി ഷാപ്പുകള്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട നഗരസഭകളുടെ മുന്‍കൂര്‍ അനുവാദം നിര്‍ബന്ധമാവും. ചട്ടങ്ങളില്‍ പറയുന്ന ദൂരപരിധി ഉള്‍പ്പടെയുള്ള വ്യവസ്ഥകള്‍ പാലിച്ചുവേണം അനുമതി നല്‍കാന്‍..
പൊതുതാല്‍പ്പര്യം പരിഗണിച്ച് ഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാനും അടച്ചുപൂട്ടാനും നഗരസഭകള്‍ക്ക് അധികാരം ഉണ്ടാവും. സര്‍ക്കാരിന്റെ അംഗീകാരമുള്ള ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവിടത്തെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ കെട്ടിടങ്ങളെയും വസ്തുനികുതിയില്‍നിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥയും ബില്ലില്‍ ഉണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനാണ് അബ്കാരി ഷാപ്പുകള്‍ സംബന്ധിച്ച അധികാരം കൈമാറുന്നതെന്ന് മന്ത്രി പറഞ്ഞു.
http://newindianexpress.com/cities/thiruvananthapuram/Kerala-Municipality-Act-Bill-tabled-in-Assembly/2013/06/11/article1629903.ece http://www.mathrubhumi.com/online/malayalam/news/story/2327965/2013-06-11/kerala
http://www.chandrikadaily.com/contentspage.aspx?id=23808

No comments:
Post a Comment
.